സെക്കന്‍ഡുകള്‍ക്കുള്ളില്‍ യുക്രൈന്‍ പാലസ് ബോംബിട്ട് തകര്‍ത്ത് റഷ്യ ഭീകര ദൃശ്യങ്ങള്‍ നെഞ്ച് പിളര്‍ത്തുന്ന കാഴ്ച

അതി ഭീകരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ യുക്രൈനില്‍ നിന്നും പുറത്തുവരുന്നത്. യുക്രൈന്റെ നെഞ്ച് പിളര്‍ത്തുകൊണ്ടുള്ളൊരു ആക്രമണമാണ് റഷ്യ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മിസൈല്‍ ഉപയോഗിച്ച് ഉക്രേനിയന്‍ 'പാലസ് ഓഫ് കള്‍ച്ചര്‍' പൂര്‍ണമായു ഇല്ലാതാക്കിയിരിക്കുകയാണ് റഷ്യ. യുക്രൈന്റെ സൈനീക താവളങ്ങള്‍ക്കൊപ്പം തന്നെ യുക്രൈന്റെ ചരിത്ര സാംസ്‌കാരിക കേന്ദ്രങ്ങളും റഷ്യ നേരത്തേ തന്നെ ലക്ഷ്യം വച്ചിരുന്നു. അത്തരത്തിലുള്ള യുക്രൈന്റെ കലാകേന്ദ്രവും സാംസ്‌കാരിക കേന്ദ്രവുമായ പാലസ് ഓഫ് കള്‍ച്ചര്‍ റഷ്യന്‍ സൈന്യം വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഖാര്‍കിവിലെ ലോസോവ മേഖലയില്‍ ഇന്നലെയാണ് ഈ സ്‌ഫോഡനം നടന്നത്. റഷ്യയുടെ ടിയു 22എം3 ബോംബര്‍ വിക്ഷേപിച്ച കെഎച്ച്22 മിസൈലാണ് പാലസ് ഓഫ് കള്‍ച്ചര്‍നെ തീ ഗോളമാക്കിയത് എന്ന് പ്രതിരോധ വിദഗ്ധന്‍ റോബ് ലീ വെളിപ്പെടുത്തി
തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോള്‍ കേന്ദ്രീകരിച്ച് അടുത്തുള്ള മേഘലകളിലെല്ലാം തന്റെ 'വിജയം' കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പുടിന്‍ ഉക്രെയ്‌നിന്റെ കിഴക്കു ഭാഗത്ത് ഒരു വലിയ പുതിയ ആക്രമണങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. അതേസമയം സെലന്‍സ്‌കിക്ക് ഭയം തട്ടിത്തുടങ്ങി അധിനിവേശത്തിന് നയതന്ത്രപരമായ അവസാനത്തിനായുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുടെ ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടാകുന്ത്.
ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് പ്രവിശ്യകളുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന പുടിന്റെ യുദ്ധ പദ്ധതികളുടെ കേന്ദ്രമായി ഡോണ്‍ബാസ് മേഖലയില്‍ അവശേഷിക്കുന്ന അവസാനത്തെ പ്രദേശങ്ങവും കഴിഞ്ഞ മണിക്കൂറുകളില്‍ റഷ്യ പിടിച്ചടക്കിയിരുന്നു.
നിര്‍ണായക നഗരങ്ങളായ സീവിയേറോഡൊനെറ്റ്‌സ്‌കിനെയും ലിസിചാന്‍സ്‌കിനെയും ബന്ധിപ്പിക്കുന്ന സിവര്‍സ്‌കി ഡൊണറ്റ്‌സ് നദി മുറിച്ചുകടക്കാനും പുടിന്റെ സൈന്യം നീക്കം നടത്തുന്നുണ്ട്, ഇതോടെ ഇതുവരെ നടന്ന ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നിന് വീണ്ടും റഷ്യന്‍, ഉക്രേനിയന്‍ സേനകള്‍ കളമൊരുക്കുകയാണെന്ന ആശങ്കകള്‍ ഉയരുകയാണ്.
കിയെവിന്റെ തലസ്ഥാനം പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം ഏപ്രില്‍ പകുതി മുതല്‍ റഷ്യ മറികടക്കാന്‍ ശ്രമിക്കുന്ന ഉക്രേനിയന്‍ കൈവശമുള്ള അതിര്‍ത്തി പ്രദേശങ്ങളാണ്.
ഇതിനിടെയാണ് 'നയതന്ത്ര'ത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാന്‍ കഴിയൂ എന്ന് ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഇന്ന് പറഞ്ഞത്.
യുദ്ധം രക്തരൂക്ഷിതമായിരിക്കും, യുദ്ധമുണ്ടാകും, പക്ഷേ അത് നയതന്ത്രത്തിലൂടെ മാത്രമേ അവസാനിക്കൂ എന്നായിരുന്നു. ഒരു ഉക്രേനിയന്‍ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ, സെലന്‍സ്‌കി പറഞ്ഞത്.
https://www.facebook.com/Malayalivartha



























