Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുക്രൈന് യുറോപ്യന്‍ യൂണിയന്‍ കാന്‍ഡിഡേറ്റ് അംഗത്വം കണ്ണുതള്ളി പുടിന്‍; ഇനിയുള്ള വളരെ സൂക്ഷ്മതയോടെ തീരുമാനം 27 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

25 JUNE 2022 06:04 PM IST
മലയാളി വാര്‍ത്ത

യുക്രെയ്‌നിനും മാള്‍ഡോവയ്ക്കും യൂറോപ്യന്‍ യൂണിയന്‍ കാന്‍ഡിഡേറ്റ് അംഗത്വം നല്‍കി. ഇയുവിലെ 27 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍ ആണ് പ്രഖ്യാപനം നടത്തിയത്. പൂര്‍ണ അംഗത്വത്തിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ ആരംഭിച്ചു. എന്നാല്‍, പൂര്‍ണ അംഗത്വം ലഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ നീളുന്ന നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ഇതിന് നിയമവ്യവസ്ഥയും സാമ്പത്തിക സംവിധാനങ്ങളും സമഗ്രമായി പരിഷ്‌ക്കരിക്കേണ്ടിവരും.

യുക്രെയ്‌നിന്റെ ഭാവി യൂറോപ്യന്‍ യൂണിയനൊപ്പമാണെന്നായിരുന്നു കാന്‍ഡിഡേറ്റ് പദവിയോടുള്ള പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ പ്രതികരണം.

അംഗത്വം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ യുക്രെയ്ന്‍ യൂറോപ്യന്‍ യൂണിയന്റെ 'ലൈഫ്' പരിസ്ഥിതി പദ്ധതിയില്‍ ചേര്‍ന്നു. യുദ്ധാനന്തര യുക്രെയ്‌നിന്റെ പുനര്‍നിര്‍മാണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും യൂറോപ്യന്‍ യൂണിയനില്‍ നിന്നു ധനസഹായവും വിഭവങ്ങളും ലഭിക്കാന്‍ ഇതു വഴിയൊരുക്കും.

അതേസമയം റഷ്യന്‍ സൈന്യം പിടിച്ചെടുത്ത ഖേഴ്‌സനിലെ അനുകൂല ഭരണസംവിധാനത്തിലെ ഉന്നതന്‍ ദിമിത്രി സാവ്‌ലുചെന്‍കോ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. യുക്രെയ്ന്‍ സൈന്യത്തിന്റെ അറിവോടെയാണ് സ്‌ഫോടനം നടന്നതെന്ന് ഖേഴ്‌സനിലെ ഗവര്‍ണര്‍ ആരോപിച്ചു. റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രൈമിയയോടു ചേര്‍ന്നുകിടക്കുന്ന ഖേഴ്‌സന്‍ ആക്രമണത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ അവര്‍ നിയന്ത്രണത്തിലായിരുന്നു.

അതുപോലെ തന്നെ ആദ്യഘട്ടത്തിലെ പിഴവുകളില്‍ നിന്നു പഠിച്ച റഷ്യന്‍ സൈന്യം ആക്രമണശൈലി മാറ്റിയതോടെ വിവിധ മേഖലകളില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. ആഴ്ചകളായി ശക്തമായ പോരാട്ടം നടക്കുന്ന സെവെറോഡോണെട്‌സ്‌കില്‍ നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പിന്‍വലിക്കുന്നതായി ലുഹാന്‍സ്‌ക് ഗവര്‍ണര്‍ അറിയിച്ചു.

പൂര്‍ണമായി തകര്‍ന്നടിഞ്ഞ നഗരത്തിലെ സൈനികസാന്നിധ്യം അര്‍ഥശൂന്യമായതിനാലാണ് പിന്മാറ്റമെന്നാണു വിശദീകരണം. അതേസമയം, തെക്കന്‍ യുക്രെയ്‌നില്‍ ലിസിചാന്‍സ്‌കിനു സമീപമുള്ള തന്ത്രപ്രധാന ജില്ലയായ ഹിര്‍സ്‌കെ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends