യുനസ്‌കോയെ ഞെട്ടിച്ച് 152 ഇടങ്ങളില്‍ തീയിട്ട് റഷ്യ; യുക്രൈന് ഇനി ഒരു തിരിച്ചുവരവില്ല..

റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌നിലെ ലോകപൈതൃക കേന്ദ്രങ്ങള്‍ക്ക് വന്‍ നാശമെന്ന് യുനസ്‌കോ. യുക്രെയ്‌നിലെ 152 പൈതൃക കേന്ദ്രങ്ങളാണ് റഷ്യന്‍ സൈന്യം നിഷ്ഠൂരമായി തകര്‍ത്തതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സാംസ്‌കാരിക വിഭാഗമായ യുനസെകോ ആരോപിക്കുന്നത്.
'റഷ്യ മനുഷ്യരോട് കാണിച്ച ക്രൂരതയേക്കാള്‍ ഭീകരമാണ് ചരിത്രപൈതൃക കേന്ദ്രങ്ങളോട് കാണിച്ചിരിക്കുന്നത്. യുക്രെയ്‌നിലെ 152 പൈതൃക കേന്ദ്രങ്ങളാണ് റഷ്യയുടെ മിസൈല്‍ ആക്രമണങ്ങളില്‍ തകര്‍ന്നത്. 70 പുരാതന ആരാധനാലയങ്ങളും 30 ചരിത്ര പൈതൃക കെട്ടിടങ്ങളും 18 സാംസ്‌കാരിക കേന്ദ്രങ്ങളും 12 മ്യൂസിയങ്ങളും 7 ഗ്രന്ഥശാലകളും റഷ്യന്‍ സൈന്യം തകര്‍ത്തുകളഞ്ഞു.' പ്രസ്താവനയിലൂടെ യുനസ്‌കോ റഷ്യയെ പ്രതിക്കൂട്ടിലാക്കുന്നു.
യുക്രെയ്‌നില്‍ ഡോണ്‍സ്റ്റീക്, ഖാര്‍കീവ്, കീവ് എന്ന പ്രവിശ്യകളിലാണ് ഏറ്റവുമധികം നാശനഷ്ടം പൈതൃക കേന്ദ്രങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിച്ചിരുന്നവയാണ് യുക്രെയ്‌നിലെ പൈതൃക കേന്ദ്രങ്ങള്‍. ഒരു വര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് യുക്രെയ്‌നിലെ കേന്ദ്രങ്ങളിലെത്തിയിരുന്നത്. അവയാണ് നാമാവശേഷമായതെന്നും നഷ്ടം ലോകത്തിന് മുഴുവനാണെന്നും യുനെസ്‌കോ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
കണക്കുകള്‍ ഇനിയും പുറത്തുവരാനുണ്ട്. യുദ്ധം ഒന്നിനും പരിഹാരമല്ല. തകര്‍ക്കപ്പെട്ടത് എത്ര കോടി മുടക്കിയാലും പുനസ്ഥാപിക്കാന്‍ പറ്റാത്തത്ര മൂല്യമുള്ളതാണ്. ഇത് ലോകരാജ്യ ങ്ങക്കെല്ലാം ഒരു പാഠമാണ്. യുനസ്‌കോ മേധാവി ലാസാരേ എലോണ്ടു അസോമോ മുന്നറിയിപ്പു നല്‍കി.
https://www.facebook.com/Malayalivartha


























