Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയുടെ ​ഗോതമ്പിനെ കൊള്ളയടിച്ച് പാക്കികൾ... താലിബാന്റെ വക തിരിച്ചടി... മുട്ടൻ പണി കൊടുക്കാൻ അഫ്​ഗാനും

14 JUNE 2022 09:50 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ പട്ടിണി മാറ്റാനായി മാനുഷിക പരിഗണനവെച്ച് ഭാരതം നല്‍കിയ ഭഷ്യധാന്യങ്ങള്‍ പാക്കിസ്ഥാന്‍ തട്ടികൊണ്ട് പോയെന്ന് അഫ്ഗാനിസ്ഥാന്‍. ഭീകരാക്രമണത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ എത്തിക്കുന്ന മരുന്നും ഭക്ഷ്യധാന്യങ്ങളാണ് പാകിസ്താൻ തട്ടിയെടുത്തത്ത്. സഹായാടിസ്ഥാനത്തിൽ ഇന്ത്യ നൽകിയ ഗോതമ്പ് അടക്കമുള്ള വസ്തുക്കളാണ് പാകിസ്താൻ തട്ടിയെടുത്തത്.

അഫ്ഗാനിലെ ജനങ്ങളുടെ പട്ടിണിമാറ്റാൻ 50,000 മെട്രക് ടൺ ഗോതമ്പ് നൽകുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിൽ 2,500 മെട്രിക് ടൺ ഗോതമ്പാണ് സർക്കാർ കയറ്റി അയച്ചത്. താലിബാന്‍ ഭീകരര്‍ അധികാരം പിടിച്ചെടുത്തതോടെ ദുരിതത്തിലായ അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയ രാജ്യം ഇന്ത്യയായിരുന്നു.

സഹായം എത്തിക്കാനായി വാഗ-അട്ടാരി അതിർത്തി പാകിസ്താൻ തുറന്നുതന്നിരുന്നു. റോഡ് മാർഗം ധാന്യങ്ങൾ നേരിട്ട് അഫ്ഗാനിലേക്ക് എത്തിക്കുന്നതിനാണ് സഹായം ചെയ്തു നൽകിയത്. എന്നാൽ പാകിസ്താനിലെത്തിയ ട്രക്കുകൾ ഇവർ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് വിവരം. 15 ഓളം ട്രക്കുകൾ നിറയെ ധാന്യങ്ങൾ പാകിസ്താൻ കടത്തിക്കൊണ്ട് പോയി.

ഹെൽമണ്ട് പ്രവിശ്യയിലെ വാഷിർ ജില്ലയിലെ കമ്പനി പ്രദേശത്ത് എത്തിയ 50 ഓളം ട്രക്കുകളും കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നു. എന്നാൽ താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാക് വാഹനങ്ങൾ പിടികൂടി. ഈ സാഹചര്യത്തിൽ പാകിസ്താനിലൂടെ സഹായം എത്തിക്കേണ്ട എന്നാണ് താലിബാന്റെ ആവശ്യം.

താലിബാൻ ഭരണകൂടവുമായി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച കേന്ദ്രം ഒരു ടീമിനെ കാബൂളിലേക്ക് അയച്ചിരുന്നു. ഇന്ത്യ-അഫ്ഗാൻ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയായത് എന്ന് താലിബാൻ വിദേശകാര്യ വക്താവ് ട്വിറ്ററിൽ കുറിച്ചിരുന്നു. പാകിസ്താൻ ധാന്യങ്ങൾ കൊള്ളയടിക്കുന്നത് തടയാനുള്ള ശ്രമം നടത്തുമെന്നും, ഗതാഗത മാർഗ്ഗം മാറ്റുമെന്നും ന്യൂഡൽഹി അറിയിക്കുകയുമുണ്ടായി.

അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ മാനുഷിക സഹായത്തിന്റെ വിതരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ന്യൂഡൽഹി നൽകുന്ന സഹായത്തെക്കുറിച്ച് താലിബാനുമായി ചർച്ച നടത്താനും കഴിഞ്ഞ ആഴ്ച ഇന്ത്യ ഒരു ടീമിനെ കാബൂളിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഉന്നതതല സംഘം അഫ്ഗാനിസ്താനില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാന്‍ ഇടക്കാല വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്തഖിയുമായി മുതിര്‍ന്ന നയതന്ത്രജഞന്‍ ജെ.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തിയത്.

കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ പ്രതിനിധിസംഘത്തെ അഫ്ഗാനിലേക്ക് അയക്കുന്നത്. ഇന്ത്യ-അഫ്ഗാന്‍ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം എന്നിവയാണ് ചര്‍ച്ചയായതെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖാഹര്‍ ബല്‍ഖി ട്വീറ്റ് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തുടക്കമെന്നാണ് സന്ദര്‍ശനത്തെ താലിബാന്‍ വിശേഷിപ്പിച്ചത്. താലിബാന്‍ സര്‍ക്കാരുമായി നിലവില്‍ ഇന്ത്യക്ക് നയതന്ത്രബന്ധമില്ല. എന്നിരുന്നാലും മരുന്നും ഗോതമ്പും സൗജന്യമായി നല്‍കാമോയെന്ന് അഫ്ഗാന്‍ വീണ്ടും ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

താലിബാൻ പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ സർക്കാർ കാബൂളിലെത്തി ഇത്തരത്തിൽ ഒരു സന്ദർശനം നടത്തുന്നത്. ഇന്ത്യയുടെ വികസനത്തിനും മാനുഷിക സഹായത്തിനും അഫ്ഗാൻ സമൂഹത്തിന്റെ മുഴുവൻ സ്പെക്ട്രത്തിലും വ്യാപകമായ അഭിനന്ദനം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട്, ഇന്ത്യൻ സംഘം താലിബാനിലെ മുതിർന്ന അംഗങ്ങളെ കാണുകയും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് മാനുഷിക സഹായത്തെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്യും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends