ചൈനയുടെ രഹസ്യ നീക്കം, ആഗോളശക്തിയായി ഉയരാൻ രഹസ്യ നാവികത്താവള നിര്‍മാണം, ഇന്തോ പസിഫിക് മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാമുള്ള പ്രധാന നീക്കമെന്ന് വിദഗ്ധരുടെ നിരീക്ഷണം...!

ആഗോളശക്തിയായി ഉയരാൻ ചൈന രഹസ്യമായി നാവികത്താവളം നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. തായ്ലന്‍ഡ് ഉള്‍ക്കടലില്‍ കംബോഡിയയുടെ റയേം നാവികത്താവളത്തിന്റെ വടക്കന്‍ഭാഗത്താണ് ഇതൊരുങ്ങുന്നത്. വാഷിങ്ടണ്‍ പോസ്റ്റിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.
സൈനികവിന്യാസം നടത്താനും യു.എസ്. സൈനികനീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാനും താവളത്തെ ഉപയോഗപ്പെടുത്താം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ശക്തിയായി ഉയരാനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗമായാണ് സൈനികശൃംഖല സജ്ജമാക്കുന്നത്.
ഇന്തോ പസിഫിക് മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ പ്രധാന നീക്കമാണിതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.കംബോഡിയന്‍ നാവികത്താവളത്തിന് ഉപയോഗാനുമതി നല്‍കുന്ന കരാറില്‍ 2019 ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ചൈന അത് അപ്പാടെ നിഷേധിച്ചിരുന്നു.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് രാജ്യത്തിന്റെ പുറത്ത് ചൈന ആദ്യമായി നാവികതാവളം സജ്ജമാക്കിയത്.ഇന്തോ പസിഫിക് മേഖലയില്‍ ചൈന നിര്‍മിക്കുന്ന ആദ്യ സൈനികതാവളമാണിത്. മറ്റൊരു രാജ്യത്തെ രണ്ടാം സൈനികത്താവളവും.
അതേസമയം, കിഴക്കൻ ലഡാക്കിന് സമീപത്തെ പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ചൈന നിർമ്മിച്ചു എന്ന് പറയപ്പെടുന്ന പാലത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളും റിപ്പോർട്ടുകളും ഞങ്ങൾ കണ്ടു.
രണ്ടാമത്തെ പാലം അല്ലെങ്കിൽ അത് നിലവിലെ പാലത്തിന്റെ വിപുലീകരണമാണോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ടെന്നും ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ
വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. നയതന്ത്ര, സൈനിക തലങ്ങളിൽ ചൈനയുമായി ഇന്ത്യ വിവിധ റൗണ്ട് സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും ഇടപെടുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha



























