സ്വയംഭോഗം ചെയ്യുന്നതിനിടെ യുവാവിന് ശക്തമായ നെഞ്ചുവേദനയും ശ്വാസതടസവും; ശ്വാസകോശത്തിന് ക്ഷതമേറ്റ ഇരുപതുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു! ഒടുവില്‍ അദ്ദേഹത്തിന്റെ അസുഖം കണ്ടെത്തി ഡോക്ടർമാർ

സ്വയംഭോഗത്തിനിടെ ശ്വാസകോശത്തിന് ക്ഷതമേറ്റു. പിന്നാലെ ഇരുപതുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. സ്വിറ്റ്സര്‍ലന്‍ഡിലാണ് സംഭവം നടന്നത്. സ്വയംഭോഗം ചെയ്യുന്നതിനിടെ യുവാവിന് ശക്തമായ നെഞ്ചുവേദനയും, ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഉടന്‍ തന്നെ ഇയാളെ വിന്റര്‍തൂരിലെ കന്റോണല്‍ ഹോസ്പിറ്റലെത്തിക്കുകയുണ്ടായി. പിന്നാലെ യുവാവിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതേതുടർന്ന് നടത്തിയ പരിശോധനയില്‍ രോഗിയുടെ മുഖം നീരുവച്ച് വീര്‍ത്തതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. യുവാവ് ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ തന്നെ അവ്യക്തമായ ഒരു ശബ്ദവും കേള്‍ക്കാൻ കഴിഞ്ഞിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ അസുഖം സ്‌പൊണ്ടേനിയസ് ന്യൂമോമെഡിയാസ്റ്റിനം ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയുണ്ടായി. അതായത് ശ്വാസകോശത്തില്‍ നിന്ന് വായു ചോര്‍ന്ന് വാരിയെല്ലില്‍ പോയി തങ്ങിനില്‍ക്കുന്ന അവസ്ഥയാണ് ഇത്.
അങ്ങനെ യുവാവിന്റെ കാര്യത്തില്‍, തങ്ങിനിന്ന വായു ശരീരമാസകലം പരക്കുകയും, തലയോട്ടി വരെ എത്തുകയും ചെയ്തു. മരുന്നുകളും മറ്റും നല്‍കി ഒറ്റരാത്രികൊണ്ട് യുവാവിന്റെ ആരോഗ്യനില മെച്ചപ്പെടുകയുണ്ടായി. നെഞ്ചുവേദന തുടര്‍ന്നതോടെ നാലാം ദിവസമാണ് യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തത് പോലും.
അതേസമയം സാധാരണയായി ശ്വാസകോശത്തിനോ, അന്നനാളത്തിനോ സംഭവിക്കുന്ന ആഘാതം മൂലം ന്യൂമോമെഡിയാസ്റ്റിനം ഉണ്ടാകാവുന്നതാണ്. എന്നാല്‍ സ്വയംഭോഗവുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് ന്യൂമോമെഡിയാസ്റ്റിനം രേഖപ്പെടുത്തുന്നത് ഇതാദ്യമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. മുന്‍പ് ലൈംഗിക ബന്ധത്തിന് ശേഷമോ അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷമോ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നതും അവർ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha



























