നേപ്പാളിലും മോദി ഇഫക്ട് ചൈന കണ്ടം വഴി ഓടുന്നു ഇന്ത്യയുടെ വഴിയേ ഇനി നേപ്പാളും...

ചൈനയുടെ കടക്കെണിയില്‍ വീണ് കടക്കെണിയിലായ ശ്രീലങ്കയുടെ അവസ്ഥ പാഠമാക്കിയിരിക്കുകയാണ് നേപ്പാളും. ചൈനയുമായുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് കീഴിലുള്ള പദ്ധതികള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് നേപ്പാള്‍ ഇപ്പോള്‍. അഞ്ച് വര്‍ഷം മുമ്പ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമുള്ള ജോലികള്‍ ആരംഭിക്കാന്‍ വൈകുന്നതിന് പിന്നാലെയാണ് പദ്ധതികള്‍ മിക്കതും ഉപേക്ഷിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് 19 കാരണമാണ് പദ്ധതികള്‍ തുടങ്ങാന്‍ താമസിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. മുന്‍പ് തിരഞ്ഞെടുത്ത പദ്ധതികള്‍ 35 ല്‍ നിന്ന് ഒമ്പതാക്കി ചുരുക്കിയെന്ന് ഒലി ക്യാബിനറ്റില്‍ വദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച പ്രദീപ് ഗ്യാവാലി പറഞ്ഞു. എന്നാല്‍ ചൈനീസ് വായ്പാ കെണിയില്‍ വീഴാതിരിക്കാനാണ് നേപ്പാള്‍ മുന്‍കരുതലെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പലിശ നിരക്കുകള്‍ കുറവും തിരിച്ചടവ് കാലയളവ് ദൈര്‍ഘ്യമേറിയതുമായ ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കുന്നതാണ് നേപ്പാളിന് ഉചിതമെന്ന് ത്രിഭുവന്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ മൃഗേന്ദ്ര ബഹാദൂര്‍ കര്‍ക്കി അഭിപ്രായപ്പെടുന്നു. നേപ്പാളിന് ഉയര്‍ന്ന പലിശ നിരക്കില്‍ വാണിജ്യ വായ്പകള്‍ താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഒലി ഭരണകൂടം മാറി പുതിയ സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തതോടെ ചൈനയുമായുള്ള ബന്ധം ഊഷ്മളമല്ല. വീണ്ടും ഇന്ത്യയുമായി നേപ്പാളിലെ ദ്യൂബ സര്‍ക്കാര്‍ അടുക്കുന്നതാണ് ഇതിന് കാരണം. അടുത്തിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നേപ്പാളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇരു സര്‍ക്കാരും തമ്മിലുള്ള ബന്ധം പൂര്‍വസ്ഥിതിയില്‍ എത്തിയതോടെ നേപ്പാളില്‍ അടുത്ത തിരഞ്ഞെടുപ്പ് വരെയെങ്കിലും ചൈനയുടെ മോഹങ്ങള്‍ പൂവണിയില്ലെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha



























