റഷ്യയെ തീര്‍ക്കാന്‍ ഡാം തകര്‍ത്തു പിന്നാലെ വീടുകള്‍ മുങ്ങി വെട്ടിലായി യുക്രൈന്‍ സീവിയറോഡോണെറ്റ്‌സ്‌കില്‍ മുന്നേറ്റം

റഷ്യന്‍ സേനയുടെ മുന്നേറ്റം തടയാനായി യുക്രെയ്ന്‍ സൈന്യം ഇര്‍പിന്‍ നദിയിലെ അണക്കെട്ട് തകര്‍ത്തതോടെ വെള്ളത്തില്‍ മുങ്ങിയത് ഡിമീദ് ഗ്രാമത്തിലെ വീടുകള്‍. കീവിലേക്കുള്ള സേനാനീക്കം തടയാനായി ഫെബ്രുവരിയിലാണു ഡാം തകര്‍ത്തത്. 50 വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്.
അതേസമയം ഡോണ്‍ബാസില്‍ ലുഹാന്‍സ്‌ക് പ്രവിശ്യയിലെ സീവിയറോഡോണെറ്റ്‌സ്‌കില്‍ റഷ്യന്‍സേനയുടെ മുന്നേറ്റം തടഞ്ഞ് യുക്രെയ്ന്‍ സേന. മേഖലയില്‍ യുക്രെയ്ന്‍ നിയന്ത്രണത്തിലുള്ള ഏക വന്‍നഗരത്തെ വളഞ്ഞ റഷ്യന്‍സേനയുടെ പീരങ്കിയാക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടെ, തെക്കന്‍ മേഖലയില്‍ റഷ്യ പിടിച്ചെടുത്ത ഖേര്‍സന്‍ തുറമുഖ നഗരം തിരിച്ചുപിടിക്കാന്‍ സേനാനീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ച യുക്രെയ്ന്‍, കൂടുതല്‍ ആയുധങ്ങള്‍ തന്നു സഹായിക്കാന്‍ പാശ്ചാത്യശക്തികളോട് ആവശ്യപ്പെട്ടു.
റഷ്യന്‍ അനുകൂല വിമതരുടെ ശക്തി കേന്ദ്രമായ ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക് പ്രവിശ്യകള്‍ അടങ്ങിയ ഡോണ്‍ബാസിലെ ഭൂരിഭാഗം സ്ഥലങ്ങളും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. സീവിയറോഡോണെറ്റ്‌സ്‌ക് കൂടി വീണാല്‍ മേഖല മുഴുവനായും റഷ്യയുടെ അധീനതയിലാവും.
ഖേര്‍സനാണ് റഷ്യ ആദ്യം പിടിച്ച പ്രധാനനഗരം. റഷ്യന്‍സേന ഡോണ്‍ബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച ഈ സമയം ഖേര്‍സന്‍ തിരിച്ചുപിടിക്കാനാവുമെന്നാണു യുക്രെയ്ന്‍ സേനയുടെ കണക്കുകൂട്ടല്‍.
അതിനിടെ, ഡെന്‍മാര്‍ക്ക് നല്‍കിയ കപ്പല്‍വേധ ഹാര്‍പണ്‍ മിസൈലുകളും യുഎസ് നിര്‍മിത ഹൊവിറ്റ്‌സര്‍ പീരങ്കികളും യുക്രെയ്‌നിലെത്തി.
അതിനിടെ, ഹര്‍കീവ് മേഖലയില്‍ പോര്‍മുഖത്തുള്ള സൈനികരെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha



























