മോദി പങ്കെടുക്കുന്ന ജി7 ഉച്ചകോടിയ്ക്ക് മുമ്പ് മിസൈല്‍ തൊടുത്ത് റഷ്യ പുടിന് എട്ടിന്റെ പണി

ഉച്ചകോടിയുടെ ഇടവേളയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ പരിഹസിച്ച് ജി7 നേതാക്കള്‍ പരിഹസിച്ചത് ഇങ്ങനെയാണ്. നമ്മള്‍ പുട്ടിനെക്കാള്‍ കടുപ്പക്കാരാണെന്നു കാണിക്കണം. അതിന് എന്തുചെയ്യും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് വിഷയം എടുത്തിട്ടത്. പിന്നാലെ അങ്ങനെയെങ്കില്‍ നമ്മള്‍ ഷര്‍ട്ടില്ലാതെ കുതിരയോടിക്കാന്‍ പോകണം എന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതോടുകൂടി. നേതാക്കളെല്ലാം അട്ടഹസിച്ച് ചിരിക്കുകയായിരുന്നു. അര്‍ധനഗ്‌നനായി കുതിരപ്പുറത്തിരിക്കുന്ന പുട്ടിന്റെ ചിത്രം പരാമര്‍ശിച്ചായിരുന്നു നേതാക്കളുടെ ഈ തമാശ.
എന്നാല്‍ ജി 7 ഉച്ചകോടി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഭീഷണിയുമായി പുടിനും രംഗത്തെത്തി. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ മിസൈല്‍ വര്‍ഷിച്ചുകൊണ്ടായിരുന്നു പുടിന്റെ ഭീഷണി. മൂന്നാഴ്ചയ്ക്കു ശേഷം കീവ് ലക്ഷ്യമാക്കി റഷ്യ മിസൈല്‍ തൊടുത്തതിനെ പ്രതീകാത്മക ആക്രമണം എന്നാണു കീവ് മേയര്‍ വിശേഷിപ്പിച്ചത്. ആക്രമണത്തെ 'റഷ്യന്‍ കാടത്തം' എന്നു വിളിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ സ്വര്‍ണത്തിന് ഉപരോധം ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ജി7 കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി നിരോധിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും. പ്രകൃതിവാതകം കഴിഞ്ഞാല്‍ റഷ്യയുടെ ഏറ്റവും പ്രധാന കയറ്റുമതി സ്വര്‍ണമാണ്.
യുക്രെയ്‌നിനു കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും പ്രഖ്യാപിച്ചു. യുക്രെയ്ന്‍ യുദ്ധവും റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളും സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നു കരകയറാനുള്ള മാര്‍ഗങ്ങളാണ് ഉച്ചകോടിയുടെ ആദ്യദിവസം ചര്‍ച്ചയായത്.
റഷ്യയ്‌ക്കെതിരായ നടപടികളില്‍ ഒന്നിച്ചു നില്‍ക്കുന്ന ലോകരാജ്യങ്ങളെ ബൈഡന്‍ പ്രശംസിച്ചു. വികസ്വര രാജ്യങ്ങളില്‍ അടിസ്ഥാനസൗകര്യരംഗത്തെ നിക്ഷേപത്തിനായി ചൈനീസ് റഷ്യന്‍ ബദലായി പുതിയ ആഗോളകൂട്ടായ്മ സൃഷ്ടിച്ചെടുക്കാന്‍ ഉച്ചകോടി വിഭാവനം ചെയ്യുന്നുണ്ട്. യുഎസ്, യുകെ, കാനഡ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. യൂറോപ്യന്‍ യൂണിയനും പങ്കാളിയാണ്. ഇന്ത്യ, യുക്രെയ്ന്‍, ഇന്തൊനീഷ്യ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, സെനഗല്‍ എന്നീ രാജ്യങ്ങള്‍ പ്രത്യേക ക്ഷണിതാക്കളാണ്.
https://www.facebook.com/Malayalivartha


























