ക്യാന്‍സറിന് പുതിയ മരുന്ന് വെറും ആറ് മാസം മതി ലോകത്തെ ഞെട്ടിച്ച് അത്ഭുത മരുന്ന്

ഇനി ക്യാന്‍സറിനെ ഭയപ്പേടേണ്ട ആവശ്യമില്ലെന്ന് ഉറപ്പ് നല്‍കുകയാണ് ശാസ്ത്രലോകം. ചരിത്രത്തില്‍ ആദ്യമായി അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടെയും അസുഖം ഭേദമായി. യുഎസിലെ ചെറിയ ഒരു ക്ലിനിക്കില്‍് 18 അര്‍ബുദ രോഗികളെ വെച്ച് നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ഡോസ്റ്റാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്
മനുഷ്യ ശരീരത്തിലെ പ്രതിദ്രവ്യമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ നിര്‍മ്മിച്ച തന്മാത്രകളുള്ള ഒരു മരുന്നാണ് ഡോസ്റ്റാര്‍ലിമാബ്. മലാശയ കാന്‍സര്‍ ബാധിച്ച 18 രോഗികള്‍ക്കാണ് ഒരേ മരുന്ന് നല്‍കിയത്. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയത്. ചികിത്സയുടെ ഫലമായി, ഓരോ രോഗിയിലും ക്യാന്‍സര്‍ പൂര്‍ണ്ണമായും ഇല്ലാതായതായി കണ്ടെത്തി.
അര്‍ബുദ രോഗചികിത്സയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാന്‍സര്‍ രോഗവിദഗ്ദ്ധനായ ലൂയിസ് ഡയസ് ജൂനിയര്‍ പറഞ്ഞു. മെമ്മോറിയല്‍ സ്‌ളോവന്‍ കെറ്റെറിംഗ് ക്യാന്‍സര്‍ സെന്ററിലെ ഡോക്ടറാണ് അദ്ദേഹം.
മലാശയ അര്‍ബുദത്തിന് കീമോതെറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകള്‍ നടത്തി ഫലം കാണാതായതോടെയാണ് ഈ രോഗികള്‍ പരീക്ഷണത്തിന് എത്തിയത്. എന്നാല്‍ ആറ് മാസത്തെ ചികിത്സ കൊണ്ട് ക്യാന്‍സര്‍ പൂര്‍ണ്ണമായും ഭേദമാകുകയായിരുന്നു. ആദ്യഘട്ടത്തില്‍ രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. പരീക്ഷണ ചികിത്സയ്ക്ക് ശേഷവും തുടര്‍ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ട്യൂമറുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ കീമോതെറാപ്പിയോ ശസ്ത്രക്രിയയോ ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന്റെയൊന്നും ഒരാവശ്യവും ഉണ്ടായില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























