Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

യുക്രൈൻന്റെ പതനത്തിലേക്ക്..പുടിൻ നേരിട്ടിറങ്ങി..യുദ്ധഗതി മാറിമറിയുന്നു

18 MAY 2022 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!

യുക്രെയ്ൻ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോൾ ‘ഉരുക്കുകോട്ട’ തകർന്നു എന്നുള്ള വിവരങ്ങൾ അല്പം മുൻപ് പുറത്തുവന്നിരുന്നു. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചു എന്നാണ് അറിയുന്നത്.എന്നാൽ ഇതിന്റെ ഒക്കെ കാരണം റഷ്യയിൽ നടന്ന ഒരു വലിയ മാറ്റമാണ്.

 

റഷ്യൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഏറ്റെടുത്തതായി പാശ്ചാത്യ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്.

 

യുക്രെയ്‍ൻ അധിനിവേശം തുടങ്ങിയശേഷം ഏറെ നാളായി കൈവശം വച്ച ഹർകീവ് അടക്കമുള്ള പ്രധാന നഗരങ്ങൾ കൈവിടുന്ന സാഹചര്യം ഉടലെടുക്കുകയും റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ഡോൺബാസിൽ കനത്ത പ്രതിരോധം നേരിടേണ്ടി വരുകയും ചെയ്‌തതോടെ സൈന്യത്തിന്റെ ദൈംദിന കാര്യങ്ങളിൽ വരെ പുട്ടിൻ ഇടപെടുന്നതായി പാശ്ചാത്യ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

 

യുക്രെയ്‍ൻ യുദ്ധം പുട്ടിനെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടമായി മാറിക്കഴിഞ്ഞു. സൈന്യത്തിലെ കേണൽ, ബ്രിഗേഡിയർ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ എടുക്കേണ്ട തീരുമാനങ്ങൾ പോലും പുട്ടിനാണ് എടുക്കുന്നതെന്നും റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ഗെരാസിമോവ് സൈനിക നീക്കങ്ങളെ നേരിട്ട് ഏകോപിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

 

രാഷ്ട്രീയ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനു പകരം ഒരു കേണലിന്റെ ജോലിയാണു പുട്ടിനും ഗെരാസിമോവും ചെയ്യുന്നതെങ്കിൽ സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ റഷ്യ പരാജയപ്പെട്ടതിനു മറ്റൊരു ഉദാഹരണവും തേടേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

യുക്രെയ്നിൽ അധിനിവേശം നടത്താനും ആ ‘ജോലി വേഗം തീർക്കാനും’ ഉത്തരവാദിത്തമുള്ള റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ഗെരാസിമോവ് സൈന്യത്തിന്റെ മേൽനോട്ട ദൗത്യത്തിനായി യുക്രെയ്‍നിൽ എത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയെങ്കിലും റഷ്യ സ്ഥിരീകരിച്ചിരുന്നില്ല.

 

യുക്രെയ്‍ൻ അധിനിവേശം 83 ദിവസം പിന്നിട്ടപ്പോഴേക്കും 12 റഷ്യൻ ജനറൽമാരാണ് യുക്രെയ്‍നിൽ കൊല്ലപ്പെട്ടത്. യുക്രെയ്‍ൻ നഗരങ്ങളിൽ റഷ്യൻ സൈന്യം വൻതോതിൽ പ്രതിരോധം നേരിട്ടതോടെയാണ് സൈന്യത്തിന്റെ മുൻനിരയിലേക്ക് ജനറൽമാരെ നിയോഗിക്കേണ്ട സാഹചര്യം ഉടലെടുത്തതെന്നാണ് ബ്രിട്ടീഷ് സൈന്യത്തിലെ മുൻ ബ്രിഗേഡിയറും കരയുദ്ധ വിദഗ്ധനുമായ ബെൻ ബാരിയുടെ വിലയിരുത്തൽ.

 


രണ്ടാം ലോകമഹായുദ്ധാനന്തരം ലോകം പുതിയ ലോകക്രമത്തിലേക്ക് കടന്നു. യൂറോപ്പിലെ പല പ്രധാനപ്പെട്ട രാജ്യങ്ങളും യുഎസ് സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമായി. യൂറോപ്യന്‍ രാജ്യമായിരിക്കെ തന്നെ റഷ്യയുമായി അതിര്‍ത്തി പങ്കിട്ട പല രാജ്യങ്ങളും നാറ്റോയില്‍ അംഗത്വമെടുക്കാന്‍ അക്കാലത്ത് ശ്രമിച്ചിരുന്നെങ്കിലും റഷ്യയുടെ നിര്‍ബന്ധത്തിന് വഴി അപേക്ഷ നല്‍കുന്നത് ഒഴിവാക്കുകയായിരുന്നു.

