Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്വപ്‌നയുടെ റെഡാറില്‍ ചക്രശ്വാസം വലിച്ച് പി.ശ്രീരാമകൃഷ്ണനെയും ജലീലും അടുത്ത ബോംബ് പൊട്ടിച്ചു രഹസ്യമൊഴിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

16 JUNE 2022 09:28 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കുന്നതിന് മുന്‍പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെയും മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെയും ആരോപണം. ഷാര്‍ജയില്‍ അടുത്ത സുഹൃത്തുക്കള്‍ നടത്തുന്ന കോളേജിന്റെ ബ്രാഞ്ച് തുടങ്ങാന്‍ വേണ്ടി ശ്രീരാമകൃഷ്ണന്‍ ഇടപെട്ടെന്നാണ് സ്വപ്‌നയുടെ ആരോപണം. മിഡില്‍ ഈസ്റ്റില്‍ കോളേജ് തുടങ്ങാന്‍ ഭൂമിക്കായി ഷാര്‍ജാ ഭരണാധികാരിയെ സമീപിച്ചു. പി. ശ്രീരാമകൃഷ്ണന്‍ ഒരു ബാഗ് നിറയെ പണം യുഎഇ കോണ്‍സല്‍ ജനറലിന് നല്‍കി. ഇക്കാര്യം കോണ്‍സുല്‍ ജനറലാണ് വ്യക്തമാക്കിയത്.ഈ പണം അടങ്ങിയ ബാഗ് കോണ്‍സുല്‍ ജനറല്‍ ഏല്‍പ്പിച്ചത് സരിത്തിനെയാണ്. പണം കോണ്‍സുലേറ്റ് ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത്ത് എടുക്കുകയായിരുന്നു. ഈ ബാഗ് പിന്നീട് കസ്റ്റംസ് സരിത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തെന്നും സ്വപ്‌ന സുരേഷ് സത്യവാങമൂലത്തില്‍ വ്യക്തമാക്കി.

അതേസമയം ജലീലിനെതിരേ ബിനാമി ആരോപണവും സത്യവാങ്മൂലത്തില്‍ ഉണ്ട്. മുംബൈ ആസ്ഥാനമായുള്ള ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബിനാമിയാണ്. ഈ കമ്പനി വഴിയാണ് ജലീലിന്റെ ഇടപാടുകള്‍. സംസ്ഥാനത്ത് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുര്‍ആന്‍ എത്തിച്ചുവെന്നും അവര്‍ ആരോപിച്ചു. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ വേണ്ടി ജലീല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീറിനെ സ്വാധീനിച്ചെന്നും സത്യവാങ്മൂലത്തില്‍ സ്വപ്‌ന സുരേഷ് ആരോപിച്ചു. ഇന്നലെ ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. മകള്‍ വീണയുടെ ബിസിനസ് ഷാര്‍ജയിലേക്ക് വ്യാപിപ്പിക്കാനുള്ള ചര്‍ച്ചയായിരുന്നു എന്നും എന്നാല്‍ ഷാര്‍ജ ഭരണാധികാരി ഇതു നിരസിച്ചെന്നുമാണ് സ്വപ്‌ന ആരോപിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകും വരെ ആര്‍ക്കും മൊഴി പകര്‍പ്പ് നല്‍കാനാകില്ലെന്ന് എറണാകുളം ജില്ല പ്രിന്‍സിപ്പല്‍ കോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ആണോ അന്വേഷണ ഏജന്‍സി എന്നും നിങ്ങള്‍ക്ക് എന്തിനാണ് മൊഴി പകര്‍പ്പെന്നും കോടതി ചോദിച്ചു. സ്വപ്‌നയുടെ സത്യവാങ്മൂലം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

മൊഴി പകര്‍പ്പ് നല്‍കുന്നതിനെ സ്വപ്‌നയുടെ അഭിഭാഷകനും എതിര്‍ത്തു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ ഉള്ളത്. ഇത് മുന്‍കൂട്ടി അറിയാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തിയത്. എന്നാല്‍, വിഷയത്തില്‍ കോടതി കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തേയും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ ആരോപണങ്ങളുടെ വിവരങ്ങള്‍ പുറത്ത്. രഹസ്യമൊഴിക്കു മുന്‍പ് തന്നെ കോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തിലാണ് പിണറായും മകളും നടത്തിയ അനധികൃത ഇടപെടലുകളുടെ വിവരങ്ങള്‍ ഉള്ളത്. പിണറായിയുടെ മകള്‍ വീണ തന്റെ ഐടി കമ്പനിയും ബിസിനസും ഷാര്‍ജയിലേക്ക് വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയിരുന്നു. ഷാര്‍ജ ഐടി മന്ത്രിയുമായും ചര്‍ച്ചകള്‍ നടന്നു. ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. ശിവശങ്കറും നളിനി നെറ്റോയും ചര്‍ച്ചയില്‍ പങ്കെടുത്തു. തന്നെ പുറത്തു നിര്‍ത്തിയായിരുന്നു ചര്‍ച്ച. മകളും ഭാര്യയും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. എന്നാല്‍, രാജകുടുംബത്തിന് താത്പര്യമില്ലാത്തതിനാല്‍ ഷാര്‍ജിയിലേക്ക് വീണയുടെ ഐടി കമ്പനി വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ഇക്കാര്യങ്ങള്‍ കസ്റ്റംസിനെ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണവും ഇതില്‍ പറയുന്നുണ്ട്. വലിയ പാത്രങ്ങളിലായിരുന്നു ലോഹ കഷണങ്ങള്‍ ക്ലിഫ്ഹൗസില്‍ എത്തിച്ചത്. കാറില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ കോണ്‍സുലേറ്റിന്റെ വലിയ വാഹനത്തിലാണ് പ്രത്യേക പേപ്പറില്‍ സീല്‍ ചെയ്ത് ബിരിയാണി ചെമ്പുകള്‍ എത്തിച്ചതെന്നും സ്വപ്‌ന പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (58 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends