ശ്രീലങ്കയില്‍ ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്.... പെട്രോള്‍ ലിറ്ററിന് 420 രൂപ, ഡീസലിന് 400 രൂപ, ഇന്ധനം വാങ്ങുന്നതിനായി രാജ്യമെമ്പാടും ജനങ്ങളുടെ നീണ്ട ക്യൂ തുടരുന്നതിനിടെയാണ് വീണ്ടും വിലവര്‍ധനവ്

ശ്രീലങ്കയില്‍ ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്.... പെട്രോള്‍ ലിറ്ററിന് 420 രൂപ, ഡീസലിന് 400 രൂപ, ഇന്ധനം വാങ്ങുന്നതിനായി രാജ്യമെമ്പാടും ജനങ്ങളുടെ നീണ്ട ക്യൂ തുടരുന്നതിനിടെയാണ് വീണ്ടും വിലവര്‍ധനവ്
പെട്രോള്‍ വിലയില്‍ 24.3 ശതമാനവും ഡീസലിനു 38.4 ശതമാനവും വര്‍ധനയാണുണ്ടായത്. 22 പൈസയാണ് ഒരു ശ്രീലങ്കന്‍ രൂപയുടെ മൂല്യം.
ഇന്ധലവില നിര്‍ണയിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനാണ് വില വര്‍ധിപ്പിച്ചത്.
ഗതാഗത ചാര്‍ജും മറ്റു സേവനങ്ങള്‍ക്കുള്ള വിലയും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ഊര്‍ജവകുപ്പ് മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു.
വിലവര്‍ധനയ്ക്കു പിന്നാലെ ഓട്ടോറിക്ഷ ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകളും അറിയിച്ചു. ആദ്യ കിലോമീറ്ററിന് 90 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 80 രൂപയും ഈടാക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ .
അതേസമയം പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാന്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സിം ബാങ്കില്‍നിന്ന് 3876 കോടി രൂപ വായ്പയെടുക്കാന്‍ ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തേ സമാനമായ ആവശ്യത്തിനു എക്‌സിം ബാങ്കില്‍നിന്ന് 3876 കോടി രൂപയും എസ്.ബി.ഐ.യില്‍നിന്ന് 1550 കോടി രൂപയും ശ്രീലങ്ക സ്വീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha



























