ജോര്‍ദാന്‍ തുറമുഖമായ അഖാബയിലുണ്ടായ വിഷവാതകചോര്‍ച്ചയില്‍ പത്ത് മരണം..... 250 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍.. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ , വാതകം അടങ്ങിയ ടാങ്ക് കപ്പലിലേക്ക് മാറ്റുന്നതിനിടെ തെന്നിമാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം

ജോര്‍ദാന്‍ തുറമുഖമായ അഖാബയിലുണ്ടായ വിഷവാതകചോര്‍ച്ചയില്‍ പത്ത് മരണം..... 250 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ , വാതകം അടങ്ങിയ ടാങ്ക് കപ്പലിലേക്ക് മാറ്റുന്നതിനിടെ തെന്നിമാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം . ജോര്‍ദാനിലെ ഏക തുറമുഖമാണ് അഖാബ.
ജോര്‍ദാനിലെ ആശുപത്രികള്‍ നിറഞ്ഞതിനാല്‍ താത്കാലിക ആശുപത്രി തുറന്നിട്ടുണ്ട്. ക്‌ളോറിന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയ ശേഷം അധികൃതര്‍ തുറമുഖം അടച്ചശേഷം സീല്‍ വച്ചു.
വാതക ചോര്‍ച്ച കൈകാര്യം ചെയ്യാനായി പരിശീലനം ലഭിച്ചിട്ടുള്ള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയെന്നും തുറമുഖ അധികൃതര്‍ വ്യക്തമാക്കി. തുറമുഖത്തിന് ഏറ്റവും അടുത്തുള്ള ജനവാസ കേന്ദ്രം ഏകദേശം 25 കിലോമീറ്റര്‍ അകലെയായതിനാലാണ് അപകട സാദ്ധ്യത ഇത്രയേറെ കുറഞ്ഞതെന്നാണ് വിലയിരുത്തുന്നത്.
ജനങ്ങളോട് കഴിവതും ജനലുകളും വാതിലുകളും പൂട്ടി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ജോര്‍ദാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. ജനങ്ങളെ സംഭവസ്ഥലത്ത് നിന്നും ഒഴിപ്പിച്ചെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha


























