യുദ്ധം തുടങ്ങി തായ്വാന് ചുറ്റും കോട്ട കെട്ടി യുഎസ് യുദ്ധക്കപ്പലുകള്‍ ഹാലിളകി ഷീ ജിങ്പിങ്

അമേരിക്കന്‍ ജന പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനിടെ തായ്‌വാനില്‍ പ്രകോപനവുമായി ചൈന. തായ്‌വാന്‍ കടലിടുക്കിലേക്ക് ചൈന യുദ്ധ വിമാനങ്ങള്‍ അയച്ചു. വൈകീട്ടോടെയായിരുന്നു ചൈനീസ് വിമാനങ്ങള്‍ തായ്‌വാനില്‍ എത്തിയത്. ചൈനയുമായി യുദ്ധത്തിന് തയ്യാറെടുക്കാനാണ് തായ്വാന്‍ ഭരണകൂടം ആഹ്വാനം ചെയ്തത്. ഉദ്യോഗസ്ഥരുടെയും സൈനികരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്. യുദ്ധത്തിനുള്ള പശ്ചാത്തലം വിലയിരുത്തിയതിനുശേഷം വ്യോമസേനയെ വിന്യസിച്ചതായി തായ്‌വാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നാല് ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടെയാണ് തായ്‌വാനില്‍ സൈനികനീക്കത്തിന് നിര്‍ദേശമുയരുന്നത്. 25 വര്‍ഷത്തിനിടെ ആദ്യമായി തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥനാണ് പെലോസി. പെലോസിയുടെ വരവിനെതിരെ ചൈന ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് തായ്‌വാന്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. പെലോസിയുടെ യാത്ര മുന്നോട്ട് പോയാല്‍ 'ഗുരുതരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൈനയുടെ യുദ്ധ വിമാനമായ എസ്‌യു35 വിമാനങ്ങളാണ് തായ്‌വാന്‍ കടലിടുക്കില്‍ എത്തിയത്. പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ നീക്കങ്ങള്‍ തായ്‌വാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുദ്ധ വിമാനങ്ങള്‍ അയച്ചതിന് പിന്നാലെ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം തീക്കളിയാണെന്ന് ചൈന പ്രതികരിച്ചു.
നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ അപലപിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം വീണ്ടും രംഗത്തുവന്നിട്ടുണ്ട്. ചൈനയുടെ തത്വങ്ങളെ അമേരിക്ക എല്ലായ്‌പ്പോഴും തിരസ്‌കരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. ഇത്തരം നീക്കങ്ങള്‍ തീക്കളിയാണ്. ഏറെ അപകടം നിറഞ്ഞതാണ്. തീ കൊണ്ടു കളിക്കുന്നവര്‍ക്ക് നാശമാണ് അന്തിമ ഫലമെന്നും ചൈന പറഞ്ഞു.
വൈകീട്ടോടെയാണ് സന്ദര്‍ശനത്തിനായി നാന്‍സി പെലോസി തായ്‌വാനില്‍ എത്തിയത്. സന്ദര്‍ശനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ചൈന മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നായിരുന്നു താക്കീത്. എന്നാല്‍ ഇത് അവഗണിച്ച നാന്‍സി പെലോസി സന്ദര്‍ശനം മാറ്റില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അതേസമയം നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തായ്‌വാന്‍ കടലിടുക്കില്‍ അമേരിക്ക യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























