പുടിന് മതമിളകി സകലമാന ആയുധങ്ങളും യുക്രൈനില്‍ പരീക്ഷിച്ച് റഷ്യ ലുഹാന്‍സ്‌ക് മുഴുവന്‍ ചാമ്പലായി

യുക്രെയ്‌നിലെ കൂടുതല്‍ മേഖലകള്‍ കീഴടക്കാന്‍ റഷ്യന്‍ സേന സര്‍വായുധങ്ങളും പ്രയോഗിക്കുന്നു. സീവിയെറോഡോണെറ്റ്‌സ്‌കില്‍ ഉള്‍പ്പെടെ ലുഹാന്‍സ്‌ക് പ്രവിശ്യയിലെ ഗ്രാമങ്ങള്‍ തീയിട്ടാണ് റഷ്യന്‍ മുന്നേറ്റം. ലിസിചാന്‍സ്‌ക് നഗരത്തിലെ ചിലയിടങ്ങളില്‍നിന്നു യുക്രെയ്ന്‍ സേനയ്ക്കു പിന്മാറേണ്ടി വന്നു. സീവിയെറോഡോണെറ്റ്‌സ്‌കിലെ അസോട്ട് കെമിക്കല്‍ പ്ലാന്റ് പരിസരം ഒഴികെ മറ്റിടങ്ങള്‍ റഷ്യയുടെ പിടിയിലാണ്. കെമിക്കല്‍ പ്ലാന്റിലെ ബങ്കറുകളും ബോംബാക്രമണത്തില്‍ തകരുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍.
ലോസ്‌കുടിവ്ക, റയ് ഒലെക്‌സാന്‍ഡ്രിവ്ക എന്നീ ഗ്രാമങ്ങള്‍ റഷ്യന്‍ പിടിച്ചു. സിറോടൈന്‍ മേഖലയ്ക്കായാണ് ഇപ്പോഴത്തെ റഷ്യന്‍ പോരാട്ടം നടക്കുന്നത്. ലിസിചാന്‍സ്‌ക് ബഖ്മുട് ഹൈവേ റഷ്യന്‍ ഷെല്ലാക്രമണം മൂലം ഉപയോഗശൂന്യമായി. ലുഹാന്‍സ്‌ക് പ്രവിശ്യയുടെ 95 ശതമാനവും ഡോണെറ്റ്‌സ്‌ക് പ്രവിശ്യയുടെ പകുതിയും റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. ഈ രണ്ടു പ്രവിശ്യകളും ചേര്‍ന്നുള്ള ഡോണ്‍ബാസ് മേഖല കൈക്കലാക്കാനാണു റഷ്യ ലക്ഷ്യമിടുന്നത്.
അതുപോലെതന്നെ തെക്കന്‍ നഗരമായ മൈക്കലയേവില്‍ മിസൈല്‍ ആക്രമണത്തില്‍ സ്‌കൂളുകളും വീടുകളും തകര്‍ന്ന് പരുക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. 7 മിസൈലുകളാണു നഗരത്തില്‍ വിവിധയിടങ്ങളില്‍ പതിച്ചത്. യുക്രെയ്ന്‍ റഷ്യ യുദ്ധം നാളെ 120ാം ദിവസത്തിലേക്കു കടക്കും. ആണവയുദ്ധം തടയുന്നതിനാണു റഷ്യയുടെ മുന്‍ഗണനയെന്ന് ഉപ വിദേശകാര്യമന്ത്രി സെര്‍ഗെയ് റയബകോവ് പറഞ്ഞു. ലുഹാന്‍സ്‌ക് ഉള്‍പ്പെട്ട ഡോണ്‍ബാസ് മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിക്കാ!ന്‍ റഷ്യ തയാറെടുക്കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടി യുകെ പ്രതിരോധമന്ത്രാലയം പറയുന്നു. സ്വതന്ത്രമേഖലയായി സ്വയം പ്രഖ്യാപിച്ച ഡോണെറ്റ്‌സ്‌കില്‍ പിടിയിലായ 2 അമേരിക്കക്കാരുടെ മോചനം സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്.
ഇതിനിടെ, റഷ്യയിലെ ആയുധസംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 4 പേര്‍ മരിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന ഷെല്ലുകളിലൊന്നു പൊട്ടിത്തെറിക്കുകയായിരുന്നു. യുക്രെയ്‌നുമായുളള അതിര്‍ത്തിയില്‍നിന്ന് 8 കിലോമീറ്റര്‍ അകലെ റഷ്യയുടെ എണ്ണശുദ്ധീകരണ ശാലയില്‍ തീപിടിത്തമുണ്ടായി. യുക്രെയ്‌നില്‍നിന്നുള്ള ഡ്രോണ്‍ ആക്രമണമാണെന്ന് റഷ്യ ആരോപിച്ചു. യുദ്ധം മൂലം യുക്രെയ്ന്‍ വിട്ട് അഭയാര്‍ഥികളായിത്തീര്‍ന്നവരുടെ എണ്ണം 77 ലക്ഷം കടന്നു. പോളണ്ടില്‍ മാത്രം 40 ലക്ഷത്തിലേറെപ്പേര്‍ അഭയം തേടി. 12 ലക്ഷം പേര്‍ റഷ്യയിലേക്കു പോയി. രാജ്യംവിട്ട അഭയാര്‍ഥികളിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
https://www.facebook.com/Malayalivartha


























