ഇന്ത്യയിലേക്കുളള റഷ്യൻ ചരക്കുകളുടെ ആദ്യ കൈമാറ്റത്തിന് തുടക്കമിട്ട് ഇറാൻ; രാജ്യത്തെ പുതിയ വാണിജ്യ ഇടനാഴിയിലൂടെയാണ് കൈമാറ്റം; റഷ്യയെയും ഏഷ്യൻ മാർക്കറ്റിനെയും ബന്ധിപ്പിക്കാനുള്ള വാതായനങ്ങൾ തുറക്കപ്പെടുന്നു

ഇന്ത്യയിലേക്കുളള റഷ്യൻ ചരക്കുകളുടെ ആദ്യ കൈമാറ്റത്തിന് തുടക്കമിട്ട് ഇറാൻ. രാജ്യത്തെ പുതിയ വാണിജ്യ ഇടനാഴിയിലൂടെയാണ് റഷ്യൻ ചരക്കുകളുടെ കൈമാറ്റത്തിന് തുടക്കമായത്. ഇന്ത്യയിലേക്ക് ആദ്യം തന്നെ അയച്ചത് 41 ടൺ ഭാരം വരുന്ന ലാമിനേറ്റഡ് തടി ഷീറ്റിന്റെ കണ്ടെയ്നറുകളാണ്.
ഇറാനിയൻ-റഷ്യൻ ടെർമിനലിന്റെ ഡയറക്ടർ ദാരിയുഷ് ജമാലിയുടെ കണക്ക് കൂട്ടൽ 25 ദിവസത്തിനകം കണ്ടെയ്‌നർ ഇന്ത്യയിൽ എത്തുമെന്നാണ്. വാർത്താ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാസ്പിയൻ കടൽ തുറമുഖ നഗരമായ അസ്ട്രഖാനിലേക്ക് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പുറപ്പെട്ട 41 ടൺ ഭാരമുള്ള 40 അടി (12.192 മീറ്റർ) തടി ലാമിനേറ്റ് ഷീറ്റുകളുടെ രണ്ട് കണ്ടെയ്‌നറുകളാണ് റഷ്യൻ ചരക്കിലുള്ളതെന്നാണ്.
ചരക്ക് കാസ്പിയൻ കടൽ വഴി വടക്കൻ ഇറാനിയൻ തുറമുഖമായ അൻസാലിയിലേക്ക് പോകും. അതിന് ശേഷം റോഡ് വഴി പേർഷ്യൻ ഗൾഫിലെ തെക്കൻ തുറമുഖമായ ബന്ദർ അബ്ബാസിലേക്ക് മാറ്റുക്യാൻ ചെയ്യുന്നത്. അവിടെ നിന്നും ഇന്ത്യൻ തുറമുഖമായ നവാ ഷെവയിലേക്ക് അയയ്ക്കുമെന്നാണ് ഐആർഎൻഎ അറിയിച്ചിരിക്കുന്നത്.
യുക്രെയ്ൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഉപരോധം നേരിടുകയാണ് റഷ്യ. അപ്പോൾ വടക്കു-തെക്കൻ ട്രാൻസിറ്റ് ഇടനാഴി ശക്തമാക്കേണ്ട അവസ്ഥയുണ്ട്. റഷ്യയെയും ഏഷ്യൻ മാർക്കറ്റിനെയും ബന്ധിപ്പിക്കാനുള്ള ഒരു കണ്ണിയായാണ് ഇതിനെ ഇറാൻ കാണുന്നത്. കൈമാറ്റം ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ് ഗ്രൂപ്പും റഷ്യയിലെയും ഇന്ത്യയിലെയും റീജിയണൽ ഓഫീസുകളുമാണ് .
https://www.facebook.com/Malayalivartha



























