Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രാജ്യത്ത് പെട്രോളില്ല..... ജനങ്ങൾ പമ്പിന് മുന്നിൽ വരി നിൽക്കേണ്ട കാര്യമില്ല! രണ്ട് മാസത്തോളമായി കടൽതീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ നിന്നും പെട്രോൾ വാങ്ങുന്നതിന് നൽകാൻ വിദേശനാണ്യമില്ല; സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന ശ്രീലങ്കയിൽ പെട്രോൾ ലഭ്യമല്ലെന്ന് വ്യക്തമാക്കി പുതിയതായി അധികാരത്തിൽ എത്തിയ ഭരണകൂടം

19 MAY 2022 07:42 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കഴിഞ്ഞ കുറച്ച് നാളുകളായി തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടപ്പെടുകയാണ് ശ്രീലങ്ക. ഇതേതുടർന്ന് രാജ്യമെമ്പാടും വിവിധതരത്തിലുള്ള പ്രക്ഷോഭങ്ങൾ നടന്നതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രണ്ട് ദിവസമാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. പെട്രോൾ ലഭ്യമല്ലെന്ന് വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പുതിയതായി അധികാരത്തിൽ എത്തിയ ഭരണകൂടം. ആയതിനാൽ തന്നെ ജനങ്ങൾ പമ്പിന് മുന്നിൽ വരി നിൽക്കേണ്ട കാര്യമില്ലെന്നും ശ്രീലങ്കൻ സർക്കാർ പറഞ്ഞു.

ഇത്തരത്തിൽ രണ്ട് മാസത്തോളമായി കടൽതീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ നിന്നും പെട്രോൾ വാങ്ങുന്നതിന് നൽകാൻ വിദേശനാണ്യമില്ലെന്നും ശ്രീലങ്കൻ സർക്കാർ ബുധനാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നിരുന്നാലും, രാജ്യത്തിന് ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ അവശേഷിക്കുന്ന പെട്രോൾ ആംബുലൻസുകൾ അടക്കമുള്ള അവശ്യ സേവനങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. മാർച്ച് 28 മുതലാണ് ശ്രീലങ്കൻ തീരത്ത് പെട്രോളുമായി ഒരു കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ശ്രീലങ്കൻ വൈദ്യുതി, ഊർജ മന്ത്രി കാഞ്ചന വിജേശേഖരയാണ് ഈ വിവരങ്ങൾ പാർലമെന്റിനെ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. രാജ്യം പെട്രോൾ ലഭ്യതയുടെ പ്രശ്നം നേരിടുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായി ശ്രീലങ്കൻ വാർത്താ പോർട്ടലായ ന്യൂസ്ഫസ്റ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.

അതേസമയം ഇന്നല്ലെങ്കിൽ നാളെ കപ്പലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മുൻപ് ഇതേ വിതരണക്കാരിൽ നിന്നും 53 ദശലക്ഷം ഡോളറിന്റെ പെട്രോൾ കടം വാങ്ങിയിട്ടുമുണ്ട്. രണ്ട് പേയ്‌മെന്റുകളും തീർപ്പാക്കുന്നതുവരെ കപ്പൽ വിട്ടുനൽകാൻ ഷിപ്പിംഗ് കമ്പനി വിസമ്മതിച്ചതായി മന്ത്രി വ്യക്തമാക്കുകയായിരുന്നു.

എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭക്ഷണം മുതൽ പാചക വാതകം വരെയുള്ള എല്ലാത്തിന്റെയും ക്ഷാമം ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിന് കാരണമായി എന്നാണ് ഏവരും കണക്കാക്കുന്നത്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ലോക ബാങ്ക് നൽകി വരുന്ന 160 മില്യൺ ഡോളറിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുകയാണെന്നും ബുധനാഴ്ച മന്ത്രി പാർലമെന്റിനെ അറിയിച്ചതായി റിപ്പോർട്ട് ചെയ്യുകയുണ്ടായി.

 

 

ഇതുകൂടാതെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയ റനിൽ വിക്രമസിംഗെ രാജ്യത്തെ സാമ്പതത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഏറ്റവും മോശമായ സാഹചര്യങ്ങളായിരിക്കും വരുന്ന മാസങ്ങളിലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആയതിനാൽ തന്നെ ലോകരാഷ്ട്രങ്ങൾ ഏറെ അമ്പരപ്പോടെ ഉറ്റുനോക്കുകയാണ് ശ്രീലങ്കയെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends