Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുകവലിക്കാര്‍ക്ക് പണിയാകും... സിഗരറ്റ് കുറ്റിയില്‍ ഇനി മുതൽ മാറ്റം വരും.. ലോകത്തിലാദ്യമായി മുന്നറിയിപ്പ് നിര്‍ദേശമെഴുതിയ സിഗരറ്റുകള്‍ പുറത്തിറക്കാനൊരുങ്ങി കാനഡ...

14 JUNE 2022 10:57 AM IST
മലയാളി വാര്‍ത്ത

പുകവലി ആരോഗ്യത്തിന് ഹാനീകരമെന്ന് സൂചിപ്പിക്കുന്ന വാചകങ്ങളെഴുതിയ സിഗരറ്റാകും ഇതോടെ ഓരോ കനേഡിയനും ലഭിക്കുക. സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് നല്‍കുന്ന ചിത്രങ്ങളടങ്ങിയ മുന്നറിയിപ്പ് കൂടാതെയാണ് സിഗരറ്റിന് മുകളിലും മുന്നറിയിപ്പ് എഴുതുന്നത്.

 

 

 

മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് അഡിക്ഷന്‍സ് മിനിസ്ട്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നീക്കം. ഏകദേശം 20 വര്‍ഷത്തോളമായി ടുബാക്കോ പാക്കറ്റിന് മുകളില്‍ ചിത്രങ്ങള്‍ പതിപ്പിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് അവയുടെ പുതുമ നഷ്ടപ്പെട്ടുവെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ സിഗരറ്റിന് മുകളിലും മുന്നറിയിപ്പ് എഴുതാന്‍ പോകുന്നതെന്ന് മെന്റല്‍ ഹെല്‍ത്ത് മന്ത്രാലയം അറിയിച്ചു.

 

 

2023 പകുതിയോടെ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. "പോയിസണ്‍ ഇന്‍ എവരി പഫ്" (ഓരോ തവണ വലിക്കുന്ന പുകയിലും വിഷമിരിക്കുന്നു) എന്ന വാചകമാണ് സിഗരറ്റുകളില്‍ വരാന്‍ സാധ്യതയെന്നാണ് വിവരം.

 

 

സിഗരറ്റ് പാക്കിന് പുറത്ത് കൂടുതല്‍ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. പുകവലിയുടെ പ്രത്യാഘാതങ്ങളും പുകവലിക്കാരന് വരാന്‍ സാധ്യതയുള്ള കാന്‍സറുകളും പട്ടികയായി രേഖപ്പെടുത്തും.

 

 

സിഗരറ്റ് കുറ്റിക്ക് മുകളില്‍ മുന്നറിയിപ്പ് എഴുതുമ്ബോള്‍ അത്രയെളുപ്പത്തില്‍ 'കണ്ടില്ലെന്ന് നടിക്കാന്‍' ഉപയോക്താവിന് കഴിയില്ലെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഓരോ തവണയും പുക വലിക്കുമ്ബോള്‍ ഈ മുന്നറിയിപ്പ് കാണും. ഇത് കണ്ടുകൊണ്ട് മാത്രമേ ഉപയോക്താവിന് ഓരോ സിഗരറ്റ് കുറ്റിയും വലിച്ച്‌ അവസാനിപ്പിക്കാന്‍ കഴിയൂ.

അതേസമയം കാനഡയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുകവലി ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം രാജ്യത്തെ 10 ശതമാനമാളുകളാണ് ദിവസേന പുകവലിക്കുന്നത്. 2035-ഓടെ ഈ നിരക്ക് പകുതിയായി കുറയ്‌ക്കുകയാണ് സര്‍ക്കാരിന്റെ സക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends