Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കുത്തബ് മിനാര്‍ അല്ല ഇത് സൂര്യ ഗോപുരം; തെളിവുണ്ട് ഞെട്ടിച്ച് ആര്‍ക്കിയോളജി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ മസ്ജിദുമായി ഒരു ബന്ധമില്ലെന്ന് ധരംവീര്‍ ശര്‍മ

18 MAY 2022 08:12 PM IST
മലയാളി വാര്‍ത്ത

കുത്തബ് മിനാര്‍ പണിതത് അഞ്ചാം നൂറ്റാണ്ടില്‍ വിക്രമാദിത്യ രാജാവാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയിലെ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കുത്തബ് മിനാര്‍ പണിതത് സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാനാണെന്നും എഎസ്‌ഐയുടെ മുന്‍ റീജിയണല്‍ ഡയറക്ടറായ ധരംവീര്‍ ശര്‍മ പറഞ്ഞു. താജ് മഹല്‍, ഗ്യാന്‍വാപി പള്ളി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കനക്കവേയാണ് പുതിയ പരാമര്‍ശം.

അത് കുത്തബ് മിനാറല്ലെന്നും സൂര്യ ഗോപുരമാണെന്നും ഇക്കാര്യങ്ങള്‍ സ്ഥാപിക്കാന്‍ തെളിവുണ്ടെന്നും എഎസ്‌ഐയുടെ ഭാഗമായി നിരവധി തവണ സ്മാരകത്തില്‍ സര്‍വേ നടത്തിയ ധരംവീര്‍ ശര്‍മ പറയുന്നു. 'ഗോപുരത്തിന് 25 ഇഞ്ച് ചരിവുണ്ട്. സൂര്യനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. ജൂണ്‍ 21ന് സൂര്യാസ്തമയത്തിന്റെ സ്ഥാനം മാറുമ്പോള്‍ കുത്തബ് മിനാറിലെ ചരിവ് കാരണം പ്രദേശത്ത് നിഴല്‍ വീഴാതിരിക്കാന്‍ സഹായിക്കുന്നു. ഇത് ശാസ്ത്രമാണ്. പുരാവസ്തു സംബന്ധമായ കാര്യമാണ്' ധരംവീര്‍ ശര്‍മ പറഞ്ഞു.

'കുത്തബ് മിനാര്‍ എന്നറിയപ്പെടുന്നത് ഒരു സ്വതന്ത്ര നിര്‍മിതിയാണ്. ഇതിന് സമീപത്തെ മസ്ജിദുമായി ബന്ധമില്ല. ഗോപുരത്തിന്റെ വാതിലുകള്‍ വടക്ക് അഭിമുഖമായാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് രാത്രികാലത്ത് ആകാശത്തിലെ ധ്രുവ നക്ഷത്രം കാണാനാണ്'ശര്‍മ വ്യക്തമാക്കുന്നു.

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദങ്ങള്‍ക്കിടയില്‍, ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്തിന്റെ വീഡിയോ വൈറലാകുന്നു. ഗ്യാന്‍വാപി മസ്ജിദിലെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചില പ്രായമായവരും കുട്ടികളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുളം പോലുള്ള കെട്ടിടം വൃത്തിയാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോയിലെ ഈ സ്ഥലത്ത് ശിവലിംഗം ഉണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം. അതേ സമയം ശിവലിംഗം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത് പള്ളിക്ക് അകത്തെ കുളത്തിലെ ജലധാര യന്ത്രമാണ് എന്നാണ് പള്ളി അധികാരികള്‍ പറയുന്നത്.

വാരാണസിയിലെ ഗ്യാന്‍വാപി മസ്!ജിദിലെ നിലവറ അടച്ച് സീല്‍ വയ്ക്കാന്‍ ജില്ലാ സിവില്‍ കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് വന്നത്.

സര്‍വേ നടത്തിയ അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ മസ്!ജിദിലെ നിലവറയില്‍ ശിവലിംഗം കണ്ടെത്തിയതായി അറിയിച്ച പശ്ചാത്തലത്തിലാണിത്. നിലവറയ്ക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാനും മസ്!ജിദിന്റെ ഈ ഭാഗത്ത് ഇരുപതില്‍ കൂടുതല്‍ പേരെ നമസ്‌കരിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി പരിഗണിച്ച ജഡ്ജി രവികുമാര്‍ ദിവാകര്‍ പ്രദേശം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

നാളെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം കോടതി തുടര്‍ നടപടി തീരുമാനിക്കും. ഇന്ന് സര്‍വേ പൂര്‍ത്തിയായ ശേഷമാണ് ശിവലിംഗം കണ്ടെത്തി എന്ന വിവരം അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ഇതിനിടെ സര്‍വേയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഇന്ന് പരിഗണിക്കും.

സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്.

ഗ്യാന്‍വാപി മസ്!ജിദ് പരിസരത്ത് ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താനുള്ള സര്‍വേ തുടരാന്‍ കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. സര്‍വേ നടത്തുന്ന അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ തള്ളിയായിരുന്ന വാരാണസി കോടതിയുടെ നിര്‍ദേശം. രണ്ട് കമ്മീഷണര്‍മാരെ കൂടി നിയമിക്കുകയും സര്‍വേക്ക് സംരക്ഷണം നല്‍കാന്‍ യുപി പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാന്‍വാപി മസ്!ജിദിന്റെ പടിഞ്ഞാറേ മതിലിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ അഞ്ച് സ്ത്രീകളാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ശ്രിംഗാര്‍ ഗൗരി, ഗണേശ വിഗ്രഹങ്ങളില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്ക് അനുവാദം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. മസ്!ജിദ് കോംപ്ലക്‌സിനകത്ത് കൂടുതല്‍ വിഗ്രഹങ്ങളുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് അജയ് മിശ്രയെ അഡ്വക്കേറ്റ് കമ്മീഷണറായി കോടതി നിയോഗിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (6 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (16 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (25 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (33 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (52 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends