സുഡാനില്‍ യുവതിയെ ഇടിച്ചു കൊന്ന മുട്ടനാടിന് മൂന്നു വര്‍ഷം തടവ് ശിക്ഷ; മുട്ടനാടിന്റെ ആക്രമണത്തിൽ യുവതിയുടെ വാരിയെല്ലു തകർന്നു; മുട്ടനാടിന്‍റെ ഉടമ യുവതിയുടെ കുടംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ കൈമാറണം ; അപൂർവങ്ങളിൽ അപൂർവമായ ശിക്ഷ വിധിച്ച് കോടതി

സുഡാനില്‍ യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഡാനിലെ പ്രാദേശിക കോടതിയായിരുന്നു ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. ഈ മാസം ആദ്യമായിരുന്നു കൊലപാതകം നടന്നത്. പ്രതിയായ മുട്ടനാട് ആക്രമിച്ചത് ആദിയു ചാപ്പിങെന്ന 45 വയസ്സുകാരിയെയായിരുന്നു.
ആക്രമത്തിൽ യുവതിക്ക് വാരിയെല്ലിൽ പരിക്കേറ്റിരുന്നു. യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മുട്ടനാടിൽനിന്ന് യുവതിയെ ആർക്കും സാധിച്ചില്ല.ഒത്തിരി ആൾക്കാർ നോക്കിനിൽക്കുകയായിരുന്നു സംഭവം നടന്നപ്പോൾ. മുട്ടനാടിനും ഉടമയ്ക്കുമെതിരെ പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. ഈ പരാതിയിൽ മുട്ടനാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടമ നിരപരാധിയാണെന്ന് കണ്ട് കോടതി അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു
ദിവസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ മുട്ടനാട് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. മുന്നു വർഷം തടവിന് മുട്ടനാടിനെ കോടതി ശിക്ഷിച്ചു.എന്നാൽ മുട്ടനാടിനെ ജയിലിൽ പാർപ്പിക്കില്ലെന്ന് അധികൃതർ പറഞ്ഞു. മുട്ടനാടിന്‍റെ ഉടമ യുവതിയുടെ കുടംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ കൈമാറണമെന്നും കോടതി വിധിപ്രസ്താവത്തിൽ പറയുന്നു. ലേക്ക്സ് സ്റ്റേറ്റിലെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പിലാണ് മുട്ടനാട് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്.
https://www.facebook.com/Malayalivartha



























