Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യൂറോപ്പിൽ ജൈവ ബോംബ് പൊട്ടിച്ച് റഷ്യ? യുദ്ധം തുടങ്ങി.. പയറ്റിയത് ചൈനീസ് തന്ത്രം നടുങ്ങി ലോക രാജയങ്ങൾ

24 MAY 2022 09:24 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് യൂറോപ്പിലും യുഎസ്, കാനഡ, ഓസ്ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും വ്യാപിക്കുന്ന കുരങ്ങുപനിയെക്കുറിച്ചാണ്.ഈ രോഗം റഷ്യയുടെ ജൈവായുധമോ എന്ന് സംശയിച്ച് വിവിധ മാധ്യമ റിപ്പോർട്ടുകൾ എപ്പോൾ പുറത്തുവരികയാണ്.

 

പ്രധാനമായും ചില പാശ്ചാത്യ– യൂറോപ്യൻ വാർത്താമാധ്യമങ്ങളാണ് ഇത്തരം റിപ്പോർട്ടുകളുമായി എത്തിയിരിക്കുന്നത്. മുൻ റഷ്യൻ ആർമി കേണലും സോവിയറ്റ് യൂണിയന്റെ ജൈവായുധ വികസന പ്രോഗ്രാമിന്റെ ഡപ്യൂട്ടി ചീഫുമായിരുന്ന കെൻ അലിബെക്കുമായുള്ള പഴയ ചില ഇന്റർവ്യൂകളും മറ്റും അഭ്യൂഹത്തിനു തെളിവായി നിരത്തുന്നു.



സോവിയറ്റ് യൂണിയൻ 1991ൽ തകർന്നശേഷവും കെൻ അലിബെക്ക് റഷ്യയുടെ ജൈവായുധ പദ്ധതിയിൽ തുടർന്നിരുന്നു. 40 ലാബുകളിലായി 32,000 ജീവനക്കാരുമായുള്ള ഒരു ബൃഹത്പദ്ധതിയായിരുന്നു ഇതെന്ന് അലിബെക്ക് പറയുന്നു. പിന്നീട് അദ്ദേഹം നാടുവിട്ട് യുഎസിലെത്തി.വസൂരി വൈറസുമായി ബന്ധപ്പെട്ടായിരുന്നു സോവിയറ്റ് യൂണിയന്റെ ആദ്യകാല ജൈവായുധ പദ്ധതികളെന്ന് അലിബെക്ക് പറയുന്നു.

 

എന്നാൽ പിൽക്കാലത്ത് വസൂരി വൈദ്യശാസ്ത്രത്തിനു നിയന്ത്രണവിധേയമായതോടെ ഈ പ്രോഗ്രാം നിർത്തേണ്ടി വന്നു. പകരം എന്തെല്ലാം വൈറസുകളെ ഉപയോഗിക്കാമെന്ന അന്വേഷണം കുരങ്ങുപനിക്ക് കാരണമാകുന്ന മങ്കിപോക്സ് വൈറസിലേക്കും എത്തിച്ചെന്ന് അലിബെക്ക് സാക്ഷ്യപ്പെടുത്തിയിരുന്നു. മങ്കിപോക്സ് വൈറസുകളെ ജൈവായുധമാക്കാൻ സാധിക്കുമോ എന്നുള്ള ആശങ്ക യുഎൻ സ്പെഷൽ കമ്മിഷൻ മുൻ വിദഗ്ധനായ ജൊനാഥൻ ടക്കറും പങ്കുവച്ചിരുന്നു.



ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്  എന്നു നാമകരണം ചെയ്യപ്പെട്ട കുരങ്ങുപനി റഷ്യയില്‍ വസന്തകാലത്തും വേനല്‍കാലത്തും കണ്ടുവരാറുള്ള, കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ടിക് – ബോണ്‍ എന്‍സിഫാലിറ്റിസ് (Tick-Borne Encephalitis – TBE) എന്ന രോഗവുമായി സാമ്യമുള്ളതായിരുന്നു. റഷ്യന്‍ സ്‌പ്രിങ്ങ് – സമ്മര്‍ എന്‍സിഫാലിറ്റിസ് വൈറസ് ആണു് ടി.ബി.ഇ പരത്തുന്നതു്.

