എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാനൊരുങ്ങി രാജ്യം...

എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാനൊരുങ്ങി രാജ്യം. രാജ്യത്തുടനീളമുള്ള 75 പൈതൃക സ്ഥലങ്ങളില്‍ 75 കേന്ദ്രമന്ത്രിമാര്‍ യോഗദിനാഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ആസാദി കാ അമൃത് മഹോത്സവ് വര്‍ഷത്തില്‍ യോഗദിനം വരുന്നതിനാലാണ് 75 പൈതൃക സ്ഥലങ്ങളില്‍ യോഗ അവതരിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂര്‍ കൊട്ടാരത്തില്‍ നടത്തുന്ന യോഗാദിനാഘോഷത്തില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി മഹാരാഷ്ട്രയിലെ ജ്യോതിര്‍ലിംഗ ത്രയംബകേശ്വര ക്ഷേത്രത്തില്‍ വെച്ച് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കും.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പരിപാടിയ്ക്കാണ് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേതൃത്വം വഹിക്കുക. അതേസമയം മൈസുരുവില്‍ നടക്കുന്ന പ്രധാന പരിപാടിക്ക് പുറമെ, വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ സംഘടിപ്പിക്കുന്ന യോഗദിന പരിപാടികള്‍ റിലേ രൂപത്തില്‍ ഡിജിറ്റലായി പ്രദര്‍ശിപ്പിക്കുന്ന 'ഗാര്‍ഡിയന്‍ റിംഗ്' യോഗ ദിനത്തിന്റെ മുഖ്യ ആകര്‍ഷണമായേക്കും.
ഉദയസൂര്യന്റെ നാടായ ജപ്പാനില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 6 മണിക്ക് സ്ട്രീമിംഗ് ആരംഭിക്കാനാണ് പരിപാടി. മനുഷ്യത്വത്തിനായുള്ള യോഗ എന്നതാണ് ഈ വര്‍ഷത്തെ യോഗദിനത്തിന്റെ പ്രമേയം.
https://www.facebook.com/Malayalivartha



























