Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ ആണവായുധം വിന്യസിച്ച് റഷ്യ 10 സെക്കന്‍ഡിനുള്ളി രാജ്യം കത്തിച്ചാമ്പലാകുമെന്ന് മുന്നറിയിപ്പ് രണ്ടാം യുദ്ധമുഖം തുറന്ന് റഷ്യ

18 MAY 2022 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് പ്രധാനമായും സാക്ഷ്യം വഹിച്ച മണ്ണാണ് യൂറോപ്പിന്റെത്. ഹിറ്റ്‌ലറിന്റെ ആത്മഹത്യയോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. എന്നാല്‍, അപ്പോഴേക്കും ഒരുമിച്ച് നിന്ന് പൊരുതിയ രണ്ട് പ്രധാന രാജ്യങ്ങള്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ വിരുദ്ധ ചേരികളായി തിരിഞ്ഞിരുന്നു.

യുഎസിന്റെ നേതൃത്വത്തില്‍ മുതലാളിത്ത രാജ്യങ്ങള്‍ നാറ്റോ സൈനിക സഖ്യവുമായി മുന്നോട്ട് പോയപ്പോള്‍, യുഎസ്എസ്ആറിന്റെ നേതൃത്വത്തില്‍ സോവിയറ്റ് രാഷ്ട്രീയം ഉയര്‍ത്തിയ രാജ്യങ്ങള്‍ മറുചേരിയിലും സംഘടിക്കപ്പെട്ടു.

ഇപ്പോഴിതാ മറ്റൊരു യുദ്ധത്തിന് കളമൊരുങ്ങുകയാണ്, റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ പ്രതിസന്ധിയിലായ ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകുന്നതിനായുള്ള നീക്കം ആരംഭിച്ചതാണ് യുദ്ധ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. യുക്രൈന് നേരെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയുള്ള റഷ്യയുടെ അക്രമണം ഇരുരാജ്യങ്ങളെയും മാറ്റി ചിന്തിപ്പിച്ചു. ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപുറകെ റഷ്യയുടെ പ്രതികരണവുമെത്തി. അത്തരം ഏതൊരു നീക്കവും ഭവിഷ്യത്ത് വരുത്തിവെക്കുമെന്നായിരുന്നു പുടിന്റെ മറുപടി. എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനും നാറ്റോ അംഗത്വവുമായി മുന്നോട്ട് പോകാനുമാണ് ഫിന്‍ലാന്‍ഡിന്റെയും സ്വഡന്റെയും തീരുമാനം.

റഷ്യയുമായി 1300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള തീരുമാനം ഫിന്‍ലാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഫിന്‍ലാന്‍ഡ് അതിര്‍ത്തിയിലേക്ക് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇസ്‌കന്ദര്‍ മിസൈലുകള്‍ റഷ്യ അയച്ചു കഴിഞ്ഞു. ഒരു ഡസനിലധികം റഷ്യന്‍ സൈനിക വാഹനങ്ങളാണ് റഷ്യഫിന്‍ലാന്‍ഡ് അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിയത്. ഫിന്നിഷ് അതിര്‍ത്തിയിലുള്ള റഷ്യന്‍ നഗരമായ വൈബോര്‍ഗിലേക്കാണ് ഈ സൈനിക നീക്കമെന്ന് വീഡിയോ പങ്കിട്ട് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയില്‍ അ!ജ്ഞാതനായ ഒരാള്‍ 'വൈബോര്‍ഗിലോ മറ്റേതെങ്കിലും അതിര്‍ത്തി മേഖലയിലോ റഷ്യ ഒരു പുതിയ സൈനിക യൂണിറ്റ് രൂപീകരിക്കാന്‍ പോകുകയാണെന്ന്' പറയുന്നു. ഫിന്‍ലാന്‍ഡ് അതിര്‍ത്തിയില്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യ ഇതിനകം വ്യാപകമായി വിന്യസിച്ചതായി കരുതപ്പെടുന്നു.

ഇങ്ങനെ വിന്യസിക്കപ്പെട്ട ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ആണവ പേര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇസ്‌കന്ദറിനെ ഏറ്റവും ഗുരുതരമായ ഭീഷണിയായാണ് കാണുന്നതെന്ന് ആണവായുധങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന യുഎസ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യ അതിര്‍ത്തിയില്‍ ആണവായുധങ്ങളും ഹൈപ്പര്‍സോണിക് മിസൈലുകളും വിന്യസിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാള്‍ നാറ്റോയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നത്. സ്വീഡനും ഫിന്‍ലന്‍ഡും യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തില്‍ ചേരുകയാണെങ്കില്‍, ബ്ലാറ്റിക് കടല്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ റഷ്യ ആണവ, ഹൈപ്പര്‍സോണിക് മിസൈലുകള്‍ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന് റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്‌വദേവ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനിടെ ഫിന്‍ലാന്‍ഡും റഷ്യയും നയതന്ത്രയുദ്ധം ആരംഭിച്ച് കഴിഞ്ഞു. രണ്ട് റഷ്യന്‍ നയതന്ത്രജ്ഞരെ ഫിന്‍ലാന്‍ഡ് പുറത്താക്കിയതിന് പിന്നാലെ ഫിന്‍ലാന്‍ഡ് എംബസിയിലെ രണ്ട് ജീവനക്കാരെ റഷ്യയും പുറത്താക്കി. ഫിന്‍ലാന്‍ഡ് റഷ്യയുമായി ഏറ്റുമുട്ടലിന്റെ വഴി സ്വീകരിച്ചതായി റഷ്യ ആരോപിച്ചു. ഇത് ഞങ്ങള്‍ക്ക് നേരിട്ടുള്ള ഭീഷണിയല്ല. എന്നാല്‍ ഈ പ്രദേശങ്ങളിലേക്ക് സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് തീര്‍ച്ചയായും ഞങ്ങളുടെ പ്രതികരണത്തെ പ്രകോപിപ്പിക്കും,' ഇരുരാജ്യങ്ങളുടെയും നാറ്റോ പ്രവേശനത്തെ കുറിച്ച് പുടിന്‍ അഭിപ്രായപ്പെട്ടു. നാറ്റോയില്‍ ചേരുന്നതിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കുമെന്ന് റഷ്യ വ്യക്തമാക്കി, 'പത്ത് സെക്കന്‍ഡിനുള്ളില്‍' ഫിന്‍ലന്‍ഡിനെ ഈ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുമെന്നും റഷ്യ അവകാശപ്പെട്ടു. യുക്രൈന്‍ അക്രമണ വേളയില്‍ ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, 22 ാം സ്ഥാനത്തുള്ള യുക്രൈനെ ദിവസങ്ങള്‍ക്കുള്ളില്‍ കീഴടക്കുമെന്നായിരുന്നു യുദ്ധവിദഗ്ദര്‍ കണക്കുകൂട്ടിയത്.

എന്നാല്‍, രാജ്യത്തിന്റെ പ്രതിരോധത്തിന്റെ കുന്തമുനയായി പ്രസിഡന്റ് സെലെന്‍സ്‌കി മുന്നില്‍ നിന്ന് യുദ്ധം നയിച്ചപ്പോള്‍, മൂന്ന് മാസത്തെ യുദ്ധത്തിന് ശേഷവും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞത് യുക്രൈനിലെ ഏക പ്രധാനപ്പെട്ട പട്ടണമായ മരിയുപോള്‍ മാത്രമാണ്. റഷ്യയെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ യുക്രൈനെ സഹായിച്ചതാകട്ടെ നാറ്റോ സഖ്യ രാജ്യങ്ങളില്‍ നിന്ന് ഇടതടവില്ലാതെ ഒഴുകിയെത്തിയ ആയുധങ്ങളും. യുക്രൈനിനെക്കാള്‍ കഠിനമായും റഷ്യയ്ക്ക് ഫിന്‍ലാന്റെന്നാണ് യുദ്ധ വിദഗ്ദരുടെ കണക്ക് കൂട്ടല്‍, ഇതിനായി അവര്‍ ചൂണ്ടിക്കാണിക്കുന്നതാകട്ടെ രണ്ടാം ലോകമഹായുദ്ധകാലത്തെ ഫിന്നിഷ് സൈനികരുടെ വീരോചിതമായ പോരാട്ടവും. മാത്രമല്ല, റഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യവും ശക്തമായ ചാര സംവിധാനവും ഫിന്‍ലാന്‍ഡിന്റെ കൈമുതലായി കരുതുന്നു.

യുക്രൈനിലെ വിശാലവും തുറസായതുമായ മൈതാനങ്ങളേക്കാള്‍ കഠിനമായ പോരാട്ട ഭൂമിയാണ് ഫിന്‍ലാന്‍ഡിലേത്. കനത്ത വനങ്ങളും തടാകങ്ങളും തെക്കന്‍ ദ്വീപസമൂഹവും അടങ്ങുന്ന ഈ രാജ്യത്ത് പുറത്ത് നിന്നുള്ളവര്‍ക്ക് യുദ്ധം ചെയ്ത് വിജയം നേടുകയെന്നത് ഏറെ കുറെ അപ്രാപ്യമായ ഒന്നാണ്. മാത്രമല്ല, തങ്ങളുടെ സങ്കീര്‍ണ്ണമായ ഭൂപ്രദേശത്ത് യുദ്ധം ചെയ്യാന്‍ ഫിന്നിഷ് സൈനികര്‍ അതി സമര്‍ത്ഥരുമാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends