Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

പെലോസി സ്ഥലം വിട്ടു തായ്വാന്‍ വ്യോമാതിര്‍ത്തി കീഴടക്കി ചൈനീസി സൈന്യം പാഞ്ഞടുത്ത് അമേരിക്ക..

04 AUGUST 2022 02:52 PM IST
മലയാളി വാര്‍ത്ത

തായ്വാനുമായുള്ള യുദ്ധനീക്കങ്ങള്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തോടെ തന്നെ ചൈന ആരംഭിച്ചിരുന്നു. ഇപ്പോഴിതാ നാന്‍സി പെലൊസി രാജ്യം വിട്ട ഉടന്‍ തന്നെ ഡസന്‍ കണക്കിന് ചൈനീസ് യുദ്ധ വിമാനങ്ങളാണ് തായ് വാന്റെ വ്യോമാതിരിത്തിയില്‍ തുളച്ചു കയറിയിരിക്കുന്നത്. നിലവില്‍ മിസൈല്‍ ആക്രമണം ഒന്നും നടത്തിയില്ലെങ്കിലും. അതിര്‍ത്തി ആകാശത്ത് ചൈനീസ് യുദ്ധ വിമാനങ്ങളുടെ ആധിപത്യമാണ്. ചൈനയുടെ ഭാഗത്തുനിന്ന് ആക്രമണമണമുണ്ടായാല്‍ മാത്രം തിരിച്ചടിച്ചു തുടങ്ങിയാല്‍ മതി എന്നതാണ് തായ്വാന്‍െ നിലപാട്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് സുരക്ഷിതരായിരിക്കാനുള്ള മോക്ക് ഡ്രില്ലും തായ്വാന്‍ നടത്തി. ചൈനീസ് സൈന്യം കടല്‍ മാര്‍ഗ്ഗം എത്തു ന്ന ഇടങ്ങളില്‍ കൂറ്റന്‍ ഇരുമ്പ് കമ്പികള്‍ മണലില്‍ താഴ്തി വച്ചിരിക്കുകയാണ് തായ്വാന്‍. ചൈനീസ് ടാങ്കുകള്‍ സുഗമമായി അതിര്‍ത്തിയിലേയ്ക്ക് കടക്കാതിരിക്കുന്നതിന് വേണ്ടിയാണീ സംവിധാനം ഒരുക്കിയിരിക്കുന്നത്.

യുദ്ധമുണ്ടാകും എന്ന് ചൈന തായ് വാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 16 റഷ്യനിനിര്‍മ്മിത സു 30 ജെറ്റുകള്‍ ഉള്‍പ്പടെ 27 യുദ്ധവിമാനങ്ങളാണ് നിലവില്‍ തായ് വാന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറിയത്. അതേസമയം ചൈനയുമായി ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല എന്നും, എന്നാല്‍ അതിന് നിര്‍ബന്ധിക്കപ്പെട്ടാല്‍ ഭയന്ന് പിന്മാറില്ലെന്നുമാണ് തായ് വാന്‍ സൈനിക നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. തായ് വാന്റെ സ്വാതന്ത്ര്യം, പരമാധികാരം, ജനാധിപത്യം എന്നിവയൊന്നും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്നും അവര്‍ ചൈനയ്ക്കും മുന്നറിയിപ്പ് നല്‍കി. അതേസമയം, തായ് വാനു ചുറ്റും നടക്കുന്ന ചൈനയുടെ സൈനിക പരിശീലനങ്ങളെ ജി 7രാജ്യങ്ങളുടെ സഖ്യം അപലപിച്ചു. തായ് വാന്‍ കടലിടുക്കില്‍ സൈനിക പ്രകടനം നടത്താന്‍ ഒരു സന്ദര്‍ശനം ഒരിക്കലും ഒരു കാരണമല്ലെന്നാണ് ജി7 രാജ്യങ്ങള്‍ ചൈനയ്ക്ക് മുന്നറിയിപ്പായി പറഞ്ഞത്.

ഉടന്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മൂന്നാം തവണയും നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഇരിക്കുന്ന ഷീ ജിന്‍പിംഗിന് പക്ഷെ പെലോസിയുടെ സന്ദര്‍ശനം ഒരു തിരിച്ചടി തന്നെയായിരുന്നു. അതു തന്നെയാണ് അദ്ദേഹത്തെ കോപിഷ്ഠനാക്കിയിരിക്കുന്നതും. മാവോയ്ക്ക് ശേഷം ചൈന കണ്ട മഹാനായ നേതാവ് എന്ന്‌പേര് ലഭിക്കാന്‍ തായ് വാനെ കൂടി ചൈനയോട് കൂട്ടിച്ചേര്‍ക്കാനാണ് ഷീ ആഗ്രഹിക്കുന്നത്.

എന്നാല്‍ യുദ്ധമുണ്ടായാല്‍ അമേരിക്ക ഇറങ്ങും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. തായ്വാനെ മുന്നില്‍ നിര്‍ത്തി അമേരിക്ക തന്നെയാണ് ഇവിടെ യുദ്ധം ചെയ്യുക.. 1950 ല്‍ ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണകൂടം തായ് വാനിലെ ചില ദ്വീപുകളില്‍ പടനീക്കം നടത്തിയപ്പോള്‍ തായ് വാനെ സഹായിക്കുവാന്‍ അമേരിക്ക നാവിക പട എത്തിയിരുന്നു. പീപ്പിള്‍സ് റിപ്പ്ബ്ലിക്ക് ഓഫ് ചൈനയെ അമേരിക്ക അംഗീകരിച്ചിരുന്നില്ല. എന്നാല്‍ മാവോയുടെ മരണത്തിനു ശേഷം കാര്യങ്ങള്‍ വളരെ വേഗത്തിലായിരുന്നു മാറിമറിഞ്ഞത്. 1976ല്‍ അധികാരത്തിലെത്തിയ ഡെംഗ് സിയാവോപിങ് മാവോയുടെ തത്വശാസ്ത്രങ്ങളെ നിരാകരിച്ച് ചൈനയെ ലോകത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ മുതലാളിത്തവുമായി ഒത്തുചേരുന്ന സാഹചര്യം ഉണ്ടായി. ചൈനയുടെ ഈ മനം മാറ്റത്തിനെ തുടര്‍ന്ന് 1979ല്‍ അമേരിക്ക ചൈനയെ അംഗീകരിക്കുകയും അന്നത്തെ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറുമായി കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു.

ഈ കരാറിന്റെ ഭാഗമായി ഒരേയൊരു ചൈന മാത്രമേയുള്ളു എന്ന് അമേരിക്ക അംഗീകരിച്ചു. അത് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ്. തായ് വാന്‍ ചൈനയുടെ ഭാഗമാണെന്നും അന്നത്തെ അമേരിക്കന്‍ സര്‍ക്കാര്‍ കരാര്‍ വഴി അംഗീകരിച്ചു. എന്നാല്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് സ്വയം പ്രതിരോധ ആവശ്യങ്ങള്‍ക്കായി തായ് വാന് ആയുധങ്ങള്‍ നല്‍കുന്നതിനുള്ള ഒരു നിയമം കോണ്‍ഗ്രസ്സ് പാസ്സാക്കുകയും ചെയ്തു. ഇന്ന് അമേരിക്ക തായ്വാനൊപ്പം നിലകൊള്ളുന്നതും അന്നത്തെ ആ പ്രതിപക്ഷ പ്രതിഷേധത്തിന്റെ അനന്തര ഫലമാണ്.

നിലവിലെ പ്രതിസന്ധിയുടെ ഏറ്റവും അടിസ്ഥാനമായ ഘടകം ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗിന്റെ തന്‍ പോരിമയാണെന്ന് നിസ്സംശയം പറയാം. ലോകാധിപധി ആകണമെന്ന അതിമോഹവുമായി നടക്കുന്ന ഷീ, കടക്കെണിയിലൂടെയും മറ്റും ലോകത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് കോളനികള്‍ സ്ഥാപിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിന്റെ ഭാഗമായിട്ടായിരുന്നു, ചൈന തങ്ങളുടേതെന്നും തായ് വാന്‍ അവരുടേതെന്നും വിശ്വസിക്കുന്ന തായ് വാന്‍ ചൈനയോട് കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചത്.

അതേസമയം തന്നെ ഭീഷണി മുഴക്കുകയല്ലാതെ ചൈന ഉടനെയൊന്നും തായ് വാനെ ആക്രമിക്കാന്‍ സാധ്യതയില്ല എന്നു നിരീക്ഷിക്കുന്നവരും ഉണ്ട്. ഒരു യുദ്ധമുണ്ടായാല്‍ അത് റഷ്യന്‍ യുക്രെയിന്‍ യുദ്ധത്തിന്റെ തനിയാവര്‍ത്തനമായിരിക്കും എന്നുള്ള കണക്കു കൂട്ടലുകളാണ് ആ നിരീക്ഷണത്തിന് ആധാരം. ചൈനീസ് സൈന്യവുമായി താരതമ്യം ചെയ്യുമ്പോള്‍ തായ് വാന്റെ സൈനിക ശക്തി ഏറെ പുറകിലാണെങ്കിലും അമേരിക്ക നല്‍കിയ ഏറെ അധുനിക ആയുധങ്ങള്‍ അവരുടെ കൈവശമുണ്ട്. മാത്രമല്ല, സാങ്കേതികമായും ഏറെ പുരോഗതി പ്രാപിച്ച ഒരു രാജ്യമാണ് തായ് വാന്‍ എന്നുളളതും ശ്രദ്ധേയമാണ്. ടെക്‌നോളജി എങ്ങനെ യുദ്ധ മുഖത്ത് പ്രയോഗിക്കണം എന്നമത് തായ്മവാന്മ# ലോകത്തിന്മ കാണിച്ചു തന്നു. താരതമ്യേനെ കുറവ് ടെക്‌നോളജിയുള്ള യുക്രൈന് ഇത് സാധിക്കുമെങ്കില്‍ ടെക്‌നോശജികളുടെ തലയായ തായ്വാന് എന്ചുകൊണ്ട് ആയിക്കൂടാ എന്ന കാര്യവും പ്രസക്തമാണ്.

അതുകൊണ്ടു തന്നെ യുദ്ധം ആരംഭിച്ചാല്‍ അത് അത്ര പെട്ടെന്നൊന്നും നിര്‍ത്താന്‍ കഴിയില്ലെന്ന് ചൈനക്ക് അറിയാം. മാത്രമല്ല, യുക്രെയിനില്‍ റഷ്യ വെള്ളം കുടിക്കുന്നത് നേരിട്ടു കാണുന്നുമുണ്ട്. അതിനുപുറമെ ചൈനക്കെതിരെ പാശ്ചാത്യ ശക്തികള്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ഒരു സാധ്യതയും നിലനില്‍ക്കുന്നു. അത്തരമൊരു സാമ്പത്തിക ഉപരോധം ഉണ്ടായാല്‍ ഒരുപക്ഷെ റഷ്യയെ പോലെ പിടിച്ചു നില്‍ക്കാന്‍ ചൈനയ്ക്ക്ആയെന്നു വരില്ല. ലോകം വെട്ടിപ്പിടിക്കണമെന്ന ആഗ്രഹത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന്റെ നിക്ഷേപങ്ങളാണ് ചൈന നടത്തിയിരിക്കുന്നത്.

മാത്രമല്ല, ഒരു മാനുഫാക്ച്ചറിങ് ഹബ്ബ് എന്ന നിലയില്‍ ആഗോളവിപണി ചൈനയെ സംബന്ധിച്ചിടത്തോളംജീവനാഢി തന്നെയാണ്. അതുകൊണ്ടു തന്നെ ഒരു സാമ്പത്തിക ഉപരോധം ഉണ്ടായാല്‍ ചൈനയുടെ സമ്പദ് ഘടന കുത്തനെ താഴേക്ക് വീഴും. മാത്രമല്ല, കുറഞ്ഞ നിര്‍മ്മാണ ചെലവ് എന്ന ആകര്‍ഷണീയതയില്‍ ചൈനയിലേക്ക് വ്യവസായ സംരംഭങ്ങള്‍കൊണ്ടുവന്ന പാശ്ചാത്യ കമ്പനികള്‍ ഇപ്പോള്‍ റഷ്യയില്‍ ചെയ്തതുപോലെ രാജ്യം വിട്ടു പോയാല്‍, തൊഴിലില്ലായ്മ അതിരൂക്ഷമാകും. ഒരുപക്ഷെ ചൈനയെ പട്ടിണിയിലേക്ക് പോലും അത്തരമൊരു സാഹചര്യം നയിച്ചേക്കാം.

മാത്രമല്ല, എടുക്കുന്ന നടപടികളില്‍ എവിടെയെങ്കിലുമൊരു പിഴവ് സംഭവിച്ചാല്‍ അത് തന്റെ അവസാനമായിരിക്കും എന്ന് ഷീ ക്കും അറിയാം. അതുകൊണ്ടു തന്നെ വിജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു യുദ്ധത്തിന് ഷീ ഇറങ്ങിപ്പുറപ്പെടാന്‍ ഇടയില്ല. അതുകൊണ്ടു തന്നെയാണ് കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ചും നടന്ന പെലോസിയുടെ സന്ദര്‍ശനത്തില്‍ കടുത്ത ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തി എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (23 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (40 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends