മൃതദേഹങ്ങൾ മേശകളിലും കസേരകളിലും ചിതറിക്കിടക്കുന്ന നിലയിൽ; ആരുടെയും മൃതദേഹത്തിൽ സാരമായ പരുക്കുകൾ കാണാനില്ല! അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇത്തരത്തിലുള്ള അനുമാനങ്ങള്‍ നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് സൗത്ത് ആഫ്രിക്കന്‍ പൊലീസ്

ലോകത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടമരണം. ദക്ഷിണാഫ്രിക്കയിലെ തീരനഗരമായ ഈസ്റ്റ് ലണ്ടനിലെ നിശാക്ലബ്ബിലെ ആഘോഷത്തിനിടെ 22 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിലെ കാരണം അന്വേഷിച്ച് പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. പരീക്ഷ തീർന്നത് ആഘോഷിക്കാൻ ശനിയാഴ്ച രാത്രി ക്ലബ്ബിലെത്തിയ 18 വയസ്സിൽ താഴെയുള്ള കൗമാരക്കാരെയാണു മരിച്ചനിലയിൽ കണ്ടിരിക്കുന്നത്.
പിന്നാലെ ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു. എന്നാൽ മരണകാരണം വ്യക്തമല്ല. ആരുടെയും മൃതദേഹത്തിൽ സാരമായ പരുക്കുകളും കാണാനില്ല. മൃതദേഹങ്ങൾ മേശകളിലും കസേരകളിലും ചിതറിക്കിടക്കുകയായിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ തിക്കിലും തിരക്കിലും പെട്ടാണു മരണമെന്നു സംശയം ഉയരുന്നുണ്ട്. എന്നാൽ, വിഷാംശം അടങ്ങിയ വാതകം ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചുവീണതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇത്തരത്തിലുള്ള അനുമാനങ്ങള്‍ നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൗത്ത് ആഫ്രിക്കന്‍ പൊലീസ് സര്‍വീസിന്റെ പ്രതികരണം എന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയായാലേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസും ചൂണ്ടിക്കാണിച്ചു.
അതേസമയം മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ ശരീരത്തിൽ പ്രത്യക്ഷത്തിൽ ഒരു മുറിവുപോലും ഇല്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ‘ഇക്കാര്യം വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, അതാണ് യാഥാർഥ്യം എന്നത്. കുട്ടികളുടെ രക്ഷിതാക്കൾ സംഭവം അറിഞ്ഞ് രാത്രി മുതൽ ഇവിടെ തന്നെയായിരുന്നു. വളരെ സങ്കടകരമായ അവസ്ഥയാണിത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും’– സംഭവ സ്ഥലത്തുള്ള ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























