Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയെ ലക്ഷ്യമിട്ട് താലിബാൻ പടയൊരുക്കം നടത്തുന്നു! ജാ​ഗ്രത... യുഎന്നിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്... കേന്ദ്രം നിതാന്ത ജാ​ഗ്രതയിൽ

30 MAY 2022 05:37 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചതായി മുന്നറിയിപ്പുകൾ പുറത്ത് വന്നിരുന്നു. എന്നാലിപ്പോൾ അതിനെ സാധൂകരിക്കുന്ന ചില തെളിവുകളാണ് ഐക്യരാഷ്ട്ര സംഘടന പുറത്ത് വിട്ടിരിക്കുന്നത്. വളരെയധികം സൂക്ഷമതയോടെ വിലയിരുത്തപ്പെടേണ്ട ഒരു റിപ്പോർട്ടാണ് നിലവിൽ പുറത്ത് വന്നിട്ടുള്ളത്.

താലിബാനുമായുള്ള സാമ്പത്തിക വ്യാപാര വ്യോമയാന സഹകരണം ഇന്ത്യക്ക് ഗുണത്തെക്കാള്‍ അപകടം വരുത്തിവയ്ക്കുമെന്ന് ഇസ്രയേല്‍ ചാരസംഘടന മൊസാദ് ഉള്‍പ്പെടെ രഹസ്യ സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ ഇന്ത്യാവിരുദ്ധ ഭീകരസംഘങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ വിദേശങ്ങളില്‍ സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന രംഗത്തുവരുന്നത്. താലിബാന്‍ നേതൃത്വവുമായി ഇന്ത്യയിലെ വിവിധ ഇസ്ലാമിക ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അഫ്ഗാനിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ ഭീകര സംഘങ്ങൾ സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന (യുഎൻ) രംഗത്ത് എത്തിയിരിക്കുകയാണ്. ഭീകര സംഘടനകളുടെ സാന്നിധ്യവും അവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നുവെന്ന റിപ്പോർട്ടുകളും അഫ്ഗാനിലെ താലിബാൻ സർക്കാർ തുടർച്ചയായി നിഷേധിക്കുമ്പോഴും അവരുടെ ഭാ​ഗത്ത് നിന്നും മറ്റൊരു നീക്കം നടത്തുകയാണ്.

താലിബാൻ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കൾ ബന്ധം പുലർത്തുന്നുവെന്നാണ് യുഎൻ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമാക്കി ഇന്ത്യയെ ഉന്നമിട്ടു പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്കറെ തയ്ബയുടെയും ജയ്ഷെ മുഹമ്മദിന്റെയും പരിശീലന ക്യാംപ് അഫ്ഗാനിസ്ഥാനിൽ സജീവമാണെന്നും യുഎൻ നിരീക്ഷണ സംഘം വ്യക്തമാക്കി.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു, അഹമ്മദാബാദ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ഏതു നിമിഷവും ആക്രമണം സംഭവിച്ചേക്കാമെന്ന ആശങ്ക ഇതോടെ പടരുകയാണ്. അടുത്തയിടെ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ നടത്തിയ പ്രകോപന മുന്നേറ്റങ്ങളും മുദ്രാവാക്യങ്ങളും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.

അഫ്ഗാനിസ്ഥാനിലെ നൻഗർഹറിൽ ജയ്ഷെ മുഹമ്മദിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എട്ട് ഭീകരവാദ ക്യാംമ്പുകളിൽ മൂന്നെണ്ണം താലിബാൻ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് നിരീക്ഷണ സംഘം വിശദീകരിച്ചു. ലഷ്കറെ ത്വബയാകട്ടെ, കുനാറിലും നൻഗർഹറിലുമായി ഇത്തരത്തിലുള്ള മൂന്നു ക്യാംപുകളാണ് നടത്തുന്നതെന്നും യുഎൻ സുരക്ഷാ കൗൺസിലിനു മുന്നിൽ നിരീക്ഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു.

അഫ്ഗാനിസ്ഥാനിലേക്ക് പ്രത്യേക നിരീക്ഷണ സംഘത്തെ അയച്ച ശേഷം അവർ സമർപ്പിക്കുന്ന 13–ാമത്തെ റിപ്പോർട്ടാണ് ഇത്. അഫ്ഗാനിൽ താലിബാൻ ഭരണം തിരിച്ചു പിടിച്ച ശേഷം സമർപ്പിക്കുന്ന ആദ്യ റിപ്പോർട്ടും. അംഗ രാജ്യങ്ങളുമായി നടത്തുന്ന ചർച്ചകളിലൂടെയാണ് റിപ്പോർട്ടിലെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നത്. നിലവിൽ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി. എസ്. തിരുമൂർത്തിയാണ് നിരീക്ഷണ സംഘത്തിന്റെ അധ്യക്ഷൻ.

അയൽ രാജ്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനായി അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ താലിബാൻ സർക്കാർ ആരെയും അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം താബിലാൻ പ്രതിനിധി അവകാശപ്പെട്ടിരുന്നു. അതേസമയം, പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ അഫ്ഗാനിലെ പ്രവർത്തനങ്ങളെയും അവർക്ക് താലിബാനുമായുള്ള ബന്ധങ്ങളെയും ഇന്ത്യ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

എട്ട് ഭീകരവാദ ക്യാംപുകളില്‍ മൂന്നെണ്ണം താലിബാന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് യുഎ ന്‍ മുന്നറിയിപ്പുണ്ട്. ഇവിടെ ആയുധപരിശീലനവും ആയുധനിര്‍മാണവും വന്‍തോതില്‍ നടക്കുന്നതായും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവതീ യുവാക്കളെ ഈ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതായുമാണ് സൂചന.

നേരത്തെ, ലഷ്കറെ തയ്ബ ഉൾപ്പെടെയുള്ള പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ, അഫ്ഗാനിൽ താലിബാന്റെ തിരിച്ചുവരവിനായി സാമ്പത്തിക സഹായം നൽകുന്നതായി ഇതേ നിരീക്ഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. മാത്രമല്ല, താലിബാൻ പോരാളികൾക്ക് വിദഗ്ധ പരിശീലനവും ലഷ്കറെയുടെ നേത‍ൃത്വത്തിൽ ലഭ്യമാക്കിയിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതോടെ ഈ സംഘടനകൾക്കെല്ലാം അവിടെ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ട് നൽകുന്ന വ്യക്തമായ സൂചന.

‘അഫ്ഗാൻ മണ്ണിൽ വിദേശികളായ ഭീകരവാദികൾ പ്രവർത്തിക്കുന്നില്ലെന്നാണ് താലിബാന്റെ പ്രഖ്യാപിത നിലപാട്. അതേസമയം, 2021ൽ അഫ്ഗാനിൽ അധികാരം പിടിക്കാനായി താലിബാൻ നടത്തിയ പോരാട്ടത്തോടു സഹകരിച്ച് നിരവധി വിദേശ ഭീകരർ ഒപ്പം പോരാടിയെന്ന് അംഗരാജ്യങ്ങൾക്ക് വ്യക്തമായി അറിയാവുന്നതുമാണ്. പുറത്തുനിന്നുള്ള വിദേശ സംഘടനകളുടെ നേതാക്കൾ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ കാബൂളിലെ തെരുവുകളിലൂടെ നിർഭയം വിഹരിക്കുന്നതായി അവിടുത്തെ മധ്യ ഏഷ്യൻ എംബസികൾ വ്യക്തമാക്കിയിട്ടുള്ളതാണ്’ – റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ അഫ്ഗാനിലെ പ്രവര്‍ത്തനങ്ങളെയും അവര്‍ക്ക് താലിബാനുമായുള്ള ബന്ധങ്ങളെയും ഇന്ത്യ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ്, ലഷ്‌കറെ തോയ്ബ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍, അഫ്ഗാനില്‍ താലിബാന്റെ തിരിച്ചുവരവിനായി സാമ്പത്തിക സഹായം നല്‍കുന്നതായി ഇതേ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അഫ്ഗാന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകരുതെന്ന കര്‍ശനമായ മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയപ്പോള്‍ താലബാന് മുന്നില്‍ ഇന്ത്യ വെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യയ്‌ക്കെതിരെ ഒളിനീക്കം നടത്തുകയാണ് അഫ്ഗാനിലെ താബിലാന്‍ സേന.

മാത്രമല്ല, താലിബാന്‍ പോരാളികള്‍ക്ക് വിദഗ്ധ പരിശീലനവും ലഷ്‌കറെയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിരുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ഈ സംഘടനകള്‍ക്കെല്ലാം അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്ന വ്യക്തമായ സൂചന. താലിബാന്റെ അടുത്ത ലക്ഷ്യം ഇന്ത്യയിലെ ചില പ്രദേശങ്ങളാണെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends