Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

29,100 അടി ഉയരത്തില്‍ നിന്ന് മൂക്കുകുത്തി താഴേക്ക്; രണ്ട് മിനിറ്റിനുള്ളില്‍ എല്ലാം അവസാനിച്ചു; 132 പേരെ കൊന്നൊടുക്കിയ വിമാന അപകടത്തിന്റെ ചുരുളഴിഞ്ഞു, ഞെട്ടിച്ച സംഭവം ഇങ്ങനെ..

18 MAY 2022 03:38 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചൈനയില്‍ യാത്രാവിമാനം തകര്‍ന്നുവീണത് ഏവരിലും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. 132 ആളുകളാണ് ദാരുണ സംഭവത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഈ സംഭവത്തില്‍ നിര്‍ണായക വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വിമാനത്തിന്റെ പ്രശ്‌നങ്ങളാണ് നിരവധി ജീവനുകളെടുക്കാന്‍ ഇടയാക്കിയ ഈ അപകടത്തിന് കാരണമായത് എന്നാണ് ആദ്യം പുറത്തുവന്ന വിവരം എങ്കിലും ഇപ്പോള്‍ കൂടിതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. വിമാനാപകടം ബോധപൂര്‍വം ഉണ്ടാക്കിയതാകാമെന്നാണ് റിപ്പോര്‍ട്ട്. കാരണം വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുഎസ് ഉദ്യോഗസ്ഥരാണ് ബ്ലാക്ക് ബോക്‌സ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിമാനത്തിന്റെ കോക്പിറ്റിലുണ്ടായിരുന്ന ആരോ മനപ്പൂര്‍വം വിമാനം തകര്‍ത്തുവെന്നാണ് സൂചനകള്‍. ഒരു പക്ഷേ വിമാനം പറത്തിയിരുന്ന പൈറ്റുമാരുടെ പങ്കും ഈ അപകടത്തിന് പിന്നില്‍ ഉണ്ടായേക്കാമെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്.

ചൈനയിലെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കമ്പനിയുടെ ബോയിങ് വിമാനമാണു തകര്‍ന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 123 യാത്രക്കാരും 9 ജീവനക്കാരും അടക്കം 132 പേരും കൊല്ലപ്പെട്ടിരുന്നു.

 

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുന്‍മിങ്ങില്‍നിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്ന വിമാനമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് ഉച്ചയ്ക്ക് 1.11ന് അപകടത്തില്‍ പെട്ടത്.

29,100 അടി ഉയരത്തില്‍ നിന്നാണ് വിമാനം വെറും രണ്ടര മിനിറ്റിനുള്ളില്‍ 3225 അടിയി താഴ്ചയിലേക്ക് വീണത്. വിമാനങ്ങളുടെ യാത്രാഗതി നിരീക്ഷിക്കുന്ന ഫ്‌ലൈറ്റ് റഡാര്‍24 ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പറന്നിരുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് ചരിഞ്ഞ് മൂക്കുകുത്തി താഴേക്കു പതിക്കുകയായിരുന്നു.

 

വുഷു എന്ന നഗരത്തിനു മുകളില്‍ പറക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധം വേേിച്ഛദിക്കപ്പെട്ടത്. എന്നാല്‍ വുഷുവിലെ കാലാവസ്ഥ സാധാരണരീതിയിലായിരുന്നു മാത്രമല്ല വിമാനത്തിന് വെറും ആറു വര്‍ഷം മാത്രമാണ് പഴക്കംഇതെല്ലാമാണ് മനപൂര്‍വ്വമുള്ള അപകടത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.

ഇതിനെല്ലാം പുറമെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. അതായത്, വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുകളില്‍നിന്നും ആവര്‍ത്തിച്ച് വന്നിരുന്ന കോളുകളോട് പൈലറ്റുമാര്‍ പ്രതികരിച്ചിരുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യോമയാന സുരക്ഷയുള്ള രാജ്യങ്ങളിലൊന്നാണു ചൈന. തകര്‍ന്നുവീണ വിമാനത്തിന്റെ കമ്പനിയായ ഈസ്റ്റേണ്‍ എയര്‍ലൈന്‍സാണെങ്കില്‍ ചെനയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയുമാണ്. എന്നിട്ടും ഇത്തരമൊരു അപകടം സംഭവിച്ചതാണ് സംശയത്തിന്റെ നിഴലിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

 

എന്തായാലും വിമാനാപകടം ബോധപൂര്‍വമാണോയെന്നു പരിശോധിക്കുകയാണെന്ന് ചൈനീസ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (5 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (15 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (24 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (32 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (51 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends