Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പത്ത് സെക്കൻഡ്..ഫിൻലൻഡ് അപ്രത്യക്ഷം! യുദ്ധം തുടങ്ങി റഷ്യ.. ഇസ്‌കന്ദർ മിസൈലുകളിറക്കി പുടിൻ! വീഡിയോ പുറത്ത്

18 MAY 2022 07:31 PM IST
മലയാളി വാര്‍ത്ത

റഷ്യ, യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഏതാണ്ട് മൂന്ന് മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, യൂറോപ്പിന്‍റെ വടക്കന്‍ കിഴക്കന്‍ മേഖലയില്‍ റഷ്യ പുതിയൊരു യുദ്ധമുഖം തുറക്കുകയാണോയെന്ന ആശങ്കയിലാണ് ലോകം. റഷ്യയുടെ യുദ്ധ നീക്കം രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക ബാലാബലത്തിലേക്ക് ലോകത്തെ വീണ്ടും എത്തിക്കുമോയെന്ന ഭയവും നിലനില്‍ക്കുന്നു. യുക്രൈന്‍ ആക്രമണം റഷ്യ കടുപ്പിച്ചതിനെ തുടര്‍ന്നാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ അംഗത്വത്തിനായി ശ്രമം ആരംഭിച്ചത്.

 

ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപുറകെ റഷ്യയുടെ പ്രതികരണവുമെത്തി. അത്തരം ഏതൊരു നീക്കവും ഭവിഷ്യത്ത് വരുത്തിവെക്കുമെന്നായിരുന്നു പുടിന്‍റെ മറുപടി. എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനും നാറ്റോ അംഗത്വവുമായി മുന്നോട്ട് പോകാനുമാണ് ഫിന്‍ലാന്‍ഡിന്‍റെയും സ്വഡന്‍റെയും തീരുമാനം.

 

റഷ്യയുമായി 1300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള തീരുമാനം ഫിന്‍ലാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഫിന്‍ലാന്‍ഡ് അതിര്‍ത്തിയിലേക്ക് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇസ്‌കന്ദർ മിസൈലുകൾ റഷ്യ അയച്ചു കഴിഞ്ഞു. ഒരു ഡസനിലധികം റഷ്യന്‍ സൈനിക വാഹനങ്ങളാണ് റഷ്യ-ഫിന്‍ലാന്‍ഡ് അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിയത്.

 

ഫിന്നിഷ് അതിര്‍ത്തിയിലുള്ള റഷ്യന്‍ നഗരമായ വൈബോര്‍ഗിലേക്കാണ് ഈ സൈനിക നീക്കമെന്ന് വീഡിയോ പങ്കിട്ട് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയില്‍ അ‍ജ്ഞാതനായ ഒരാള്‍ 'വൈബോർഗിലോ മറ്റേതെങ്കിലും അതിര്‍ത്തി മേഖലയിലോ റഷ്യ ഒരു പുതിയ സൈനിക യൂണിറ്റ് രൂപീകരിക്കാൻ പോകുകയാണെന്ന്' പറയുന്നു. ഫിന്‍ലാന്‍ഡ് അതിര്‍ത്തിയില്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ റഷ്യ ഇതിനകം വ്യാപകമായി വിന്യസിച്ചതായി കരുതപ്പെടുന്നു.

 

ഇങ്ങനെ വിന്യസിക്കപ്പെട്ട ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ആണവ പേര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇസ്‌കന്ദറിനെ ഏറ്റവും ഗുരുതരമായ ഭീഷണിയായാണ് കാണുന്നതെന്ന് ആണവായുധങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു മുതിർന്ന യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

റഷ്യ അതിര്‍ത്തിയില്‍ ആണവായുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാൾ നാറ്റോയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നത്.

 

സ്വീഡനും ഫിൻലൻഡും യുഎസിന്‍റെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിൽ ചേരുകയാണെങ്കിൽ, ബ്ലാറ്റിക് കടൽ പ്രതിരോധം ശക്തിപ്പെടുത്താൻ റഷ്യ ആണവ, ഹൈപ്പർസോണിക് മിസൈലുകൾ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന് റഷ്യയുടെ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

ഇതിനിടെ ഫിന്‍ലാന്‍ഡും റഷ്യയും നയതന്ത്രയുദ്ധം ആരംഭിച്ച് കഴിഞ്ഞു. രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ ഫിന്‍ലാന്‍ഡ് പുറത്താക്കിയതിന് പിന്നാലെ ഫിൻലാന്‍ഡ് എംബസിയിലെ രണ്ട് ജീവനക്കാരെ റഷ്യയും പുറത്താക്കി. ഫിൻലാൻഡ് റഷ്യയുമായി ഏറ്റുമുട്ടലിന്‍റെ വഴി സ്വീകരിച്ചതായി റഷ്യ ആരോപിച്ചു. ഇത് ഞങ്ങൾക്ക് നേരിട്ടുള്ള ഭീഷണിയല്ല. എന്നാൽ ഈ പ്രദേശങ്ങളിലേക്ക് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് തീർച്ചയായും ഞങ്ങളുടെ പ്രതികരണത്തെ പ്രകോപിപ്പിക്കും," ഇരുരാജ്യങ്ങളുടെയും നാറ്റോ പ്രവേശനത്തെ കുറിച്ച് പുടിന്‍ അഭിപ്രായപ്പെട്ടു.

 

നാറ്റോയിൽ ചേരുന്നതിന്‍റെ അനന്തരഫലങ്ങൾ അവര്‍ അനുഭവിക്കുമെന്ന് റഷ്യ വ്യക്തമാക്കി, “പത്ത് സെക്കൻഡിനുള്ളിൽ” ഫിൻലൻഡിനെ ഈ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുമെന്നും റഷ്യ അവകാശപ്പെട്ടു. യുക്രൈന്‍ അക്രമണ വേളയില്‍ ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, 22 -ാം സ്ഥാനത്തുള്ള യുക്രൈനെ ദിവസങ്ങള്‍ക്കുള്ളില്‍ കീഴടക്കുമെന്നായിരുന്നു യുദ്ധവിദഗ്ദര്‍ കണക്കുകൂട്ടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (5 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (15 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (24 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (32 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (51 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends