പാക്-താലിബാൻ ഭീഷണി! ഇറാനുമായി ഒന്നിച്ച് പോരാടും... ഡോവലും മോദിയും കട്ടയ്ക്കിറങ്ങി

ഇന്ത്യ-ഇറാൻ ബന്ധം പൂർവ്വാധികം ശക്തമാകുന്നു. വാണിജ്യ വ്യാപാര മേഖലയ്‌ക്കൊപ്പം പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും ഇറാൻ ഇന്ത്യയെ സഹായിക്കും. ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ കൂടിക്കാഴ്ച മേഖലയിലെ നിർണ്ണായകമായ നിരവധി വിഷയങ്ങളിൽ തീരുമാനത്തിലെത്തി.
ദില്ലിയിൽ നരേന്ദ്ര മോദിയേ കാണാൻ ഇറാൻ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ ദില്ലിയിൽ എത്തിയത്.. ഇറാൻ ഇന്ത്യക്ക് ഒപ്പം ഉണ്ടെന്നും പാക്കിസ്ഥാനും താലിബാനും എതിരേ നടപടി സ്വീകരിക്കാൻ ഇന്ത്യക്കൊപ്പം നില്ക്കും എന്നും ചർച്ചയിൽ സൂചിപ്പിച്ചു. ഭീകര പിന്തുണയോടെയാണ് പാക്കിസ്ഥാനും താലിബാനും പ്രവർത്തിക്കുന്നത്.
മേഖലയിലെ മതമൗലികവാദവും ഭീകരതയും ചർച്ചയായി. ഇന്ത്യയ്‌ക്ക് നേരിട്ട് ഭീഷണിയാകുന്ന പാകിസ്താൻ, താലിബാൻ ഭരണകൂട പിന്തുണയുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ നയത്തിന് ഇറാൻ പൂർണ്ണമായ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരെ ഇസ്ലാമിക മതമൗലികവാദികളുടെ ആഗോളതലത്തിലെ ഇടപെടലുകൾ നേതാക്കൾ ബോധ്യപ്പെടുത്തി. രാജ്യങ്ങളെ തമ്മിൽ തെറ്റിക്കാൻ നോക്കുന്നതിന്റെ ഗൗരവം അജിത് ഡോവൽ ഹൊസൈനെ ധരിപ്പിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ആഗോളതലത്തിൽ ചിലർ പ്രവാചക വിഷയത്തിൽ ഉണ്ടാക്കികൊണ്ടിരിക്കുന്ന നിഷേധാ ത്മകവും വൈകാരികവുമായ പ്രചാരണത്തെ ഇന്ത്യ ഗൗരവപൂർവ്വമാണ് കൈകാര്യം ചെയ്യുന്നത്. ഇസ്ലാംമതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യൻ ഭരണകൂടത്തിന്റെ സുവ്യക്തമായ നയം അറിയിച്ചിട്ടുണ്ട്. ഇസ്ലാമിക മതത്തിനേയും പ്രവാചക വിശ്വാസത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക നയത്തിൽ യാതൊരു മാറ്റവുമില്ലെന്നത് ഏറെ സന്തോഷത്തോടെ കാണുന്നുവെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യ-ഇറാൻ ബന്ധത്തിൽ നിർണ്ണായകമായ ഛബഹാർ തുറമുഖവുമായി പ്രതിരോധ വകുപ്പുകളുടെ ബന്ധം അജിത് ഡോവൽ ചർച്ച ചെയ്തു. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിൽ പ്രതിരോധ വകുപ്പുകളുടെ ആവശ്യത്തിന് മുൻഗണന ലഭിക്കാൻ പാകത്തിനുള്ള നിർദ്ദേശങ്ങളും അജിത് ഡോവൽ ഇറാൻ വിദേശകാര്യമന്ത്രിയെ ധരിപ്പിച്ചു.
റഷ്യ-യുക്രെയ്ൻ ആക്രമണവുമായി ബന്ധപ്പെട്ട് വാണിജ്യ-ഇന്ധന മേഖലയിലെ സമ്മർദ്ദം പരിഹരിക്കാൻ ഇന്ത്യ-ഇറാൻ സംയുക്ത പദ്ധതി തുടരണമെന്നും ഇറാന്റെ ആണവ പദ്ധതികളുടെ നിലവിലെ അവസ്ഥയും ചർച്ചയായി. അമേരിക്കയുമായുള്ള ധാരണപ്രകാരം ഇന്ത്യ-ഇറാനിൽ നിന്നും ഇന്ധനം വാങ്ങുന്നത് നിർത്തിയ വിഷയത്തിൽ 2019ന് ശേഷമുള്ള അവസ്ഥയും ഇറാൻ ഇന്ത്യയ്‌ക്ക് മുന്നിൽ വെച്ചുവെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഡോ. ഹൊസൈൻ ഇന്ത്യയിലെത്തിയത്. ഇന്നലെ പുലർച്ചെ എത്തിയ ഹൊസൈനുമായി കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഉച്ചയ്‌ക്ക് കൂടിക്കാഴ്ച നടത്തി. രാത്രിയിലാണ് പ്രധാനമന്ത്രിയേയും അജിത് ഡോവലിനേയും ഡോ.ഹൊസൈൻ കണ്ടത്.
https://www.facebook.com/Malayalivartha



























