ഭക്ഷ്യ യുദ്ധം തുടങ്ങി യൂറോപ്പിന്ന് പുടിന്റെ അവസാന മുന്നറിയിപ്പ് ഒത്തുതീര്‍പ്പോ അതോ തിരിച്ചടിയോ

യൂറോപ്പിനെ മുള്‍ മുനയില്‍ നിര്‍ത്തി പുടിന്‍ ആഗോള ഭക്ഷ്യക്ഷാമം ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാമെന്ന അവകാശ വാദവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. യുക്രെയ്ന്‍ തുറമുഖങ്ങളില്‍ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ റഷ്യ അനുവദിക്കാത്തതാണ് ഭക്ഷ്യക്ഷാമം രൂക്ഷമാകാന്‍ കാരണം. നാറ്റോ രാജ്യങ്ങളോടാണ് റഷ്യയുടെ വിലപേശല്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് പുടിന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചത്.
യുക്രെയ്‌നും റഷ്യയുമാണ് യൂറോപ്പിലേയ്ക്ക് വലിയൊരു ശതമാനം ഭക്ഷ്യധാന്യവും സസ്യഎണ്ണയും എത്തിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ കരിങ്കടലില്‍ സൈന്യത്തെ വിന്യസിച്ച റഷ്യ എല്ലാ കപ്പല്‍ ഗതാഗതവും തടഞ്ഞിരിക്കുകയാണ്. യുക്രെയ്ന്‍ തുറമുഖങ്ങളില്‍ 20 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യധാന്യങ്ങളാണ് കെട്ടികിടക്കുന്നത്.
യുക്രെയ്‌നിലെ യുദ്ധക്കെടുതിയില്‍ രാജ്യംവിടേണ്ടി വന്ന ജനങ്ങളുടെ കയ്യില്‍ നിന്നുപോലും ധാന്യങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചുവെച്ചുവെന്നും നാറ്റോ സഖ്യം ആരോപിച്ചിരുന്നു. ഭക്ഷ്യസാധനങ്ങള്‍ തടഞ്ഞുവെയ്ക്കുക എന്നാല്‍ മനുഷ്യത്വത്തോട് ചെയ്യുന്ന ക്രൂരത യാണെന്നും റഷ്യ ഇപ്പോള്‍ ആഗോള മനുഷ്യസമൂഹത്തെ ബ്ലാക്‌മെയില്‍ ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha



























