സ്ഥാപക നേതാവിന്റെ കാര്‍ രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയില്‍ ഒളിപ്പിച്ചു വച്ചു; പൊടിയെല്ലാം തട്ടിയെടുത്ത് കുത്തി പൊക്കി താലിബാൻ; ട്വിറ്ററിലൂടെ പുറത്ത് വിട്ട ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ടോ ?

രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയില്‍ ഒളിപ്പിച്ചു വച്ചു . പൊടിയെല്ലാം തട്ടിയെടുത്ത് കുത്തി പൊക്കി താലിബാൻ. തങ്ങളുടെ സ്ഥാപക നേതാവിന്റെ കാര്‍ ആണ് താലിബാന്‍ പുറത്തെടുത്തത്. താലിബാന്‍ സ്ഥാപക നേതാവായ മുല്ല മുഹമ്മദ് ഒമറിന്റെ കാറാണിത്. ഒരു പഴയ വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാറാണ് താലിബാന്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തിരിക്കുന്നത് . ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ സഹോദരനായ അനസ് ഹഖാനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യംഅറിയിച്ചത്.
ചില ചിത്രങ്ങളും ,പങ്കുവച്ചു. ചരിത്ര സംഭവങ്ങളുടെ ഭാഗമായ ഒരാള്‍ ഈ കാറില്‍ സഞ്ചരിച്ചിരുന്നു എന്ന അടികുറിപ്പോടെ പങ്കുവച്ചതാണ് ഈ ചിത്രം. 2001 -ല്‍ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് കടന്ന് താലിബാനുമായി യുദ്ധം തുടങ്ങിയ കാലത്തായിരുന്നു ഇത് മണ്ണില്‍ കുഴിച്ചിട്ടത്. യുഎസ് സൈന്യം വാഹനം നശിപ്പിക്കാതിരിക്കാന്‍ മുല്ല ഉമര്‍ തന്നെ വാഹനം മണ്ണിട്ട് മൂടുകയായിരുന്നു. ഇരുപത്തൊന്ന് വര്‍ഷക്കാലം അത് മണ്ണിനടയില്‍ ആരും കാണാതെ കിടന്നു.
അമേരിക്കയിലെ വിഖ്യാതമായ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ അല്‍ഖാഇദ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു 2001-ല്‍ യു എസ് അഫ്ഗാനിസ്ഥാനില്‍ അധിനിവേശം. യു എസ് സൈന്യം എത്തിയതിനു പിന്നാലെ മുല്ല ഉമര്‍ തന്റെ ടൊയോട്ട കാറില്‍ കാണ്ഡഹാറില്‍ നിന്ന് സാബൂളിലേക്ക് പലായനം ചെയ്യുകയായിരുന്നു. ചുമതലകള്‍ സഹായികളെ ഏല്‍പ്പിച്ചാണ് മുല്ല ഉമര്‍ സ്ഥലം വിട്ടത്. എന്നാല്‍, അതിനുശേഷവും താലിബാന്‍ അവരുടെ ആത്മീയ നേതാവായി മുല്ല ഉമറിനെ തന്നെ കാണുകയായിരുന്നു.
https://www.facebook.com/Malayalivartha



