 

പരസ്പരം അക്രമിക്കില്ലെന്നായിരുന്നു അന്ന് തങ്ങളുടെ അയല്‍രാ‍ജ്യങ്ങള്‍ക്ക് റഷ്യ നല്‍കിയ ഉറപ്പ്. എന്നാല്‍, കലാക്രമേണ ലോകരാഷ്ട്രീയ ഗതിവിഗതികളില്‍ കാര്യമായ വ്യതിചനലങ്ങള്‍ പിന്നീട് ഉടലെടുത്തു. ഇതിന്‍റെ തുര്‍ച്ചയായി, റഷ്യന്‍ ഏകാധിപതിയുടെ അപ്രമാധിത്വത്തെ വെല്ലുവിളിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ സെലെന്‍സ്കി, നാറ്റോ അംഗത്വത്തിനായി അപേക്ഷ നല്‍കാന്‍ തയ്യാറായി.

 

ഇതിനെതിരെ റഷ്യ പലതവണ യുക്രൈന് മുന്നറിയിപ്പ് നല്‍കിയെങ്കിലും തങ്ങള്‍ സ്വതന്ത്രപരമാധികാര രാജ്യമാണെന്നും തീരുമാനങ്ങള്‍ തങ്ങള്‍ സ്വയമെടുത്തോളാം എന്നതായിരുന്നു യുക്രൈന്‍റെ നിലപാട്. ഇതേ തുടര്‍ന്ന് 2021 നവംബര്‍ അവസാനത്തോടെ റഷ്യ, യുക്രൈനെതിരെ സൈനിക നീക്കത്തിന് ശ്രമിക്കുകയാണെന്ന യുഎസ് ഇന്‍റലിജന്‍സിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നുതുടങ്ങി.

 

ഒടുവില്‍ 2022 ഫെബ്രുവരി 24 ന് റഷ്യയുടെ സൗഹൃദരാജ്യമായ ബെലൂറസ് വഴി വടക്ക് നിന്നും തെക്ക് കഴിക്ക് നിന്നും റഷ്യയുടെ കവചിത വാഹന വ്യൂഹങ്ങള്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി പട നീക്കം ആരംഭിച്ചു. എന്നാല്‍, റഷ്യ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല കാര്യങ്ങള്‍.

 

ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയെ എതിരിടാന്‍ ഒളിപ്പോരാളികളെ അതിനകം യുക്രൈന്‍ പരിശീലിപ്പിച്ചിരുന്നു. സൈനികരെ കൂടാതെ, പൊതുജനങ്ങളും ആയുധമെടുത്ത് പോരാടാന്‍ ആരംഭിച്ചതോടെ റഷ്യയുടെ പല സൈനീക നീക്കങ്ങളും തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടു. അതോടൊപ്പം യൂറോപ്യന്‍ യൂണിയനില്‍ നിന്നും നാറ്റോ സഖ്യ രാജ്യങ്ങളില്‍ നിന്നും ഏറ്റവും പുതിയ സൈനിക ആയുധങ്ങള്‍ നിര്‍ലോഭമായി യുക്രൈനിലേക്ക് ഒഴുകി.

 

ഒന്നര മാസത്തോളം യുക്രൈന്‍ തലസ്ഥാനമായ കീവിന് നേരെ സൈനിക നീക്കം നടത്തിയെങ്കിലും യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് പട്ടണങ്ങളില്‍ ഒന്ന് പോലും പിടിച്ചെടുക്കാന്‍ റഷ്യയുടെ അതിപ്രശസ്തമായ സൈന്യത്തിന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് 'കീവ് തങ്ങളുടെ ലക്ഷ്യമല്ലെ'ന്ന് പ്രഖ്യാപിച്ച റഷ്യന്‍ സൈന്യം, യുക്രൈന്‍റെ വടക്ക് പടിഞ്ഞാറാന്‍ ഭാഗങ്ങളില്‍ നിന്ന് പിന്മാറി.

 

ദിവസങ്ങള്‍ക്കുള്ളില്‍ യുക്രൈനിലെ വടക്ക് പടിഞ്ഞാന്‍ യുദ്ധമുഖത്തുണ്ടായിരുന്ന മുഴുവന്‍ സൈനികരെയും യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ വിന്യസിച്ച റഷ്യ, തങ്ങളുടെ വിമതരുടെ കൈവശമുള്ള ഡോണ്‍ബോസ് മേഖലയില്‍ യുദ്ധം കടുപ്പിച്ചു. യുക്രൈന്‍റെ കരിങ്കടല്‍ തീരപ്രദേശവും കിഴക്കന്‍ അതിര്‍ത്തിയിലും ശക്തമായ അക്രമണം നടന്നു.

 

ഏതാണ്ട് 82 ദിവസം ശക്തമായി പോരാടിയ അസോവ് ബറ്റാലിയന്‍ മരിയുപോളില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ അകറ്റി നിര്‍ത്തി. എന്നാല്‍, മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്‍റില്‍ അഭയം തേടിയ സാധാരണക്കാരുടെയും പരിക്കേറ്റ സൈനികരുടെയും ജീവന്‍ രക്ഷിക്കാനായി യുക്രൈന്‍, മരിയുപോളില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.

 

ഇതേ സമയത്താണ്, റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ പ്രതിസന്ധിയിലായ ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോ സൈനിക സഖ്യത്തിന്‍റെ ഭാഗമാകുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (4 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (5 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (6 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (6 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (6 hours ago)

ദൃശ്യങ്ങൾ പുറത്ത്  (7 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (7 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (7 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (7 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (9 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (9 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (9 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (9 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (10 hours ago)

Malayali Vartha Recommends