Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുടിനുനേരെ വധശ്രമം ; കൊല്ലാന്‍ യുക്രൈന്‍ സൈന്യം തൊട്ടടുത്തെത്തി രക്ഷപെട്ടത് തലനാരിഴയ്ക്ക്; കോക്കസില്‍ പുടിന്റെ അത്ഭുത രക്ഷപെടല്‍; സ്ഥാനം ഒഴിയുമെന്നും റിപ്പോര്‍ട്ട്

24 MAY 2022 09:07 PM IST
മലയാളി വാര്‍ത്ത

ഫെബ്രുവരി 24ലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെ വധിക്കാന്‍ യുക്രെയ്ന്‍ സൈന്യം ശ്രമിച്ചതായി വെളിപ്പെടുത്തല്‍. കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസില്‍ വച്ചാണ് തീര്‍ത്തും പരാജയപ്പെട്ട ശ്രമം നടന്നതെന്നു യുക്രെയ്ന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി മേജര്‍ ജനറല്‍ ക്രൈലോ ബിഡാനോവ് യുക്രെയ്!ന്‍ ഓണ്‍ലൈന്‍ മാധ്യമം യുക്രെയ്ന്‍സ്‌ക പ്രാവ്ദയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിന്‍ വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. രണ്ട് മാസം മുമ്പ് റഷ്യയുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിലാണ് പുതിനെ വധിക്കാനുള്ള ശ്രമം നടന്നതെന്ന് 'യുക്രൈന്‍സ്‌ക പ്രവ്ദ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുക്രൈന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി കിരിലോ ബുദനോവ് പറഞ്ഞു.

റഷ്യയുക്രൈന്‍ യുദ്ധം തുടരുന്നതിനിടയിലും പുതിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് പുതിന്‍ വധശ്രമത്തെ അതിജീവിച്ചതായുള്ള വാര്‍ത്ത യുക്രൈന്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ബുദനോവിന്റെ അവകാശവാദം ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. അഞ്ചോളം വധശ്രമങ്ങളില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതായും തന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയില്ലെന്നും 2017ല്‍ പുതിന്‍ അറിയിച്ചിരുന്നു.

വളരെ കുറച്ച് പേര്‍ക്ക് മാത്രമേ പുതിനുമായി ഇടപെടാന്‍ നിലവില്‍ അവസരം ലഭിക്കുന്നുള്ളുവെന്നും ബാക്കിയുള്ളവരുമായി പുതിന്‍ അകലം പാലിക്കുകയാണെന്നും ബുദനോവ് അഭിമുഖത്തില്‍ പറഞ്ഞു. എല്ലാക്കാലവും അധികാരത്തില്‍ തുടരാമെന്നാണ് പുതിന്റെ വ്യാമോഹം. എന്നാല്‍ ലോകത്തിലെ എല്ലാ ഏകാധിപതികള്‍ക്കും സംഭവിച്ചതുതന്നെയാണ് പുതിനേയും കാത്തിരിക്കുന്നതെന്നും ബുദനോവ് കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് മധ്യത്തോടെ റഷ്യയുക്രൈന്‍ യുദ്ധം നിര്‍ണായകഘട്ടത്തിലെത്തുമെന്നും 2022 അവസാനത്തോടെ യുദ്ധം പരിസമാപ്തിയിലേക്ക് നീങ്ങുമെന്നും മേയ് ആദ്യം 'സ്‌കൈ ന്യൂസി'നോട് സംസാരിക്കവെ ബുദനോവ് അവകാശപ്പെട്ടിരുന്നു. റഷ്യയുടെ നേതൃത്വം പുതിനില്‍ നിന്ന് മാറ്റപ്പെടുമെന്നും ബുദനോവ് പറയുകയുണ്ടായി. റഷ്യയില്‍ ഭരണ അട്ടിമറിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും യുക്രൈന്‍ രഹസ്യാന്വേഷണമേധാവിയായ ബുദനോവ് സൂചിപ്പിച്ചിരുന്നു.

പുതിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്നും പുതിന്‍ അര്‍ബുദരോഗത്തിന് ചികിത്സയിലാണെന്നും വിവിധ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് പുതിന്‍ ഉദരസംബന്ധമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നതായാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയും വിശ്രത്തിനെടുക്കുന്ന സമയവും പുതിനെ കുറച്ചുകാലത്തേക്ക് അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേവിഷയം, ബുദനോവ് അഭിമുഖത്തില്‍ ഊന്നിപ്പറഞ്ഞു. നിരവധി രോഗങ്ങള്‍ പുതിനെ അലട്ടുന്നുണ്ടെന്നും അതിലൊന്ന് മാത്രമാണ് അര്‍ബുദമെന്നും ബുദനോവ് പറഞ്ഞു.

ഇതിനിടെ അര്‍ബുദസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പുതിന്‍ അധികാരകൈമാറ്റത്തിനൊരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കൊളായ് പട്രുഷേവിന് പുതിന്‍ അധികാരം കൈമാറാനിടയുണ്ടെന്നായിരുന്നു വാര്‍ത്ത.

ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോവിനെ സ്വീകരിക്കാനെത്തിയ പുതിന്റെ വലതുകൈ വിറയ്ക്കുന്നതും തുടര്‍ന്ന് പുതിന്‍ കൈ കോട്ടിനുള്ളിലാക്കി വെക്കുന്നതുമായ വീഡിയോ പുതിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്ന സംശയമുയര്‍ത്തുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിന്‍ ഡിമന്‍ഷ്യരോഗിയാണെന്ന അഭ്യൂഹവും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുമ്പുള്ള പുതിന്റെ ചീര്‍ത്തമുഖവും കഴുത്തുമുള്ള രൂപം പുതിന്റെ ആരോഗ്യനില വഷളാകുന്നുമെന്ന വാര്‍ത്തകള്‍ സാധൂകരിക്കുന്നതാണെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നുംതന്നെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends