Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

പെലോസിയുടെ ​ഗർജ്ജനം... ചൈനയ്ക്ക് മരണമണി... അമേരിക്ക രണ്ടും കല്പിച്ച്! തായ്‍‍വാന് കരുത്തേകി ഉരുക്കു വനിത

10 AUGUST 2022 07:30 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ വിലക്ക് വക വെക്കാതെ തായ്വാനിൽ പറന്നിറങ്ങിയ 82 വയസ്സുകാരിയായ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയെ പറ്റിയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. ഈ പ്രായത്തിൽ ഒരു സ്ത്രീക്ക് നിർണ്ണായകമായ തീരുമാനങ്ങളിൽ ഇടപെടാൻ സാധിക്കുന്നത് ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.

ലോകം കഴിഞ്ഞ ദിവസം അക്ഷരാർഥത്തിൽ കാതോർത്തത് അവരുടെ വാക്കുകൾക്ക് വേണ്ടി ആയിരുന്നു. ചൈന തങ്ങളടേതാക്കാൻ നോക്കുന്ന തായ്വാനിൽ സന്ദർശിക്കുകയും ആ രാജ്യത്തിന് ഒപ്പമെന്ന് പറയുകയും ചെയ്തതോടെ, ഒറ്റ ദിവസം കൊണ്ട് നാൻസി പെലോസി എന്ന പേര് ലോകത്ത് വീണ്ടും മുഴങ്ങി.

ഹൗസ് സ്പീക്ക‍ര്‍ നാൻസി പെലോസി തായ്‍‍വാനിൽ വിമാനമിറങ്ങിയതോടെ യുഎസും ചൈനയും വീണ്ടും നേരിട്ടു കെൊമ്പുകോര്‍ക്കുന്ന നിലയിലേയ്ക്ക് എത്തി. ഇതാദ്യമായാണ് ഇത്രയും മുതിര്‍ന്ന ഒരു യുഎസ് നേതാവ് സ്വയംഭരണത്തിനായി പ്രതിഷേധിക്കുന്ന തായ്‍വാനിൽ നേരിട്ടെത്തി പിന്തുണയറിയിക്കുന്നത്.

എന്നാൽ തായ്‍‍വാനിലെത്തിയ യുഎസ് നടപടിയ്ക്കെതിരെ ശിക്ഷയുണ്ടാകും എന്നാണ് ചൈനയുടെ പ്രതികരണം. എന്നാൽ യുഎസിൻ്റെ പിന്തുണ ഏതറ്റം വരെ പോകുമെന്നും ചൈനീസ് നടപടികൾ തായ്‍‍വാനെ കൂടുതൽ മോശം സ്ഥിതിയിലാക്കുമോ എന്നുമാണ് യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ലോകം ഉറ്റുനോക്കുന്നത്.

ശേഷം ചൈനയ്ക്കെതിരെയുള്ള കരുനീക്കങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി രം​ഗത്ത് വന്നത് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. തൻ്റെ തായ്വാൻ സന്ദർശനത്തോട് ഷി ജിൻപിങ് പ്രതികരിച്ചത് ഭയന്ന വഴക്കാളിയെപ്പോലെയാണെന്ന് പെലോസി പറഞ്ഞു.

അമേരിക്കൻ ടെലിവിഷൻ ചാനലായ എൻബിസിയുടെ ‘ടുഡേ’ ഷോയിൽ സംസാരിക്കുകയായിരുന്നു പെലോസി. കോൺഗ്രസിൻ്റെ പദ്ധതികളെ നിയന്ത്രിക്കാൻ ചൈനക്ക് കഴിയില്ല. തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ എതിർക്കും. ഭയന്ന വഴക്കാളിയെപ്പോലെയാണ് ജിൻപിങ് പ്രതികരിക്കുന്നത് എന്നും നാൻസി പെലോസി പറഞ്ഞു.

അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‍വാനിലെത്തിയതിന് പിന്നാലെ, ശക്തമായ ഒരുക്കങ്ങളുമായി ചൈന രംഗത്തെത്തിയിരുന്നു. സൈനിക വാഹനങ്ങളും കപ്പലുകളുമായി ചൈന പൂർണ സജ്ജരായിരുന്നു. തായ്‌വാൻ കടലിടുക്കിനോട് ചേർന്നുള്ള ഫുജിയാൻ പ്രവിശ്യയിൽ 300ൽ അധികം വരുന്ന ആയുധ ടാങ്കുകൾ സജ്ജീകരിച്ചിരുന്നു.

നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെ തടയിടാൻ ചൈന നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അമേരിക്കയ്ക്കെതിരെ ഭീഷണി മുന്നറിയിപ്പും പ്രകോപനപരമായ നീക്കങ്ങളും ചൈന നടത്തിയിരുന്നു. തയ്‌വാനെ ചുറ്റി ചൈന സൈനികാഭ്യാസം തുടരുന്നത് രാജ്യത്ത് കടന്നുകയറാനുള്ള നീക്കത്തിന്റെ മുന്നോടിയായെന്ന് വിദേശകാര്യമന്ത്രി ജോസഫ് വു. ഏഷ്യ-പസഫിക് മേഖലയിലെ തൽസ്ഥിതി മാറ്റാനാണ് ചൈനയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

യുഎസ് ജനപ്രതിനിധിസഭ സ്പീക്കൻ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിന് പിന്നാലെ രാജ്യത്തെ ചുറ്റി ചൈന സൈനികാഭ്യാസം ആരംഭിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലുകൾ വരെ ചൈന പ്രയോഗിച്ചുവെന്നാണ് തയ്‌വാൻ ആരോപിച്ചത്. സൈനികാഭ്യാസത്തിനും മിസൈൽ പ്രയോഗത്തിനും പുറമേ സൈബർ അറ്റാക്കുകളും വ്യാജപ്രചാരണങ്ങളും സാമ്പത്തിക ആക്രമണങ്ങളും ചൈന നടത്തുന്നുണ്ട്. തയ്‌വാനിലെ ജനങ്ങളുടെ മനോവീര്യം തകർക്കാനാണ് ചൈനയുടെ ശ്രമമെന്നും വു പറഞ്ഞു. ചൈനയുടെ സൈനികാഭ്യാസം തിങ്കളാഴ്ചയും തുടർന്നതിനേയും വു കുറ്റപ്പെടുത്തി.

'സൈനികാഭ്യാസം ഒരുദിവസം നേരത്തെ അവസാനിപ്പിക്കുമെന്നായിരുന്നു ചൈന നേരത്തെ പറഞ്ഞതെങ്കിലും ഇപ്പോഴും തുടരുകയാണ്. ഇതിലൂടെ തിരക്കേറിയ സമുദ്ര-വായു മേഖലയെ ആണ് ചൈന തടസ്സപ്പെടുത്തുന്നത്. തയ്‌വാന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ്. രാജ്യത്തിന് ചുറ്റുമുള്ള സമുദ്രമേഖലയും ഏഷ്യ-പസഫിക് മേഖലയും അധീനപ്പെടുത്താനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. തയ്‌വാൻ കടലിടുക്കിലെയും മുഴുവൻ പ്രദേശത്തെയും നിലവിലെ സ്ഥിതി മാറ്റുക എന്നതാണ് ചൈനയുടെ യഥാർത്ഥ ഉദ്ദേശം' വു പറഞ്ഞു.

ഇതിനിടെ അഭ്യാസം തുടരാനാണ് തീരുമാനമെന്ന് നേതൃത്വംനൽകുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കിഴക്കൻ കമാൻഡ് തിങ്കളാഴ്ച അറിയിച്ചു. കടൽ-കര-നാവികസേനകൾ സംയുക്തമായാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് നാലുമുതൽ ഏഴുവരെ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. തങ്ങളുടെ സൈനികവ്യൂഹം തയ്വാൻ അതിർത്തിയിൽ എവിടെയെല്ലാമാണുള്ളതെന്ന് പി.എൽ.എ. വ്യക്തമാക്കിയിട്ടില്ല.

തയ്വാൻ അതിർത്തിയോടുചേർന്ന കടലിലും ആകശത്തുമായാണ് അഭ്യാസം നടക്കുന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്‌ളോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. യുദ്ധസമാന സാഹചര്യമൊരുക്കിയാണ് നാവിക-വ്യോമ സേനകൾ അതിൽ പങ്കെടുക്കുന്നത്. ചൈനയുടെ വ്യോമസേനയുടെ അത്യാധുനിക വിമാനങ്ങളെല്ലാം അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ, സൈനികാഭ്യാസത്തിനെതിരേ തയ്‌വാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടിയിട്ടുമുണ്ട്.

തായ്‍വാനെ ചൈന സ്വന്തം ഭൂപ്രദേശമായാണ് കണക്കാക്കുന്നതെങ്കിലും സ്വയംഭരണം തുടരാനുള്ള ദ്വീപിൻ്റെ ശ്രമങ്ങള്‍ക്ക് യുഎസിൻ്റെ വലിയ പിന്തുണയുണ്ട്. എന്നാൽ രാജ്യത്തിൻ്റെ ഭാഗമെന്നു കരുതുന്ന മേഖലയിൽ ഒരു വിദേശനേതാവ് സൈനികവിമാനത്തിൽ പറന്നിറങ്ങിയ നടപടിയാണ് ചൈനയെ ചൊടിപ്പിക്കുന്നത്.

ബെയ്ജിങുമായി നയതന്ത്രബന്ധം തുടരുമെങ്കിലും തായ്പെയുടെ സ്വയംഭരണത്തെ അംഗീകരിക്കുമെനന്നാണ് യുഎസിൻ്റെ പ്രഖ്യാപിത നിലപാട്. തായ്‍‍വാനിലെ ജനാധിപത്യവും സ്വയംഭരണവും നിലനിര്‍ത്തുന്നതിനു യുഎസ് നൽകുന്ന പിന്തുണയുടെ അടയാളമായാണ് 82കാരിയായ നാൻസി പെലോസിയുടെ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (13 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (29 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (36 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (43 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (3 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends