താലിബാൻ കാലുപിടിച്ചു! ഒടുവിൽ ഇന്ത്യ സമ്മതം മൂളി... അതിനിർണായക തീരുമാനം

അഫ്ഗാന്റെ ഔദ്യോഗിക എയർലൈൻസായ അരിയാന അഫ്ഗാന് എയർലൈൻസിന് ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. ഇന്ത്യൻ വിദേശകാര്യ സംഘം അഫ്ഗാൻ സന്ദർശിച്ചതിന് ശേഷമാണ് നിർണ്ണായകമായ തീരുമാനം ഇന്ത്യ അറിയിച്ചത്. എന്നാൽ ജീവകാരുണ്യ പ്രവർത്തനത്തിനും ഐക്യരാഷ്‌ട്ര സംഘത്തിനും സഹായമാകുന്നതിനാണ് നടപടി. യുഎൻ സംഘത്തിന് ഇന്ത്യ കേന്ദ്രമാക്കാനുള്ള സൗകര്യം കൂടികണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന.
ഇന്ത്യയിലേക്ക് വിമാനം എത്തേണ്ടത് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ താലിബാന് അനിവാര്യമാണ്. സാധനങ്ങൾ എത്തുന്നതിനൊപ്പം വിദഗ്ധ ചികിത്സകൾക്കായി അഫ്ഗാൻ ജനതയ്‌ക്ക് സൗകര്യം ഒരുക്കാനും ലഭിച്ച അവസരമായിട്ടാണ് ഇന്ത്യയുടെ അനുമതിയെ കാണുന്നതെന്ന് താലിബാൻ വിദേശകാര്യവകുപ്പ് പ്രത്യാശപ്രകടിപ്പിച്ചു.
ഏഷ്യയിലെ പ്രധാന രാജ്യങ്ങളിലേയ്‌ക്ക് വിമാന ഗതാഗതം പുന:സ്ഥാപിക്കുന്നതിലൂടെ താലിബാൻ ലക്ഷ്യമിടുന്നത് കൂടുതൽ അംഗീകാരമാണ്. വിവിധ ഭരണകൂടങ്ങളിൽ നിന്നും അംഗീകാരം നേടിയെടുക്കാൻ താലിബാൻ കഠിനപരിശ്രമത്തിലാണ്. ഇന്ത്യയ്‌ക്ക് പുറമേ ചൈനയിലേയ്‌ക്കും കുവൈറ്റിലേയ്‌ക്കുമാണ് സ്ഥിരമായ വിമാന ഗതാഗതം നിലവിൽ പുന:രാരംഭിച്ചത്. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസം ഖത്തറിലേയ്‌ക്കും ദുബായിലേയ്‌ക്കും സർവ്വീസ് നടത്തുന്നുണ്ട്.
താലിബാനുമായി നയതന്ത്രബന്ധം പുന:സ്ഥാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് അഫ്ഗാനിൽ നിന്നുള്ള പ്രസ്താവന. എന്നാൽ അഫ്ഗാൻ ജനതയ്‌ക്കായി ജീവൻ രക്ഷാ സംവിധാനങ്ങളും ഭക്ഷ്യധാന്യങ്ങളും എത്തിക്കുമെന്ന നയത്തിൽ മാത്രമാണ് ഇന്ത്യ തീരുമാനം അറിയിച്ചിട്ടുള്ളത്.
ന്യൂനപക്ഷപീഡനങ്ങളും സ്ത്രീവിവേചനവും തുടരുന്ന താലിബാന്റെ ഒരു നയങ്ങളേയും ഇന്ത്യ ഇതുവരെ പിന്തുണച്ചിട്ടില്ല. ഒപ്പം അഫ്ഗാൻ കേന്ദ്രീകരിക്കുന്ന ഭീകരർക്കെതിരായ നയം ഇന്ത്യ കടുപ്പിച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരെ പാകിസ്താനിലൂടെ ഭീകരാക്രമണ പദ്ധതിയിടുന്ന അൽ ഖ്വായ്ദ, ഐഎസ് ഭീകരർ എന്നിവരെ നിലയ്‌ക്കു നിർത്താൻ താലിബാന് ഇതുവരെ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha



























