Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

മാരക യുദ്ധത്തിനിടെ ഫോട്ടോ ഷൂട്ടുമായി പ്രസിഡന്റും ഭാര്യയും കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ സെലന്‍സ്‌കിയുടെ ജന പ്രീതി ഇടിയുന്നു

28 JULY 2022 12:58 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രൈന്‍ യുദ്ധം ഇപ്പോഴും കൊടുമ്പിരി കൊള്ളുകയാണ്. ഈ സമയം യുദ്ധ മുഖം എന്നതുപോലെ തന്നെ ലോക ജനത ഉറ്റു നോക്കുന്ന ഒന്നാണ് രാജ്യത്തെ പ്രസിഡന്റിന്റെ നീക്കങ്ങളും ചെയ്തികളും. അവരുടെ ഏത് പ്രവര്‍ത്തിയും യുദ്ധമുഖത്ത് പ്രതിഭലിക്കും. അത് പോസിറ്റീവായും നെഗറ്റീവായും വന്നു ഭവിക്കാം. ഇപ്പോഴിതാ അക്ഷരാര്‍ത്ഥത്തില്‍ പണി കിട്ടിയത് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കിയ്ക്കാണ്.

രാജ്യം യുദ്ധക്കെടുതിയില്‍ ഉഴറുന്നതിനിടെ, 'വോഗ്' മാഗസിനായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയും ഭാര്യ ഒലേന സെലെന്‍സ്‌കയും നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്നത് . ഇരുവരുടെയും ഫോട്ടോഷൂട്ടും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ, 'ട്രോളു'കളും വ്യാപകമായി. പ്രശസ്ത സെലിബ്രിറ്റി ഫൊട്ടോഗ്രഫര്‍ ആനി ലെയ്‌ബോവിറ്റ്‌സാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ ഒലേന സെലെന്‍സ്‌ക സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇരുവരുടെയും കണ്ടുമുട്ടലും ജീവിതവും വിവരിക്കുന്ന അഭിമുഖം മാഗസിനിലുണ്ട്.

'യുക്രെയ്‌നിലെ യുദ്ധം നിര്‍ണായകമായ ഘട്ടത്തിലേക്കു കടക്കുമ്പോള്‍, രാജ്യത്തിന്റെ പ്രഥമ വനിത ഒലേന സെലെന്‍സ്‌ക മുഖ്യധാരയിലെ നയതന്ത്ര സാന്നിധ്യവും ആ രാജ്യത്തിന്റെ വൈകാരിക നിമിഷങ്ങളുടെ മുഖവുമെന്ന നിലയില്‍ നിര്‍ണായക വ്യക്തിത്വമായി മാറിയിരിക്കുന്നു' – ചിത്രങ്ങള്‍ പങ്കുവച്ച് വോഗ് കുറിച്ചു.

ഇരുവരും മേശയ്ക്കു സമീപമിരുന്ന് കൈകള്‍ കോര്‍ത്തുപിടിച്ചിരിക്കുന്നതാണ് ഒരു ചിത്രം. സെലെന്‍സ്‌കി ഒലേനയെ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് മറ്റൊരു ചിത്രം. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒലേന ടാങ്കറുകള്‍ക്കും സൈനികര്‍ക്കും സമീപത്തുനിന്ന് പകര്‍ത്തിയ ചിത്രങ്ങളുമുണ്ട്. 'ധീരതയുടെ ചിത്രം' എന്ന പേരിലാണ് വോഗ് ഒലേനയെ അവതരിപ്പിക്കുന്നത്.

ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും, രാജ്യം യുദ്ധക്കെടുതികളിലൂടെ കടന്നുപോകുന്നതിനിടെ പ്രസിഡന്റും ഭാര്യയും നടത്തിയ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചും പരിഹസിച്ചും ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. റഷ്യ യുക്രെയ്‌നില്‍ ബോംബാക്രമണം തുടരുന്നതിനിടെ പ്രസിഡന്റും ഭാര്യയും ഫോട്ടോഷൂട്ട് നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഇവരുടെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (7 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (20 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends