ജര്‍മനിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ ലോക നേതാക്കളുമായി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി... റഷ്യയുടെ യുക്രെയിന്‍ അധിനിവേശം, ഭക്ഷ്യസുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങിനെയുള്ള വിഷയങ്ങളാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ചയായത്

ജര്‍മനിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ ലോക നേതാക്കളുമായി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമൊത്ത് ചായകുടിച്ച് സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടുന്നു. ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെയും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിന്റെയും വിവിധ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുമായും മോദി സൗഹൃദ സംഭാഷണം നടത്തി.
ാീറശജസ്റ്റിന്‍ ട്രൂഡോയുമായി കൈകോര്‍ത്ത് സംസാരിക്കുന്നതിനിടെ ജോ ബൈഡന്‍ പുറകിലൂടെയെത്തി മോദിയെ തട്ടിവിളിക്കുന്നതിന്റെയും പിന്നാലെ പ്രധാനമന്ത്രി ബൈഡനുമായി കൈകോര്‍ത്ത് സൗഹൃദം പങ്കിടുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
ഏഴ് ലോകനേതാക്കള്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ജി7 ഉച്ചകോടിയില്‍ മോദിയ്ക്ക് പുറമേ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ ഷുഗ എന്നീ നേതാക്കളാണ് പങ്കെടുക്കുന്നത്.
റഷ്യയുടെ യുക്രെയിന്‍ അധിനിവേശം, ഭക്ഷ്യസുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങിനെയുള്ള വിഷയങ്ങളാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്.
"
https://www.facebook.com/Malayalivartha


























