Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒന്നുകില്‍ ഞങ്ങള്‍ ജയിക്കും അല്ലെങ്കില്‍ അണുബോംബിടും യുദ്ധ തന്ത്രം തുറന്നു പറഞ്ഞ് റഷ്യ; വീണ്ടും ഭീതിയോടെ ലോകം

24 MAY 2022 08:51 PM IST
മലയാളി വാര്‍ത്ത

റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ടി വി ചാനലായ ആര്‍ ടി കഴിഞ്ഞ ദിവസം നടത്തിയ ഒരു പരാമര്‍ശം വലിയ ഭീതിയാണ് പരത്തുന്നത്. യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യ ജയിച്ചില്ലെങ്കില്‍ അത് മാനവരാശിയുടെ ദുഃഖകരമായ അവസാനമായിരിക്കും എന്നായിരുന്നു ടി വി ചാനല്‍ പറഞ്ഞത്. യുദ്ധം പരാജയപ്പെടുമെന്ന ഘട്ടം വന്നാല്‍ റഷ്യ ഒരു ആണവാക്രമണത്തിന് മുതിര്‍ന്നേക്കും എന്നതിന്റെ സൂചനയാണിതെന്ന് പാശ്ചാത്യ നിരീക്ഷകര്‍ വിലയിരുത്തുന്നു. യുദ്ധം തുടങ്ങിയതുമുതല്‍ പല പ്രസ്താവനകളും നടത്തി കുപ്രസിദ്ധി നേടിയ ചാനലാണിത്. എന്നാല്‍ ഇപ്പോഴത്തെ പ്രസ്താവന വന്നിരിക്കുന്നത് മാര്‍ഗരിറ്റ സിമോന്യന്‍ എന്ന അവതാരകയില്‍ നിന്നുമാണ് എന്നതാണ് പ്രത്യേകത. അമേരിക്കയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്തിയ ഇവര്‍, ഭാവിയില്‍ റഷ്യന്‍ കുട്ടികള്‍ക്ക് പാശ്ചാത്യ വിദ്യാഭ്യാസം ലഭിക്കില്ല എന്നതില്‍ അഭിമാനിക്കാന്‍ പറഞ്ഞ വ്യക്തിയാണ്.

പാശ്ചാത്യര്‍ കരുതുന്നത് റഷ്യ തോല്‍ക്കും എന്നാണ്. അത് തീര്‍ത്തും അസംഭവ്യ്മാണ്, അവര്‍ ടി വി ചാനലില്‍ പറഞ്ഞു. ഒന്നുകില്‍ നമ്മള്‍ ജയിക്കും അല്ലെങ്കില്‍ മാനവരാശിക്ക് ദുരിതപൂര്‍ണ്ണമായ ഒരു അന്ത്യം ഉണ്ടാകും. ഇതല്ലാതെ മറ്റൊരു വഴിയും ഇല്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യ ലോകത്തില്‍ ഒറ്റപ്പെടുന്നത് ഒരു അനുഗ്രഹമായി എടുക്കണമെന്നും, തങ്ങളുടെ കുട്ടികള്‍ക്ക് പാശ്ചാത്യ വിദ്യാഭ്യാസം ലഭിക്കില്ല എന്നതില്‍ മാതാപിതാക്കള്‍ സന്തോഷിക്കണമെന്നും അവര്‍ പറഞ്ഞു.

റഷ്യന്‍ സൈന്യത്തിന്റെ കൈയില്‍ നിന്നും യുക്രെയിന്‍ പിടിച്ചെടുത്ത ഡോണ്‍ബാസിലെ മേഖലകള്‍ തിരിച്ചു പിടിക്കാന്‍ റഷ്യന്‍ സൈന്യം കടുത്ത പോരാട്ടം തുടരുന്നതിനിടയില്‍ യുക്രെയിനുമായി സന്ധിസംഭാഷണത്തിനും റഷ്യ ഒരുങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു ഈ ടി വി സംപ്രേഷപണം വന്നത്. അതിനിടയില്‍, വരുന്ന ശരത്ക്കാലത്തോടെ ഡസന്‍ കണക്കിന് സാര്‍മാറ്റ് 2 മിസൈലുകള്‍ ശത്രു രാജ്യങ്ങളെ ലക്ഷ്യമിട്ട് വിന്യസിക്കുമെന്ന് റോസ്‌കോസ്‌മോസ് മേധാവി ഡിമിത്രി റോഗോസിനും പറഞ്ഞിരുന്നു.

അതിനിടയില്‍ കീവിലെ അമേരിക്കന്‍ എംബസിക്ക് സുരക്ഷയൊരുക്കാന്‍ ഒരു പ്രത്യേക സേനാവിഭാഗത്തെ അയയ്ക്കുന്ന കാര്യം അമേരിക്ക ആലോചിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതിനുള്ള പദ്ധതികള്‍ തയ്യാറായെങ്കിലും അത് ഇതുവരെ പ്രസിഡണ്ട് ജോ ബൈഡന് മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. റഷ്യന്‍ മിസൈലുകളുടെ പരിധിക്കുള്ളില്‍ വരുന്ന എംബസിയുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമായിരിക്കും സൈന്യത്തെ വിന്യസിക്കുക എന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends