Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍ ഖ്വായ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെടില്ലായിരുന്നു; അല്‍ ഖ്വായ്ദ തലവനെ കൊല്ലാന്‍ അമേരിക്കയെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ അവർക്ക് വേണമായിരുന്നു; അതുകൊണ്ടാണ് ഇമ്രാന്‍ ഖാനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ അവര്‍ വിദഗ്ധമായി തന്ത്രങ്ങൾ മെനഞ്ഞത്; ആരോപണവുമായി പാകിസ്ഥാനിൻ മന്ത്രി ഷിറീന്‍ മസാരി

04 AUGUST 2022 10:28 AM IST
മലയാളി വാര്‍ത്ത

അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാനിലെ മന്ത്രിയും ഇമ്രാന്‍ ഖാന്റെ അടുത്ത അനുയായിയുമായ ഷിറീന്‍ മസാരി. പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍ ഖ്വായ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. 

അല്‍ ഖ്വായ്ദ തലവനെ കൊല്ലാന്‍ അമേരിക്കയെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ അവർക്ക് വേണമായിരുന്നു. അതുകൊണ്ടാണ് ഇമ്രാന്‍ ഖാനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ അവര്‍ വിദഗ്ധമായി തന്ത്രങ്ങൾ മെനഞ്ഞതെന്നും ഷിറീന്‍ മസാരി വ്യക്തമാക്കി . ഈ ആവശ്യത്തിനായി പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അമേരിക്ക ഉപയോഗിച്ചോ എന്ന കാര്യത്തിലും സംശയം ശക്തമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഗള്‍ഫില്‍ നിന്ന് അഫ്ഗാനിലേക്കാണ് അവര്‍ പോയത്. ഇറാന്‍ ഒരിക്കലും അവരുടെ വ്യോമാതിര്‍ത്തി അമേരിക്കന്‍ വിമാനങ്ങള്‍ക്ക് പറക്കാൻ തുറക്കില്ല. അങ്ങനെയെങ്കില്‍ പാക് വ്യോമാതിര്‍ത്തിയാണ് ഈ ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഷിറീന്‍ മസാരി വ്യക്തമാക്കി . താലിബാന്‍ നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഷിറീന്‍ മസാരി. അതേസമയം അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ യു.എസിന് പാകിസ്ഥാന്റെ സഹായം ലഭ്യമായിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പാകിസ്ഥാനിൽ സാമ്പത്തികമായ പ്രതിസന്ധി വളരെയധികം ശക്തമാകുന്നുണ്ട്. 

നിലവിലെ സാഹചര്യത്തിൽ നിന്നും ആശ്വാസം കിട്ടാനായി പാകിസ്ഥാൻ അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം വാങ്ങിയെടുക്കുക എന്ന ലക്ഷ്യത്തോടെ സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തുവെന്ന അഭ്യൂഹം ശക്തമാകുകയാണ് . കുറെ കാലം സവാഹിരി പാകിസ്ഥാനിലെ കറാച്ചിയിലാണ് ഒളിവില്‍ കഴിഞ്ഞത്. ഈ വർഷത്തോടെ അഫ്ഗാനിസ്ഥാനിലേക്ക് വരികയും ചെയ്തു. എന്നാൽ അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ വച്ച് ഞായറാഴ്ച രാവിലെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ സവാഹിരിയെ വധിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (6 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (25 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (42 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends