Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അഫ്ഗാനില്‍ രണ്ടാം യുദ്ധം തുടങ്ങി യുദ്ധപ്രഭുക്കള്‍ ഒന്നിച്ചു താലിബാന് എട്ടിന്റെ പണി പഞ്ച്ശീറില്‍ ആദ്യ നീക്കം

15 JUNE 2022 09:55 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ സൈന്യം പിന്മാറിയതിന് ശേഷമുള്ള അഫ്ഗാന്‍ യുദ്ധത്തില്‍ അഞ്ച്ശീര്‍ താഴ്വരയിലെ ആഴ്ചകള്‍ മാത്രം നീണ്ട പ്രതിരോധം ഒഴിച്ച് നിര്‍ത്തിയാല്‍ താലിബാന് കാര്യമായ പ്രതിരോധമൊന്നും സ്വതന്ത്ര അഫ്ഗാന്‍ ഉയര്‍ത്തിയിരുന്നില്ല. പാക് ചാര സംഘടനയായ ഐഎസിന്റെ സഹായത്തോടെ പഞ്ച്ശീരില്‍ വ്യാമാക്രമണം നടത്തി താലിബാന്‍ വളരെ വേഗത്തില്‍ തന്നെ ആ പ്രതിരോധവും മറികടന്നിരുന്നു. അധികാരമേറ്റ വേളയില്‍, രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപ്രാധാനമുള്ള , സ്ത്രീ സ്വാതന്ത്രത്തെ അംഗീകരിക്കുന്ന ഒരു സര്‍ക്കാറാകും ഭരണത്തിലേറുകയെന്ന് പറഞ്ഞ താലിബാന്റെ വാക്കുകള്‍ ജലരേഖയാകുന്ന കാഴ്ചയായിരുന്നു പിന്നീട് ലോകം കണ്ടത്. ഭരണത്തിലേറിയ ശേഷം ഓന്നൊന്നായി പഴയ ശീലങ്ങളെല്ലാം താലിബാന്‍ പുറത്തെടുത്തു. എന്നാല്‍, പത്ത് മാസങ്ങള്‍ക്ക് ശേഷം അഫ്ഗാനില്‍ താലിബാന് നേരെ വീണ്ടും പ്രതിരോധങ്ങള്‍ ഉയരുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റില്‍ കാബൂളിന്റെ വീഴ്ചയെ തുടര്‍ന്ന് തുര്‍ക്കിയില്‍ അഭയം തേടിയ മുന്‍ അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റും യുദ്ധ പ്രഭുവുമായ അബ്ദുള്‍ റാഷിദ് ദോസ്തം അഫ്ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കളുടെ യോഗം വിളിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. ദോസ്തത്തിന്റെ ക്ഷണപ്രകാരം 40 തോളം അഫ്ഗാന്‍ യുദ്ധ പ്രഭുക്കളടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

മെയ് മാസത്തില്‍ നടന്ന യോഗത്തില്‍ താലിബാനെതിരെ ശക്തമായി നീങ്ങാനാണ് പുതിയ സഖ്യത്തിന്റെ തീരുമാനം. ഇതിന് പിന്നാലെ താലിബാനോട് അവസാനം വരെ പോരാടിയിരുന്ന പഞ്ച്ശീരില്‍ വീണ്ടും അക്രമണം ആരംഭിച്ചതായും വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താലിബാന്റെ രണ്ടാം വരവിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തതോ നാടുകടത്തപ്പെട്ടതോ ആയ അഫ്ഗാന്‍ യുദ്ധപ്രഭുക്കന്മാരും അധികാര ദല്ലാളന്മാരും വംശീയ നേതാക്കളും അഫ്ഗാനിസ്ഥാനില്‍ വീണ്ടും ശക്തിപ്രകടനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുമ്പ് യുഎസ് ഭരണത്തിന് കീഴില്‍ സമ്പത്ത് സ്വരൂപിച്ച ദോസ്തം അടക്കുമുള്ള അഫ്ഗാന്‍ യുദ്ധപ്രഭുക്കളാണ് അങ്കാറയില്‍ ഒത്തുകൂടിയത്. പഞ്ച്ശീര്‍ താഴ്വാരയില്‍ താലിബാനെതിരെ പ്രതിരോധം തീര്‍ത്ത നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ തലവന്‍ അഹ്മദ് മസ്സൂദ്, അമ്മാവന്‍ അഹ്മദ് വാലി മസ്സൂദ് എന്നിവരടങ്ങുന്ന പുതിയ സഖ്യം 'ഹൈ കൗണ്‍സില്‍ ഓഫ് നാഷണല്‍ റെസിസ്റ്റന്‍സ്' രൂപീകരിച്ചു.

രണ്ട് ആവശ്യങ്ങളാണ് പുതിയ സഖ്യം താലിബാന് മുന്നില്‍ വച്ചിട്ടുള്ളത്. ഒന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള അവരുടെ തിരിച്ചുവരവ് സംബന്ധിച്ച് താലിബാന്‍ ചര്‍ച്ച നടത്തി അവരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുക. അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടുക. ചര്‍ച്ചയ്ക്ക് താലിബാന്‍ തയ്യാറായില്ലെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ വീണ്ടും ആഭ്യന്തരയുദ്ധമുണ്ടാകുമെന്ന് ദോസ്തത്തിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഇതോടെ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിന് കളമൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ അങ്കാറയില്‍ ഒത്തുകൂടിയവരില്‍ ഏതാണ്ടെല്ലാവരും തന്നെ താലിബാന്റെ വരവിന് മുമ്പ് യുഎസില്‍ നിന്നും സാമ്പത്തിക സഹായും പറ്റിയിട്ടുള്ള പ്രദേശിക യുദ്ധപ്രഭുക്കളാണ്. കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാനിസ്ഥാന്റെ പല പ്രദേശങ്ങളും യുഎസ് സഹായത്തോടെ നിയന്ത്രിച്ചിരുന്നവരാണ് മിക്ക യുദ്ധ പ്രഭുക്കളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (57 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends