ക്വാഡിന് ഭീഷണി ഉയർത്തി ചൈന... തലയ്ക്ക് മുകളിൽ ബോംബറുകൾ... ബൈഡനും മോദിയും ലക്ഷ്യമോ? ചൈനയ്ക്കൊപ്പം റഷ്യയും

ചൈനയ്ക്കും റഷ്യക്കും കടുത്ത താക്കീതുമായി ക്വാഡ് യോഗത്തിനിടെ ജപ്പാൻ. ക്വാഡ് സഖ്യയോഗം നടക്കുന്നതിന് മുന്നോടിയായാണ് ചൈന-റഷ്യ വ്യോമാഭ്യാസം ജപ്പാൻ കടലിന് മുകളിൽ നടത്തിയിരിക്കുന്നത്. ടോക്കിയോയിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനും നരേന്ദ്രമോദിയും ഫുമിയോ കിഷിദയും ആന്റണി അൽബാനീസും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പു നടത്തിയ പ്രകോപനത്തിനെതിരെ ജപ്പാൻ വിദേശകാര്യവകുപ്പ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. മേഖലാ സുരക്ഷയെക്കുറിച്ച് ക്വാഡ് രാജ്യത്തലവന്മാർ ചർച്ച ചെയ്യുമ്പോഴായിരുന്നു സംഭവം.
ചൈനയും റഷ്യയും സംയുക്തമായി ജെറ്റ് വിമാനങ്ങള്‍ പറത്തിയതിനെ അപലപിച്ച് ജപ്പാന്‍ പ്രതിരോധ മന്ത്രി നൊബുവോ കിഷി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ചൈനയുടേയും റഷ്യയുടേയും പ്രവൃത്തി ന്യായീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശികസുരക്ഷയെ കുറിച്ച് ക്വാഡ് രാഷ്ട്രങ്ങളായ യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവയുടെ രാഷ്ട്രത്തലവന്‍മാര്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു നടത്തുന്നതിനിടെയായിരുന്നു ജെറ്റ് വിമാനങ്ങള്‍ ജപ്പാന്‍ വ്യോമാതിര്‍ത്തിയ്ക്ക് സമീപം പറന്നത്.
ക്വാഡ് സഖ്യത്തോടുള്ള ചൈനയുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ ബീജിംഗ് നടത്തിയ പരിശ്രമങ്ങൾക്ക് റഷ്യ പിന്തുണ നൽകുകയായിരുന്നു. ചൈനയുടേയും റഷ്യയുടേയും യുദ്ധവിമാനങ്ങൾ നടത്തിയ സംയുക്ത നിരീക്ഷണ പറക്കൽ ജപ്പാന് മുകളിലും ദക്ഷിണ കൊറിയയുടെ വ്യോമമേഖലയിലുമായിട്ടാണ് നടന്നത്.
റഷ്യയുടെ ടിയു-95 ബോംബർ വിമാനങ്ങളും ചൈനയുടെ സിയാൻ എച്ച്-6 ജെറ്റുകളുമാണ് നിരീക്ഷ പറക്കൽ നടത്തിയത്. ദക്ഷിണ കൊറിയയുടെ വ്യോമപാതയിൽ ജപ്പാൻ കടലിന് മുകളിൽ ചൈനീസ്-റഷ്യൻ വിമാനങ്ങൾ പ്രവേശിച്ചതിനെ അതീവ ഗൗരവമായിട്ടാണ് ജപ്പാൻ ഇപ്പോൾ നോക്കി കാണുന്നത്. പതിവു സംയുക്ത പരിശീലനം മാത്രമെന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, വിമാനങ്ങള്‍ ജപ്പാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ചൈന-റഷ്യ പ്രകോപനത്തിനെതിരെ ജപ്പാൻ വിദേശകാര്യ വകുപ്പാണ് പ്രസ്താവന നടത്തിയത്. ജപ്പാന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന നീക്കമാണ് ചൈനനടത്തിയത്. ചൈനയുടെ തുടർച്ചയായ നീക്കത്തിന് റഷ്യ നൽകിയ പിന്തുണയ്‌ക്കെതിരെ ജപ്പാൻ വിദേശകാര്യമന്ത്രി അതിരൂക്ഷമായിട്ടാണ് വിമർശിച്ചത്.
എന്നാല്‍, വിമാനങ്ങള്‍ ജപ്പാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ മുതലുള്ള കാലയളവില്‍ നാലാമത്തെ തവണയാണ് ചൈനയും റഷ്യയും ജപ്പാന് സമീപം ജെറ്റ് വിമാനങ്ങള്‍ പറത്തുന്നത്.
രണ്ട് ചൈനീസ് ബോംബറുകളും രണ്ട് റഷ്യന്‍ ബോംബറുകളും ജപ്പാന്‍ കടലിന് മുകളിലൂടെ കിഴക്കന്‍ ചൈനാക്കടലിലേക്ക് സഞ്ചരിച്ചതായി കിഷി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മറ്റ് രണ്ട് ചൈനീസ് ബോംബറുകളും രണ്ട് റഷ്യന്‍ ബോംബറുകളും ഒരുമിച്ച് പസഫിക് സമുദ്രഭാഗത്തേക്ക് നീങ്ങിയെന്നും കിഷി കൂട്ടിച്ചേര്‍ത്തു. കൂടാതെ, റഷ്യയുടെ ഒരു രഹസ്യവിവരശേഖരണ വിമാനം ജപ്പാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ടതായും ക്വാഡ് ഉച്ചകോടിക്കിടെ നടക്കുന്ന ഈ നീക്കങ്ങള്‍ പ്രകോപനപരമാണെന്നും കിഷി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നവംബർ മാസത്തിന് ശേഷം ഇത് നാലാമത്തെ തവണയാണ് റഷ്യയും ചൈനയും ജപ്പാന്റെ അതിർത്തിയിൽ വ്യോമ അഭ്യാസം നടത്തുന്നത്. രണ്ട് ചൈനീസ് ബോംബർ വിമാനങ്ങളും രണ്ട് റഷ്യൻ ബോംബർ വിമാനങ്ങളുമാണ് കിഴക്കൻ ചൈന കടലിൽ എത്തിയതെന്ന് നൊബുവോ കിഷി പറഞ്ഞു. ഇതിന് ശേഷം രണ്ട് ചൈനീസ് യുദ്ധവിമാനങ്ങൾകൂടി ഇവയ്‌ക്കൊപ്പം ചേർന്നു. പ്രദേശത്തെ തൽസ്ഥിതി തകർക്കാൻ ചില രാജ്യങ്ങൾ മനപൂർവം ശ്രമിക്കുകയാണെന്ന് ക്വാഡ് സഖ്യം അഭിപ്രായപ്പെട്ടു.
റഷ്യയുടെ യുക്രെയിൻ യുദ്ധവും ചൈന മേഖലയിൽ നടത്തുന്ന വിവിധ കൈകടത്തലുകളുമാണ് ക്വാഡ് സഖ്യം ഇത്തരത്തിൽ അഭിപ്രായമുയർത്താൻ കാരണം. അയൽരാജ്യങ്ങളായ റഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായുളള അതിർത്തി സംരക്ഷിക്കാൻ ജപ്പാൻ ഇടയ്‌ക്കിടെ യുദ്ധവിമാനങ്ങൾ വ്യോമാതിർത്തിയിൽ അയക്കാറുണ്ട്. മിക്ക തവണയും ചൈനയെ പ്രതിരോധിക്കാനും ഇടയ്‌ക്ക് റഷ്യയെ പ്രതിരോധിക്കാനുമാണിത്.
നിലവിലെ നിബന്ധനകള്‍ക്ക് വെല്ലുവിളിയുണ്ടാക്കുന്ന നടപടികള്‍ക്കെതിരേ ക്വാഡ് രാഷ്ട്രത്തലവന്‍മാര്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി. യുക്രൈനെതിരെയുള്ള യുദ്ധം മുന്‍നിര്‍ത്തി റഷ്യയ്ക്കും ചൈനയ്ക്കും പരോക്ഷമായ മുന്നറിയിപ്പാണത്. വ്യോമ പട്രോളിങ്ങിനെതിരെ റഷ്യയ്ക്കും ചൈനയ്ക്കും നയതന്ത്ര മാര്‍ഗങ്ങളിലൂടെ സൂചന നല്‍കിയിട്ടും അത് അവഗണിക്കുകയാണെന്നും യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയുടെ പക്ഷം ചേര്‍ന്ന് ചൈന പ്രവര്‍ത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും കിഷി പറഞ്ഞു.
https://www.facebook.com/Malayalivartha



