 

വളര്‍ത്തുനായ്ക്കളുടെയും ആടുകളുടെയും ശരീരത്തിലുള്ള പെണ്‍വര്‍ഗ്ഗത്തില്‍ പെട്ട ചെള്ളുകളാണു് ഈ രോഗം പരത്തുന്ന പ്രധാന മാധ്യമം. സൈബീരിയന്‍ കൊക്കുകളുടെ ശരീരം ഇത്തരം വിവിധ വൈറസുകളോടു പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന നിരീക്ഷണവും ഇതിനിടയിലുണ്ടായി. അതായതു്, ഇവ ഈ വൈറസിന്റെ വാഹകരായി പ്രവര്‍ത്തിക്കുമെങ്കിലും ഇവയ്ക്ക് രോഗം ബാധിക്കില്ല.



1970ൽ ആഫ്രിക്കയിലെ കോംഗോയിലാണ് മനുഷ്യരിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ 11 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2003ൽ ആദ്യമായി ആഫ്രിക്കയ്ക്കു പുറത്ത് രോഗം റിപ്പോർട്ട് ചെയ്തു. യുഎസിലായിരുന്നു ഇത്. സാധാരണ ഈ രോഗം കാണപ്പെടാറുള്ളത് ആഫ്രിക്കയുടെ മധ്യ, പടിഞ്ഞാറൻ മേഖലകളിലെ മഴക്കാടുകളിലാണ്.വസൂരി വൈറസുകൾ ഉൾപ്പെടുന്ന പോക്സ്‌വൈറിഡെ കുടുംബത്തിൽ ഉൾപ്പെട്ട മങ്കിപോക്സ് വൈറസുകളാണ് ഈ രോഗം പടർത്തുന്നത്.



1957ല്‍ സാലിം അലിയുടെ നേതൃത്വത്തില്‍ നടത്തിയ പക്ഷി നിരീക്ഷണത്തിനിടയിലാണ് കര്‍ണ്ണാടകത്തിലെ ഷിമോഗജില്ലയില്‍ പെട്ട ക്യാസന്നൂരില്‍ ഏതോ അജ്ഞാതപനി ബാധിച്ചു് കുരങ്ങുകള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നതു് ശ്രദ്ധയില്‍പെട്ടതു്. റഷ്യയില്‍ കണ്ടുവരുന്ന ഒരുതരം പനി, ദേശാടനപക്ഷികള്‍ ഇവിടെ എത്തിച്ചതാവും എന്ന നിഗമനത്തില്‍ ആ ഗവേഷണം മുന്നോട്ട് നീങ്ങി. പക്ഷേ, സാലിം അലി അമേരിക്കന്‍ ചാരനാണെന്ന ആരോപണത്തെ തുടര്‍ന്ന് കുരങ്ങുപനി വാക്സിനായുള്ള അന്നത്തെ പരിശ്രമങ്ങള്‍ പാതിവഴിയില്‍ തടസ്സപ്പെട്ടു.



സലിം അലി, തന്റെ ഗവേഷണത്തിനായി യുഎസ് ആര്‍മിയുടെ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റില്‍ നിന്നടക്കം ഫണ്ട് സ്വീകരിച്ചിരുന്നു. ഇതു വലിയ വിവാദമായി. നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പിറവികൊണ്ടു. സലിം അലിയും റിപ്ലിയും അമേരിക്കന്‍ ചാരന്മാരാണെന്ന ആരോപണമുയര്‍ന്നു.

 

ഈ വിവാദത്തെ തുടര്‍ന്നു് പാരിസ്ഥിതിക ഗവേഷണങ്ങള്‍ക്കു് വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ അന്നത്തെ നെഹൃ ഗവണ്‍മെന്റ് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കി. ഇതു് ശീതയുദ്ധകാലത്തെ ഇന്തോ-യുഎസ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിന്റെ തുടക്കമായി. ഈ വിവാദം മൂലം കെഎഫ്ഡിക്കു് പ്രതിരോധവാക്സിന്‍ കണ്ടെത്താന്‍ 90 കളുടെ അവസാനം വരെ കാത്തിരിക്കേണ്ടിവന്നുവെന്നും ലൂക്ക എന്ന ശാത്രപരമായ നിരീക്ഷണങ്ങൾ പങ്കുവെക്കുന്ന ഒരു  ഒരു വെബ്സൈറ്റിൽ പരാമർശിക്കുന്നു..



അസുഖബാധിതരായ കുരങ്ങുകളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ മറ്റു ജീവികളെ കടിക്കുമ്പോഴാണു് കുരങ്ങുകള്‍ക്കിടയില്‍ മരണംവിതച്ച കെഎഫ്ഡി വൈറസ്, കുരങ്ങില്‍ നിന്നു് മറ്റുജീവിവര്‍ഗ്ഗങ്ങളിലേക്കു് പടരുന്നതു്. കുരങ്ങുകളെ കൂടാതെ മുള്ളന്‍പന്നി, അണ്ണാന്‍, ചുണ്ടെലി, തുടങ്ങിയ മൃഗങ്ങളെയും പിന്നെ മനുഷ്യരെയുമാണു്, ഈ വൈറസ് രോഗബാധിതരാക്കുക. ഇവ ഈപ്പറഞ്ഞ ഒരു മൃഗത്തില്‍ നിന്നും നേരിട്ടു മനുഷ്യരിലേക്കു പകരില്ല.

 

എന്നാല്‍ ഈ രോഗംബാധിച്ചു ചത്തുവീണ കുരങ്ങുകളുടെ ശരീരത്തിലുള്ള പൂത അഥവാ ഈരു് മനുഷ്യരെ കടിച്ചാല്‍ മനുഷ്യര്‍ക്കും ഈ രോഗം പിടിപെടാം. ഭാഗ്യവശാല്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു് ഈ വൈറസ് പടരില്ല. രോഗം വ്യാപകമായി പടരാതെയിരിക്കുന്നതിനു കാരണം ഇതാണു്. അതായതു് വനവുമായി നിരന്തര സമ്പര്‍ക്കമുള്ള, അതില്‍ തന്നെ കുരങ്ങന്മാര്‍ ധാരാളമുള്ള ഇടങ്ങളില്‍ മാത്രമേ, കുരങ്ങന്റെ ശരീരത്തിലെ പൂതവഴി ഇതു മനുഷ്യരെ ബാധിക്കൂ.



ശരീരത്തില്‍ കടന്ന് മൂന്നുമുതല്‍ എട്ടുദിവസം വരെയാണു് ഈ വൈറസിന്റെ പൊരുന്നക്കാലം.അതു കഴിയുന്നതോടെ ദേഹമാസകലം കുളിരു്, പനി, തലവേദന എന്നീ പ്രാഥമികലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. തുടര്‍ന്നു് 3-4 ദിവസം കൂടി കഴിയുമ്പോള്‍ കടുത്ത പേശീവേദനയും ഛര്‍ദ്ദിയും, ദഹനവ്യവസ്ഥയിലെ  തകരാറുകള്‍, മൂക്കില്‍ നിന്നും തൊണ്ടക്കുഴയില്‍ നിന്നും മോണകളില്‍ നിന്നും വയറിനുള്ളില്‍ നിന്നും രക്തസ്രാവം എന്നിങ്ങനെ രോഗം വഷളാകാം. തീരെ താഴ്ന്ന രക്തസമ്മര്‍ദ്ദം, ശ്വേത രക്താണുക്കളുടെയും ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ് ലെറ്റുകളുടെയും എണ്ണത്തിലെ കുറവു് എന്നിവയും ഉണ്ടാവും. പനി ബാധിക്കുന്ന 2 മുതല്‍ 10 ശതമാനം വരെ ആളുകള്‍ മരണപ്പെടാം.



വര്‍ഷത്തില്‍ നൂറിനും അഞ്ഞൂറിനും ഇടയില്‍ മനുഷ്യര്‍ക്കു് ഈ രോഗം ബാധിക്കുന്നതായും അവരില്‍ 3% മുതല്‍ 5% വരെയാളുകള്‍ ഇതുമൂലം മരണമടയുന്നതായുമാണു് യുഎസിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കു്. പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ നല്‍കുന്ന കണക്കനുസരിച്ചു് മരണനിരക്കു്  2-10% ആണു്. ശരീരത്തില്‍ കടന്ന് മൂന്നുമുതല്‍ എട്ടുദിവസം വരെയാണു് ഈ വൈറസിന്റെ പൊരുന്നക്കാലം .

 

അതു കഴിയുന്നതോടെ ദേഹമാസകലം കുളിരു്, പനി, തലവേദന എന്നീ പ്രാഥമികലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. തുടര്‍ന്നു് 3-4 ദിവസം കൂടി കഴിയുമ്പോള്‍ കടുത്ത പേശീവേദനയും ഛര്‍ദ്ദിയും, ദഹനവ്യവസ്ഥയിലെ  തകരാറുകള്‍, മൂക്കില്‍ നിന്നും തൊണ്ടക്കുഴയില്‍ നിന്നും മോണകളില്‍ നിന്നും വയറിനുള്ളില്‍ നിന്നും രക്തസ്രാവം എന്നിങ്ങനെ രോഗം വഷളാകാം. തീരെ താഴ്ന്ന രക്തസമ്മര്‍ദ്ദം, ശ്വേത രക്താണുക്കളുടെയും ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ് ലെറ്റുകളുടെയും എണ്ണത്തിലെ കുറവു് എന്നിവയും ഉണ്ടാവും.

 


ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ മിക്ക രോഗികളും അസുഖത്തില്‍ നിന്നു കരകയറുമെങ്കിലും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുക്കാന്‍ മാസങ്ങള്‍ തന്നെ പിടിക്കും. ഈ കാലയളവില്‍ പേശീവേദനയും ശരീരത്തിനു് ബലക്കുറവും അനുഭവപ്പെടാം. ശാരീരികാദ്ധ്വാനം ആവശ്യമായ ജോലികള്‍ ചെയ്യാന്‍ ഇവര്‍ അശക്തരാകും. എന്നാല്‍ 10-20% രോഗികളില്‍ മൂന്നാമത്തെ ആഴ്ച വീണ്ടും പുതിയ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും.

 

പനി, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കടുത്ത തലവേദന, മാനസിക ബുദ്ധിമുട്ടുകള്‍, കിടുകിടുപ്പ്, കാഴ്ചയില്‍ മങ്ങല്‍ തുടങ്ങിയവയാണു് ഈ ലക്ഷണങ്ങള്‍. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണു് സാധാരണ, ഈ രോഗം പിടിപെടാറു്. പോളിമറൈസ്ഡ് ചെയ്ൻ റിയാക്ഷന്‍ (പിസിആര്‍) ഉപയോഗിച്ചുള്ള മോളിക്യുളാര്‍ ഡിറ്റക്ഷനിലൂടെയോ രക്തത്തില്‍ നിന്നു് വൈറസിനെ വേര്‍തിരിച്ചോ പ്രാരംഭകാലത്തുതന്നെ വൈറസ് ബാധ കണ്ടെത്താനാവും. എയ്ഡ്സും മറ്റും കണ്ടെത്താനുപയോഗിക്കുന്ന എലിസ ടെസ്റ്റും രോഗനിര്‍ണ്ണയത്തിനു് ഫലപ്രദമാണു്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends