അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധം; യു.എസിന് പാകിസ്ഥാന്റെ സഹായം ലഭ്യമായതായി അഭ്യൂഹം; സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാൻ അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം വാങ്ങിയെടുക്കുക എന്ന ലക്ഷ്യത്തോടെ സവാഹിരിയുടെ വിവരങ്ങള്‍ ചോർത്തി കൊടുത്തു ?

അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചിരുന്നു. ഇപ്പോൾ ഇതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ യു.എസിന് പാകിസ്ഥാന്റെ സഹായം ലഭ്യമായിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പാകിസ്ഥാനിൽ സാമ്പത്തികമായ പ്രതിസന്ധി വളരെയധികം ശക്തമാകുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ നിന്നും ആശ്വാസം കിട്ടാനായി പാകിസ്ഥാൻ അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം വാങ്ങിയെടുക്കുക എന്ന ലക്ഷ്യത്തോടെ സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തുവെന്ന അഭ്യൂഹം ശക്തമാകുകയാണ്. സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്നവരിൽ താലിബാന്റെ വിദേശകാര്യമന്ത്രി മുല്ല യാക്കൂബിന്റെ പേരുമുണ്ട്.
കുറെ കാലം സവാഹിരി പാകിസ്ഥാനിലെ കറാച്ചിയിലാണ് ഒളിവില്‍ കഴിഞ്ഞത്. ഈ വർഷത്തോടെ അഫ്ഗാനിസ്ഥാനിലേക്ക് വരികയും ചെയ്തു. എന്നാൽ അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ വച്ച് ഞായറാഴ്ച രാവിലെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ സവാഹിരിയെ വധിക്കുകയായിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ തലവന്‍ ജനറല്‍ നദീം അഞ്ജുമും യു.എസ്. സന്ദര്‍ശിച്ചിരുന്നു.
അതിന് ശേഷമാണ് ഐ.എം.എഫുമായുള്ള ചര്‍ച്ചയിൽ പാക് സൈനികതലവന്‍ ഖമര്‍ ജാവേദ് ബജ്വ യു.എസിന്റെ സഹായം അഭ്യർത്ഥിച്ചിത്. ഈ രണ്ടുസംഭവങ്ങളും കൂട്ടി വായിക്കുമ്പോൾ സവാഹിരിയുടെ മരണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുകയാണ്. പക്ഷേ ആരോപണം പാകിസ്ഥാൻ ഇത് വരെ ഔദ്യോഗികമായി തള്ളി കളഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha


























