Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രാജ്യത്തെ നാശത്തിലേക്ക് തള്ളിവിട്ട് കിം ജോങ് ഉൻ... 12 ലക്ഷം പേർക്ക് 'പനി'.... വടക്കൻ കൊറിയയിൽ അതിതീവ്ര കൊവിഡ്

18 MAY 2022 05:49 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ കൊവിഡ് വ്യാപിച്ച് രണ്ടര വർഷത്തോടടുക്കുമ്പോൾ മാത്രമാണ് കൊവിഡ് മഹാമാരി സ്ഥിരീകരിച്ചെന്ന് വടക്കൻ കൊറിയ സമ്മതിക്കുന്നത് പോലും. ഇപ്പോൾ 12 ലക്ഷം പേരെങ്കിലും പനിബാധിതരാണെന്നാണ് കൊറിയൻ ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്. പനി ബാധിച്ച് 50 പേർ മരിക്കുകയും ചെയ്തു.

ഇതെല്ലാം കൊവിഡ് വ്യാപനം മൂലമാണെന്ന് തുറന്നു സമ്മതിക്കാൻ ഇപ്പോഴും മടിക്കുകയാണ് ഭരണകൂടം. വാക്സീൻ വിതരണം ചെയ്തിട്ടില്ലാത്ത രാജ്യത്ത്, കൊവിഡ് അതിവേഗം വ്യാപിക്കുമെന്ന ആശങ്ക നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർക്കുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും വലിയ വിപത്തെന്നാണ് രാഷ്ട്രത്തലവൻ കിം ജോങ് ഉൻ കൊവിഡ് വ്യാപനത്തെ വിശേഷിപ്പിച്ചത്.

രാജ്യത്തെ കൊവിഡ് വ്യാപനം വിലയിരുത്തിയ കിം ജോങ് ഉൻ മരുന്നുകളുടെ വിതരണം കാര്യക്ഷമമല്ലെന്ന് പറഞ്ഞ് ആരോഗ്യപ്രവർത്തകരെ ശാസിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സമീപനമാണ് ജീവനക്കാരുടേതെന്നാണ് വിമർശനം. മരുന്നുകൾ ജനങ്ങളിലേക്ക് വേഗത്തിലും കൃത്യതയോടെയും എത്തുന്നില്ലെന്നും കിം വിലയിരുത്തി. സാഹചര്യം വേണ്ട വിധം കൈകാര്യം ഫാർമസികൾ സജ്ജരല്ലെന്നും കിം വിമർശിച്ചു. മരുന്നിന്‍റെയും മറ്റ് മെഡിക്കൽ സാമഗ്രികളുടെയും നീക്കം ഏകോപിപ്പിക്കാൻ ഉടനടി സൈന്യത്തെ രംഗത്തിറക്കിറക്കുകയും ചെയ്തു.

തലസ്ഥാന നഗരത്തിലെ ചില ഫാർമസികൾ കിം സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. പരിശോധനാ സംവിധാനങ്ങളും കുറവാണ് കൊറിയയിൽ. അതുകൊണ്ട് തന്നെ ലക്ഷണങ്ങളുള്ള മുഴുവൻ പേരിലും പരിശോധന നടക്കുന്നുമില്ല. കണക്കുകൾ കൃത്യമായി പുറത്തുവിടാത്തത് കൊണ്ടുതന്നെ വ്യാപനം എത്രമാത്രം രൂക്ഷമാണെന്നതിൽ വ്യക്തതയൊന്നുമില്ല. വ്യാപനം തടയുന്നതിന്‍റെ ആദ്യപടിയായി കഴിഞ്ഞ ആഴ്ച തന്നെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് കൊറിയൻ ജനതയെ നേരിട്ട് ബാധിക്കുന്നതിനൊപ്പം ഭക്ഷ്യക്ഷാമവും രൂക്ഷമാക്കുമെന്നതാണ് ഉയരുന്ന മറ്റൊരു ആശങ്ക. അതിന് കാരണവും ഉണ്ട്. രാജ്യത്തെ രണ്ടരക്കോടി ജനങ്ങളിൽ ഒരു കോടിയിലേറെ പേർക്ക് മതിയായ പോഷകാഹാരം കിട്ടുന്നില്ലെന്നാണ് ലോക ഭക്ഷ്യ പദ്ധതിയുടെ കണക്ക്. കാർഷികവൃത്തിയെ രോഗവ്യാപനം ബാധിച്ചാൽ ഭക്ഷ്യോത്പാദനം വീണ്ടും കുറയുമെന്നും ഇത് വലിയ ഭക്ഷ്യക്ഷാമത്തിന് തന്നെ കാരണമായേക്കാമെന്നും ആശങ്കയുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (13 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (22 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (30 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (49 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends