Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പൊലിഞ്ഞത് നിരവധി കുഞ്ഞുങ്ങള്‍.... അമേരിക്കയിലെ ടെക്‌സാസിലെ പ്രൈമറി സ്‌കൂളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 14 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു... നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്,അക്രമിയെത്തിയത് സ്വന്തം അമ്മൂമ്മയെ വെടിവച്ചശേഷം... കൂട്ടക്കുരുതിയില്‍ നടുങ്ങി ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂള്‍, ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി

25 MAY 2022 06:36 AM IST
മലയാളി വാര്‍ത്ത

പൊലിഞ്ഞത് നിരവധി കുഞ്ഞുങ്ങള്‍.... അമേരിക്കയിലെ ടെക്‌സാസിലെ പ്രൈമറി സ്‌കൂളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 14 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു... നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, കൂട്ടക്കുരുതിയില്‍ നടുങ്ങി ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂള്‍, ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.

ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളില്‍ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പതിനെട്ടുകാരന്‍ തന്റെ കൈവശമുള്ള കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് വെച്ച തന്നെ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ ജോര്‍ജ്ജ് അമ്പോട്ട് പറഞ്ഞു.കൊലയാളിയെ പോലിസ് കസ്റ്റഡിയിലെടുത്തു.

 


ടെക്‌സാസിലെ റോബ്ബ് എലെമെന്ററി സ്‌കൂളിലെത്തി വെടിയുതിര്‍ത്തത് സാല്‍വഡോര്‍ റാമോസ് എന്ന 18 ഇയാരനെ പിന്നീട് പൊലീസ് വെടിവെച്ചുകൊന്നു. വാല്‍ഡെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഇയാള്‍ എന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേറ്റു മരിച്ച കുട്ടികളെല്ലാം തന്നെ ഏഴു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ .


2018 ല്‍ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ 14 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും മൂന്ന് സ്‌കൂള്‍ ജീവനക്കാരേയും വെടിവെച്ച് കൊന്നതിനു ശേഷമുണ്ടാകുന്ന ഏറ്റവും ഭീകരവും ക്രൂരവുമായ ഒരു സംഭവമാണിത്.



സ്‌കൂളുകളിലെ വെടിയുതിര്‍ക്കലുകളില്‍ ഏറ്റവും ഭീകരമായത് 2012-ല്‍ കണക്ടികറ്റില്‍ എലെമെന്ററി സ്‌കൂളില്‍ നടന്ന സംഭവമായിരുന്നു. 20 കുട്ടികളും ആറ് സ്‌കൂള്‍ ജീവനക്കാരുമാണ് ഇതില്‍ മരണമടഞ്ഞത്. ഏകദേശം 600 വിദ്യാര്‍ത്ഥികളോളം ഉള്ള റൊബ് എലെമെന്ററി സ്‌കൂള്‍ ഉവാല്‍ഡ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ഇവിടേയ്ക്ക് ഒരു ഹാന്‍ഡ് ഗണും ഒരു റൈഫിളുമായി എത്തുന്നതിനു മുന്‍പ് അക്രമി തന്റെ സ്വന്തം അമ്മൂമ്മയെ വെടിവെച്ചിട്ടിരുന്നു. അവരുടേ നില എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. അതിനുശേഷമാണ് ഇയാള്‍ സ്‌കൂളില്‍ എത്തുന്നത്. പ്രാദേശിക സമയം രാവിലെ 11:32 ന് ആണ് ഇയാള്‍ സ്‌കൂളില്‍ എത്തി അക്രമം അഴിച്ചുവിടാന്‍ ആരംഭിച്ചത്.

സ്‌കൂളിനും പുറത്തായി തകര്‍ന്ന പ്രു പിക്ക് അപ് ട്രക്ക് ചിത്രങ്ങളില്‍ കാണാം. ഇയാള്‍ വന്ന വാഹനമാണ് അതെന്നാണ് സംശയിക്കുന്നത്. വിവരം അറിഞ്ഞെത്തിയ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. ഒരു ഏജന്റിന് പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല.



മരണമടഞ്ഞ 14 കുട്ടികള്‍ക്ക് പുറമെ മറ്റ് 13 കുട്ടികളെ പരിക്കേറ്റ് എമര്‍ജന്‍സി റൂമില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. 45 കാരനായ ഒരു ജീവനക്കാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. നോര്‍ത്ത് ഡക്കോട്ടയില്‍ ജനിച്ച വ്യക്തിയാണ് അക്രമിയായ റാമോസ് എന്ന് ടെക്‌സാസിലെ ഒരു സ്റ്റേറ്റ് സെനെറ്റര്‍ പറഞ്ഞു. ബോര്‍ഡര്‍ പട്രോളുമായി ഏറ്റുമുട്ടിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച റാമോസിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ആദ്യം അയാളെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പൊലീസ് അറിയിച്ചത്. പിന്നീടാണ് അയാളുടെ മരണം സ്ഥിരീകരിച്ചതെന്നും സെനറ്റര്‍ അറിയിച്ചു. ഇയാള്‍ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂട്ടത്തില്‍ മറ്റാരുമില്ലായിരുന്നു എന്നും പൊലീസ് സ്ഥിരീകരിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends