എല്ലാ വനിതാ അവതാരകരും മുഖം മറച്ച് ഇരിക്കണം...! സ്ത്രീയും പുരുഷനും ഒരുമിച്ച് റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ പാടില്ല, സ്ത്രീകളുടെ സ്വതന്ത്ര്യത്തിന്മേൽ കൂച്ചുവിലങ്ങിട്ട് താലിബാൻ

താലിബാൻ ആദ്യമായി അധികാരത്തിൽ എത്തിയ 1996-2001 കാലഘട്ടത്തിൽ അവർ സ്ത്രീകൾക്ക് അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, അധികാരമേറ്റ് ഏഴ് മാസങ്ങള്‍ കഴിയുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ കടുത്ത വിവേചനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുതുടങ്ങി.
സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ വിലക്ക്. സ്ത്രീകളുടെ വസ്ത്രധാരണം തീരുമാനിക്കുന്നതും താലിബാന്‍. തുടങ്ങി സ്ത്രീകളുടെ നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പുരുഷസാന്നിധ്യം നിര്‍ബന്ധം.ഇപ്പോൾ വീണ്ടും അധികാരത്തിലെത്തിയപ്പോൾ അതിലും കഷ്ടത്തിലാണ് സ്ത്രീകളുടെ അവസ്ഥ.
സ്ത്രീകളുടെസ്വതന്ത്ര്യത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സമീപനം തന്നെയാണ് താലിബാൻ തുടരുന്നത്.ഇപ്പോഴിതാ അഫ്ഗാൻ ടെലിവിഷൻ ചാനലുകളിലെ എല്ലാ വനിതാ അവതാരകരും മുഖം മറയ്ക്കണമെന്ന താലിബാൻ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുകയാണ്.
അഫ്ഗാനിലെ പ്രമുഖ മാധ്യമമായ ടോളോ ന്യൂസാണ് വ്യാഴാഴ്ച ഇത്തരത്തിൽ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താലിബാന്റെ വെർച്യു ആൻഡ് വൈസ് മന്ത്രാലയത്തിൽ നിന്നും ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയത്തിൽ നിന്നുമുള്ള പ്രസ്താവനയിലാണ് ഉത്തരവ് വന്നതെന്ന് ടോളോ ന്യൂസ് ചാനൽ ട്വീറ്റിൽ പറഞ്ഞു.
ഉത്തരവിനെ "അവസാനത്തേതും മാറ്റം വരുത്താൻ പറ്റാത്തത്" എന്നുമാണ് ചാനൽ പറഞ്ഞു.ടോളോ ന്യൂസിന്റെയും മറ്റ് നിരവധി ടിവി, റേഡിയോ നെറ്റ്‌വർക്കുകളുടെയും ഉടമസ്ഥതയിലുള്ള മോബി ഗ്രൂപ്പിന് പ്രസ്താവന അയച്ചിട്ടുണ്ട്. മറ്റ് അഫ്ഗാൻ മാധ്യമങ്ങൾക്കും ഇത് ബാധകമാണെന്നാണ് ട്വീറ്റിൽ പറയുന്നത്. ഒരു അഫ്ഗാൻ പ്രാദേശിക മാധ്യമ ഉദ്യോഗസ്ഥൻ തന്റെ സ്റ്റേഷൻ ഓർഡർ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
തങ്ങൾക്ക് മറ്റ് മാർഗം ഒന്നുമില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അധികാരികളുമായുള്ള പ്രശ്‌നങ്ങൾ ഭയന്ന് തന്നെയും തന്റെ സ്റ്റേഷനെയും തിരിച്ചറിയാത്ത അവസ്ഥയിലാണെന്നാണ് അദ്ദേഹം സംസാരിച്ചത്.നിരവധി വനിതാ അവതാരകർ പരിപാടികൾ അവതരിപ്പിക്കുന്നതിനിടെ മുഖം മറച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്
ഒരു പ്രമുഖ ടോളോന്യൂസ് അവതാരകയായ യൽദ അലി ഒരു മുഖംമൂടി ധരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ സ്ത്രീയും പുരുഷനും ഒരുമിച്ച് റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























