Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യുക്രൈന്‍ യുവതികള്‍ ഭര്‍ത്താക്കന്മാരെ എല്ലാം അടിച്ചോണ്ട് പോകുന്നു; യുകെയിലെ ഭാര്യമാര്‍ രംഗത്ത്; യുദ്ധം ഭയന്നെത്തിയവര്‍ തനി നിറം കാട്ടുന്നു

22 MAY 2022 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

പാലു കൊടുത്ത കൈക്ക് കടിക്കുന്ന യുക്രൈനികള്‍. അഭയം തേടിയെത്തിയ യുക്രെയിന്‍ യുവതികള്‍, അഭയം നല്‍കുന്ന വീടുകളിലെ ഗൃഹനാഥന്മാരുമായി പ്രണയത്തിലാകുന്നതായും കുടുംബങ്ങളെ ശിധിലമാക്കുന്നതായും റിപ്പോര്‍ത്ത്. വ്യാപകമായ പരാതികള്‍ പല കോണുകളില്‍ നിന്ന് ഉയരുമ്പോഴും. ദീര്‍ഘനാളായി തന്നോടൊപ്പം താമസിച്ച പങ്കാളി, കേവലം പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം കണ്ടുമുട്ടിയ യുക്രെയിന്‍ യുവതിയുമൊത്ത് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ അമര്‍ഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച മൂന്ന് മക്കളുടെ അമ്മയുടെ അനുഭവമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.

ലോണ ഗാര്‍നെറ്റ് എന്ന യുവതിയാണ് ഇപ്പോള്‍ തന്റെ കദന കഥയുമായി എത്തിയിരിക്കുന്നത്. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബ്രാഡ്‌ഫോര്‍ഡില്‍ ഇവര്‍ക്കൊപ്പം ദീര്‍ഘനാളായി താമസിച്ചുവന്ന പങ്കാളി ടോണി ഗാര്‍നെറ്റ് എന്ന 29 കാരന്‍, തങ്ങളുടേ വീട്ടില്‍ അഭയം തേടിയെത്തിയ 22 കാരിയായ സോഫിയ കാര്‍ക്കഡിം എന്ന യുക്രെയിന്‍ യുവതിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് ഇവരെ ദുഃഖത്തിലാക്കിയത്. വെറും പത്തു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം കണ്ടുമുട്ടിയ ഈ യുക്രെയിന്‍ യുവതിക്കൊപ്പം ബാക്കിയുള്ള ജീവിതം ജീവിച്ചു തീര്‍ക്കണം എന്നാണ് ടോണി പറയുന്നത്.

ല്വിവില്‍ നിന്നും ജീവനും കൊണ്ട് ഓടിയെത്തിയ സോഫിയ പറയുന്നത്, ആദ്യ കാഴ്ച്ചയില്‍ തന്നെ ടോണിയെ താന്‍ പ്രണയിച്ചു പോയി എന്നാണ്. തങ്ങളുടേതായ ഒരു ലോകത്ത് ജീവിക്കാന്‍ ആഗ്രഹിച്ചു എന്നും അവര്‍ പറയുന്നു. ആദ്യ കാഴ്ച്ചയില്‍ തന്നെ ടോണിയെ വളച്ച് തന്നില്‍ നിന്നും അകറ്റാന്‍ സോഫിയ തീരുമാനിച്ചിരുന്നിരിക്കാം എന്നാണ് ലോണ പറയുന്നത്. എന്തായാലും, കേവലം പത്തു ദിവസം കൊണ്ടാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും അവര്‍ പറയുന്നു.

അഭയാര്‍ത്ഥികളെ അതിഥികളായി സ്വീകരിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അത് അത്രയ്ക്ക് കാര്യമായി എടുത്തില്ല എന്ന് ലോണ പറഞ്ഞു. പിന്നീട് വാര്‍ത്തകളില്‍ യുക്രെയിന്‍ ജനതയുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞപ്പോഴാണ് അത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നും അവര്‍ പറയുന്നു. കടുത്ത ദുരിതത്തില്‍, നാടും വീടും ഉപേക്ഷിച്ചെത്തുന്ന നിസ്സഹായര്‍ക്ക്, സുരക്ഷിതമായ ഒരു മേല്‍ക്കൂരയും കുടുംബത്തിന്റെ സ്‌നേഹവും നല്‍കുന്നത് ഉത്തമമായ ഒരു കാര്യമായി താന്‍ കരുതി എന്നും അവര്‍ പറയുന്നു.എന്നിട്ട്, സോഫിയ തനിക്ക് നല്‍കിയ പ്രതിഫലം ഇതായിരുന്നു എന്നും അവര്‍ പറയുന്നു.

ഒരു ഐ ടി മാനേജര്‍ ആയി ജോലി ചെയ്തിരുന്ന സോഫിയ, യുക്രെയിനില്‍ നിന്നും ബെര്‍ലിനില്‍ എത്തിയ ശേഷംആഴ്ച്ചകള്‍ കാത്തിരുന്ന് ബ്രിട്ടീഷ് വിസ ലഭിച്ച് മാഞ്ചസ്റ്ററില്‍ എത്തുന്നത് മെയ് 4 നായിരുന്നു. ഒരു ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇവര്‍ ടോണിയുമായി ബന്ധപ്പെടുന്നതും ഇവരുടെ വീട്ടില്‍ അതിഥിയായി എത്തുന്നതും. ടോണി പെട്ടെന്ന് തന്നെ സോഫിയയുമായി അടുത്തു. അതുപോലെ അവരുടേ ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും സോഫിയയുമായി അടുത്തു.

സ്ലോവാക്യന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ടോണിക്ക് അതിനോട് ഏറെ സമാനതകളുള്ള യുക്രെയിന്‍ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവര്‍ വീടിനകത്ത് സ്വതന്ത്രമായി തങ്ങളുടെ പ്രണയം കൈമാറി. ഇവര്‍ എന്താണ് സംസാരിക്കുന്നതെന്ന് ലോണക്ക് മനസ്സിലായതുമില്ല. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും ഒരുമിച്ച് ജിമ്മില്‍ പോകാനും മറ്റും ആരംഭിച്ചു. വീടിനകത്തും ഓരോ അവസരങ്ങള്‍ ഉണ്ടാക്കി അവര്‍ പരസ്പരം സ്പര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ടോണി പറയുന്നു.

ഇവര്‍ തമ്മില്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങിയതോടെ വീടിനകത്ത് കലഹങ്ങള്‍ ആരംഭിച്ചു. ഇതോടെ ആ വീട്ടില്‍ തുടര്‍ന്ന് താമസിക്കാന്‍ സാധ്യമല്ലെന്ന് സോഫിയ പറയുകയായിരുന്നു. പിന്നീട് സോഫിയയും ലോണയും തമ്മില്‍ നേരിട്ടുള്ള കലഹങ്ങള്‍ ആരംഭിച്ചതോടെ ആ വീട്ടില്‍ ലോണയ്‌ക്കൊപ്പം കഴിയാനാകില്ലെന്ന് സോഫിയ തീര്‍ത്തുപറയുകയായിരുന്നു. സോഫിയ പോവുകയാണെങ്കില്‍ താനും വീടു വിടുകയാണെന്നു പറഞ്ഞ് പത്തു വര്‍ഷം ഒരുമിച്ച് താമസിച്ച പങ്കാളിയെ ഉപേക്ഷിച്ച്, 10 ദിവസം മുന്‍പ് മാത്രം കണ്ടുമുട്ടിയ സോഫിയയും ഒന്നിച്ച് ടോണിയും വീടുവിട്ടിറങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends