Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

പുടിന്റെ തൊട്ടരികില്‍ ഇനി നാറ്റോ സൈന്യം; റഷ്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടി; സര്‍വ്വം തകര്‍ന്ന് പുടിന്‍ യുദ്ധത്തില്‍ തോറ്റ് തൊപ്പിയിട്ടു

30 JUNE 2022 09:51 PM IST
മലയാളി വാര്‍ത്ത

ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോയില്‍ ചേരാനുള്ള നീക്കങ്ങള്‍ക്ക് പച്ചക്കൊടി. നേരത്തേ, തുര്‍ക്കിയുടെ എതിര്‍ത്തിനെ തുടര്‍ന്ന് നടപടി വൈകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് രാജ്യങ്ങളുടെ വിദേശകാര്യ മാന്ത്രിമാര്‍ ഇന്നലെ പുതിയ കരാറുകളില്‍ ഒപ്പ് വച്ചതോടെ ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശനത്തിന് ഉള്ള തടസങ്ങളെല്ലാം നീങ്ങി. ഇതോടെ നാറ്റോയെ തന്റെ അതിര്‍ത്തിയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ശ്രമങ്ങള്‍ക്ക് വിപരീത ഫലമാണ് ഉണ്ടായത്.

ഫെബ്രുവരി 24 ന് യുക്രൈന്റെ ഭൂമിയിലേക്ക് നവനാസി സൈനിക സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് റഷ്യന്‍ സൈന്യം കടന്ന് കയറിയതിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ നാറ്റോ അംഗത്വത്തിനുള്ള യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ (ഢീഹീറ്യാ്യൃ ദലഹലിസ്യെ്യ) തീരുമാനമായിരുന്നു. നീണ്ട യുദ്ധത്തില്‍ വിജയം കണ്ടേ അടങ്ങൂവെന്ന നിലപാടിലാണ് പുടിന്‍. റഷ്യന്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടാനായി യൂറോപ്യന്‍ യൂണിയനിലും നാറ്റോ സഖ്യത്തിലും ചേരാനുള്ള സെലെന്‍സ്‌കിയുടെ തീരുമാനമായിരുന്നു അക്രമണത്തിനുള്ള യഥാര്‍ത്ഥ കാരണമെന്ന് യുദ്ധവിദഗ്ദര്‍ നിരീക്ഷിക്കുന്നു. റഷ്യന്‍ അതിര്‍ത്തിയിലെ നാറ്റോ സാന്നിധ്യം പുടിന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ഇതിന് മറയായിരുന്നു യുക്രൈന്റെ അസോവ് ബറ്റാലിയനെതിരെയുള്ള നവ നാസി ആരോപണം. 2014 ല്‍ യുക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്തതിന് ശേഷമാണ് കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ വിമതരെ നേരിടാനായി അസോവ് ബറ്റാലിയന്റെ ഏകീകരണം ഉണ്ടായത്. അസോവ് ബറ്റാലിയനെ അക്രമിച്ച് കീഴ്‌പ്പെടുത്തി കിഴക്കന്‍ യുക്രൈന്റെ നിയന്ത്രണം പിടിച്ചെടുക്കുകയാണ് പുടിന്റെ തന്ത്രമെന്നും ചില യുദ്ധ വിദഗ്ദര്‍ പറയുന്നു.

ഇത് വഴി കരിങ്കടലിന്റെ നിയന്ത്രണം സ്വന്തമാക്കുക. എന്നാല്‍, കരിങ്കടല്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ച റഷ്യയ്ക്ക് ബാള്‍ട്ടിക് കടലിലെ നിയന്ത്രണങ്ങള്‍ നഷ്ടമാകുമെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു. ബാള്‍ട്ടിക്ക് കടലിന് ചുറ്റുമുള്ള ഡെന്‍മാര്‍ക്കും ജര്‍മ്മനിയും പോളണ്ടും ലിത്വാനിയയും ലാത്വിയയും എസ്റ്റോണിയയും നിലവില്‍ നാറ്റോ അംഗങ്ങളാണ്. ബാക്കിയുള്ള സ്വിഡനും ഫിന്‍ലന്‍ഡും കൂടി നാറ്റോ സഖ്യത്തില്‍ ചേരുന്നതോടെ ബാള്‍ക്കിട്ട് കടലിലെ നിയന്ത്രണം റഷ്യയുടെ കൈകളില്‍ നിന്ന് നഷ്ടമാകും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ബാള്‍ട്ടിക്ക് തീരത്ത് ഒറ്റയ്ക്കാകും. അവിടെ നാറ്റോ ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്യും. ഇതോടെ ബാള്‍ക്കിട്ട് തീരത്തെ റഷ്യന്‍ എക്‌സ്‌ക്ലേവ് ആയ കലിനിന്‍ഗ്രാഡ് തീര്‍ത്തും ഒറ്റപ്പെടും.

ഫിന്‍ലന്‍ഡിനും സ്വീഡനും നിരോധിത കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) യില്‍ നിന്നുള്ള തീവ്രവാദികള്‍ക്ക് സംരക്ഷിക്കുന്നു എന്നതായിരുന്നു തുര്‍ക്കിയുടെ പരാതി. നാറ്റോയിലെ നിയമം അനുസരിച്ച് അംഗമായ 30 രാജ്യങ്ങളും ഐക്യകണ്ഠനേ തെരഞ്ഞെടുത്താല്‍ മാത്രമേ മറ്റൊരു രാജ്യത്തെ സഖ്യത്തിന്റെ ഭാഗമാക്കാന്‍ പറ്റൂ. നിലവില്‍ ഇരുരാജ്യങ്ങളുടെയും വരവിനെ എതിര്‍ത്ത ഒരോഒരു രാജ്യമായിരുന്നു തുര്‍ക്കി.

പരസ്പരം സുരക്ഷയ്‌ക്കെതിരായ ഭീഷണികള്‍ക്കെതിരെ പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ മൂന്ന് രാജ്യങ്ങളും സംയുക്ത മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചതെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്റ് നിനിസ്റ്റോ പറഞ്ഞു. തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തുര്‍ക്കിക്ക് കൈമാറാനുള്ള അഭ്യര്‍ത്ഥനകള്‍ ശക്തമാക്കാന്‍ സ്വീഡന്‍ സമ്മതിച്ചതായി നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

സ്വീഡനില്‍ നിന്നും ഫിന്‍ലന്‍ഡില്‍ നിന്നും തങ്ങള്‍ക്ക് വേണ്ടത് ലഭിച്ചുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഓഫീസും വ്യക്തമാക്കി. ഇതോടെ യൂറോപ്പിലെ റഷ്യന്‍ അതിര്‍ത്തി രാജ്യങ്ങളായ രണ്ട് രാജ്യങ്ങള്‍ കൂടി നാറ്റോയുടെ ഭാഗഭാക്കാകും. 200 വര്‍ഷത്തെ സ്വീഡിഷ് ചേരിചേരാ നയത്തിനും ഇതോടെ അവസാനിക്കും.

രണ്ടാം ലോകമഹായുദ്ധ സമയത്ത് സോവിയറ്റ് യൂണിയന്റെ കനത്ത പരാജയത്തെത്തുടര്‍ന്ന് ഫിന്‍ലാന്‍ഡ് നിഷ്പക്ഷത സ്വീകരിച്ചു. നാറ്റോയുമായും സഖ്യത്തിന് മുന്‍കൈയെടുത്തില്ലെന്ന് മാത്രമല്ല. പരസ്പരം അക്രമിക്കില്ലെന്ന റഷ്യയുടെ നിര്‍ദ്ദേശം അനുസരിക്കുക കൂടിയായിരുന്നു. ദശകങ്ങള്‍ നീണ്ട ഈ സൗഹൃത്തിന് ഉലച്ചില്‍ തട്ടി.

വര്‍ഷങ്ങളായി നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡ് ജനതയും പിന്തുണ 2025 ശതമാനമായിരുന്നു. എന്നാല്‍, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ നടന്ന അഭിപ്രായ വേട്ടെടുപ്പില്‍ 79 ശതമാനം ജനങ്ങളും നാറ്റോ സഖ്യം ആവശ്യപ്പെട്ടു. 60 ശതമാനം ജനത പറയുന്നതാണ് ന്യായം എന്നതാണ് ഫിന്‍ലന്‍ഡിന്റെ കാഴ്ചപ്പാടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (13 minutes ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (19 minutes ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (1 hour ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (2 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (2 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (2 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (3 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (3 hours ago)

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി.... പൊലീസില്‍ പരാതി നല്‍കിയതായി പി കെ ശ്രീമതി  (3 hours ago)

കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ  (3 hours ago)

കേസെടുത്ത് ആർപിഎഫ്....  (3 hours ago)

പവന് 280 രൂപയുടെ വർദ്ധനവ്  (3 hours ago)

വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (4 hours ago)

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയം; പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ 'ഉന്നതൻ' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (4 hours ago)

Malayali Vartha Recommends