Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

തായ്വാന്‍ അതിര്‍ത്തിയില്‍ ചൈന വെടിവയ്പ്പ് തുടങ്ങി നടുങ്ങി വിറച്ച് ജനങ്ങള്‍ അമേരിക്ക എവിടെ

04 AUGUST 2022 03:03 PM IST
മലയാളി വാര്‍ത്ത

തായ്‌വാന് ചുറ്റും വെടിവെയ്പ് തുടങ്ങി. റഷ്യ യുക്രൈനില്‍ എങ്ങനെയാണോ കടന്നു കയറാന്‍ തയ്യാറെടുത്തത് അതേ രീതിയിലുള്ള അഭ്യാസപ്രകനങ്ങളാണ് അതിര്‍ത്തിയില്‍ അരങ്ങേറുന്നത്. പെലോസിയുടെ സന്ദര്‍ശനത്തില്‍ കലിയടങ്ങാത്ത ചൈന തായ്വ്‌വാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഉടന്‍ തന്നെ തിരിച്ചടിക്കും എന്നായിരുന്നു ചൈനീസ് ഭീഷണി പിന്നാലെയാണ് തിര്‍ത്തിയില്‍ തോക്കുകള്‍ ശബ്ദിച്ചു തുടങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. വ്യോമാതിര്‍ത്തിയില്‍ ചൈനീസ് യുദ്ധ വിമാനങ്ങള്‍ ചീറിപ്പായുന്നതിനോടൊപ്പം തന്ന. തായ്വാനിലേയ്ക്ക് ഇരച്ചു കയറാന്‍ ചൈന യുദ്ധക്കപ്പലുകളും റെയിയാക്കി നിര്‍ത്തിയിട്ടുണ്ട്.

നേരത്തേ തന്നെ യുദ്ധത്തിന് പദ്ധതിയിട്ട ചൈന അമേരിക്കന്‍ ജന പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തോടെ ആ നീക്കങ്ങള്‍ വേഗത്തിലാക്കി. മുന്‍പ് ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ പ്രകോപനങ്ങളാണ് ചൈന ഉയര്‍ത്തുന്നത്. തായ്‌വാന് ചുറ്റും സൈനിക അഭ്യാസ പ്രകടനത്തിലാണ് ഇപ്പോള്‍ ചൈന. മുന്‍ നിര യുദ്ധകപ്പലുകള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന സൈനിക അഭ്യാസ പ്രകടനം നാല് ദിവസം നീണ്ടു നില്‍ക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് ശേഷമോ ഒരുപക്ഷേ ഈ പ്രകടനങ്ങള്‍ക്കിടയിലോ യുദ്ധമുണ്ടാകും എന്നാണ് യുദ്ധ വിദഗ്ദര്‍ പ്രവചിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന സൈനിക അഭ്യാസ പ്രകടനങ്ങള്‍ക്ക് തുടക്കമിട്ടത്. തായ്‌വാന് ചുറ്റുമുള്ള വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ളൊരു അഭ്യാസ പ്രകടനമാണ് തങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം. നാല് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ ഞായറാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും എന്ന് ചൈന പറയുന്നുണ്ടെങ്കിലും ചൈന അത് വിശ്വാസ യോഗ്യമല്ല.

ആദ്യമായാണ് തായ്‌വാന് ചുറ്റും ആ രാജ്യത്തെ ഭയപ്പെടുത്തുന്ന തരത്തില്‍ ചൈന ഒരേ സമയം അഭ്യാസ പ്രകടനം നടത്തുന്നത്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മേഖലയില്‍ മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ലോകം ചൈനയെ വിമര്‍ശിക്കുന്നത്. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തെ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം സൈനിക അഭ്യാസ പ്രകടനത്തിനായി തായ്‌വാന്റെ സമുദ്ര മേഖല ഉപയോഗിക്കരുതെന്ന് തായ്‌വാന്‍ മാരിടൈം ആന്റ് പോര്‍ട്ട് ബ്യൂറോ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയുടെ പ്രകോപനം നേരിടാന്‍ തായ്‌വാന്‍ കടലിടുക്കില്‍ യുദ്ധ കപ്പലുകള്‍ വിന്യസിച്ച് അമേരിക്കയും യുദ്ധത്തിന് സജ്ജമായി കഴിഞ്ഞു. ഇന്നലെയാണ് തായ്‌വാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാന്‍സി പെലോസി അമേരിക്കയിലേക്ക് മടങ്ങിയത്. പിന്നാലെയാണ് ചൈനയുടെ ഭീകര നീക്കങ്ങള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (6 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (25 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (42 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends