Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുടിന് മാരകരോഗം? ടെലിവിഷനില്‍ പുടിന്റെ അസാന്നിദ്ധ്യം മറക്കാന്‍ വ്യാജ വീഡിയോ വിളയാട്ടം.. ഒടുവില്‍ റഷ്യന്‍ നാടകം പൊളിച്ചടുക്കി, സത്യം പുറത്തെത്തിച്ച് മാധ്യമങ്ങള്‍

23 MAY 2022 11:01 AM IST
മലയാളി വാര്‍ത്ത

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ കുറിച്ചുളള ചില ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുടിന് മാരകമായ എന്തോ അസുഖമുണ്ട് എന്നുള്ള വാര്‍ത്തകള്‍ നേരത്തെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശവും പുടിന്‍ അതിന് ചുക്കാന്‍ പിടിക്കുന്നതുമൊല്ലാം കണ്ടപ്പോള്‍ പുടിന്‍ ആരോഗ്യവാനാണെന്ന് എല്ലാവരും വിചാരിച്ചു.

എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തന്നെ ഒരുവശത്ത് വരുമ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം ഇപ്പോള്‍ പുറത്തുവരുന്നത്.

അതായത് ഔദ്യോഗിക കാര്യനിര്‍വഹണത്തില്‍ പുടിന്‍ പങ്കെടുക്കുന്നില്ല. മറിച്ച് നേരത്തെ എഴുതിച്ചേര്‍ത്ത തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള ചില നാടകങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞയാഴ്ച പുടിന്‍ ടിവി പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുടിന്‍ അവിടെ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം മറക്കാന്‍ മനപൂര്‍വ്വം കളികള്‍ നടത്തുകയാണ് ചെയ്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്.

 

ഇത് റഷ്യന്‍ പ്രസിഡണ്ടിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ആശങ്ക വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. ചില പഴയ ചിത്രീകരണങ്ങള്‍ ഉപയോഗിച്ചാണ് കഴിഞ്ഞയാഴ്ച്ചയിലെ ടി വി സംപ്രേഷണം നടത്തിയതെന്നും മാധ്യമങ്ങളില്‍ തുറന്നു കാണിക്കുന്നുണ്ട്.. എന്നാല്‍ ഈ ആരോപണങ്ങളൊന്നും

മാത്രമല്ല പുടിന് പകരം ഭരണ കാര്യങ്ങള്‍ നോക്കി നടത്തുന്നത് നിക്കോളയ് പാട്രുഷേവ് ആണെന്ന് ചില ചാനലുകള്‍ പറയുന്നുണ്ട്. മുന്‍ എഫ്എസ്ബി തലവനും പുടിന്റെ ഏറ്റവും വിശ്വസ്തനായ അനുയായിയുമാണ് നിക്കോളയ് പാട്രുഷേവ്. സാധാരണയായി പുടിന്‍ നേരിട്ട് എത്താറുള്ള ഉന്നതതല സന്ദേശങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത് നിക്കോളയ് ആണെന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്. നേരത്തേ, പുടിന് കാന്‍സറാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ പുടിനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

യുക്രെയ്‌നില്‍ റഷ്യ യുദ്ധം നടത്തുമ്പോള്‍ പോലും ഔദ്യോഗിക ചുമതലകളില്‍ നിന്നും പുടിന്‍ താത്ക്കാലികമായി വിട്ടു നില്‍ക്കുന്നു എന്നും ചില മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗുരുതരമായ എന്തോ അസുഖം ഉണ്ട് എന്ന് തന്നെയാണ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം പുടിന്റെ അസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത് പുടിന്റെ ജീവനക്കാര്‍ ഇപ്പോള്‍ ടെലിവിഷനുകളില്‍ കാണിക്കുന്നത് പഴയ ദൃശ്യങ്ങളാണെന്നാണ്. കഴിഞ്ഞ ആഴ്ച പുടിന്‍ ചില പ്രമുഖരുമായി ചര്‍ച്ച നടത്തുന്നത് ടെലിവിഷനില്‍ കാണിച്ചിരുന്നു.

എന്നാല്‍, അത് വളരെ മുന്‍പ് നടന്ന ചര്‍ച്ചയാണെന്നും പുടിന്‍ ഔദ്യോഗിക രംഗത്ത് സജീവമാണെന്ന് കാണിക്കാനുള്ള നാടകത്തിന്റെ ഭാഗമാണെന്നും ടെലെഗ്രാം ചാനല്‍ ആരോപിക്കുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച വെര്‍ച്വല്‍ സെക്യുരിറ്റി കൗണ്‍സിലിലും പുടിന്‍ സാന്നിദ്ധ്യം അറിയിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ അതും നാടകമായിരുന്നോ എന്നതാണ് എല്ലാവരും ഇപ്പോള്‍ സംശയിക്കുന്നത്.

 

അതേസമയം യുക്രെയ്‌നില്‍ വന്‍ തിരിച്ചടി നേരിടുന്ന റഷ്യന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഏറ്റെടുത്തതായി പാശ്ചാത്യ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയശേഷം ഏറെ നാളായി കൈവശം വച്ച ഹര്‍കീവ് അടക്കമുള്ള പ്രധാന നഗരങ്ങള്‍ കൈവിടുന്ന സാഹചര്യം ഉടലെടുക്കുകയും റഷ്യന്‍ അനുകൂല വിമതര്‍ക്കു സ്വാധീനമുള്ള യുക്രെയ്‌ന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസില്‍ കനത്ത പ്രതിരോധം നേരിടേണ്ടി വരുകയും ചെയ്തതോടെ സൈന്യത്തിന്റെ ദൈംദിന കാര്യങ്ങളില്‍ വരെ പുട്ടിന്‍ ഇടപെടുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് പുടിന്റെ സാന്നിദ്ധ്യം തെളിയിക്കുന്ന വീഡിയോകള്‍ കെട്ടിച്ചമച്ചതാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends