Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ലോക ടെന്നീസ് താരത്തിന്റെ വേദനാജനകമായ കുറിപ്പ്...

14 JUNE 2022 07:33 PM IST
മലയാളി വാര്‍ത്ത

ലോക ടെന്നിസിന്റെ പോര്‍ക്കളങ്ങളെ ത്രസിപ്പിച്ച താരമാണ് യെലേന ഡോക്കിച്ച്. 1999ല്‍ ലോക ഒന്നാം നമ്പര്‍ താരം മാര്‍ട്ടിന ഹിന്‍ഗിസിനെ വിംബിള്‍ഡണ്‍ ഒന്നാംറൗണ്ടില്‍ കെട്ടുകെട്ടിച്ച് ടെന്നിസിന്റെ ഗ്രാന്‍ഡ്സ്ലാം വേദികളില്‍ വരവറിയിച്ച ഡോക്കിച്ച് മൂന്നു വര്‍ഷത്തിനകം ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു.

2000ല്‍ വിംബിള്‍ഡണ്‍ സെമിയില്‍ പ്രവേശിക്കുകയും ചെയ്തു. കരിയറില്‍ ആറു ഡബ്ല്യു.ടി.എ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഉയര്‍ച്ചകള്‍ക്ക് പിന്നാലെ താരത്തെ ഏറെ വേദനിപ്പിച്ച കാര്യങ്ങളാണ് പിന്നീടങ്ങോട്ട് താരത്തിന്റെ ജീവിതത്തില്‍ നടന്നത്.

കുറച്ചുനാളായി മാനസിക രോഗത്തിന്റെ പിടിയിലായിരുന്നുവെന്നും 39കാരി വെളിപ്പെടുത്തി. പ്രതീക്ഷാ നിര്‍ഭരമായ തുടക്കത്തിനുശേഷം പിന്നീട് പിതാവുമായുള്ള പിണക്കവും മറ്റും കരിയറില്‍ തിരിച്ചടികളായപ്പോള്‍ റാങ്കിങ്ങില്‍ 600ല്‍ താഴേക്ക് പിന്തള്ളപ്പെട്ടു. പ്രൊഫഷനല്‍ ടെന്നിസിനോട് വിടപറഞ്ഞ ശേഷം കമന്റേറ്ററുടെ റോളില്‍ യെലേന സജീവമായിരുന്നു.

കണ്ണീരൊലിപ്പിക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് ഡോക്കിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ആ ദിവസങ്ങളിലെല്ലാം നിരന്തരം കരയുകയായിരുന്നു ഞാന്‍. ജോലിയിലായിരിക്കുമ്പോള്‍ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്ന് ഒരുപാട് കണ്ണീരൊഴുക്കിയിട്ടുണ്ട്. എന്റെ ഫ്‌ലാറ്റിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ആരും കാണാനില്ലാത്തപ്പോള്‍ നിര്‍ത്താതെ കരഞ്ഞിരുന്നു. ദുഃഖവും വേദനയും വിട്ടുമാറാതിരുന്നപ്പോള്‍ ജീവിതം തകര്‍ന്ന പോലെയായിരുന്നു.' യെലേന കുറിച്ചു.

എല്ലാം മങ്ങിയ പോലായിരുന്നു..വര്‍ണങ്ങളകന്നുപോയി..കണ്ണീരും ദുഃഖവും വിഷാദവും ആകാംക്ഷയും വേദനകളും മാത്രമായിരുന്നു കൂട്ട്...കഴിഞ്ഞ അഞ്ചാറു മാസങ്ങള്‍ കടുപ്പമേറിയതായിരുന്നു. എല്ലായിടത്തും കരച്ചിലും നൊമ്പരവും നിറഞ്ഞുനിന്നു. ആ ദിവസം ഞാനൊരിക്കലും മറക്കില്ല.

വേദനാനുഭവങ്ങളുടെ അന്ത്യമായിരുന്നു എന്റെ ഉന്നം. ഒടുവില്‍ അതിന്റെ അവസാന മുനമ്പില്‍നിന്നാണ് ഞാന്‍ അതിശയകരമായി പിന്‍വാങ്ങിയത്. അതെങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും എനിക്കറിയില്ല...' പറയുന്നത്, ലോക ടെന്നിസിന്റെ പോര്‍ക്കളങ്ങളെ ത്രസിപ്പിച്ച യെലേന ഡോക്കിച്ച് എന്ന ആസ്‌ട്രേലിയയുടെ വിഖ്യാതതാരം. ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് 26ാം നിലയിലെ ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍നിന്ന് ചാടി ജീവന്‍ വെടിയാന്‍ തീരുമാനിച്ചതടക്കം ആത്മഹത്യയുടെ വക്കിലെത്തിയ തന്റെ മാനസിക പിരുമുറുക്കങ്ങളെക്കുറിച്ച് യെലേന ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ വിശദീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends